കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാനയില്‍ മണ്ണിടിച്ചില്‍; 20ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു... ദുരന്തം ഖനന മേഖലയില്‍

Google Oneindia Malayalam News

ചണ്ഡീഗഡ്: ഹരിയാനയില്‍ ശക്തമായ മണ്ണിടിച്ചില്‍. ഇരുപതോളം പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഭിവാനി ജില്ലയിലെ ദാദം ഖനി മേഖലയിലാണ് സംഭവം. ഖനിയില്‍ നിന്ന് വസ്തുക്കള്‍ ശേഖരിക്കാനെത്തിയ 12ഓളം വാഹനങ്ങളും ദുരന്തത്തില്‍പ്പെട്ടു. പോലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ചിലര്‍ മരിച്ചുവെന്നാണ് വാര്‍ത്തകള്‍. മൂന്ന് പേരെ രക്ഷിച്ചുവെന്നും ഒരു മൃതദേഹം കണ്ടെടുത്തുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു പരിക്കുകളോടെ കണ്ടെത്തിയവരെ ആശുപത്രിയിലേക്ക് മാറ്റി. കൃഷി മന്ത്രി ജെപി ദലാല്‍, എസ്പി അജിത് സിങ് ഷഖാവത്ത് എന്നിവരെല്ലാം സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നുണ്ട്.

l

എത്ര പേര്‍ ദുരന്തത്തിന് ഇരയായിട്ടുണ്ടെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ലെന്ന് മന്ത്രി ജെപി ദലാല്‍ പറഞ്ഞു. മണ്ണിടിച്ചിലിന് കാരണവും വ്യക്തമല്ല. അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഹരിയാന സര്‍ക്കാര്‍. ബിവാനി ജില്ലയിലെ ഖനക്, ദാദം എന്നീ മലയോര മേഖലകളില്‍ വന്‍തോതില്‍ ഖനനം നടക്കുന്നുണ്ട്. ഇത് വലിയ ദുരന്തത്തിന് കാരണമാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വലിയ തോതില്‍ അന്തരീക്ഷ മലിനീകരണമുണ്ടാകുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടു മാസം മുമ്പ് ഖനനം പൂര്‍ണമായി നിരോധിച്ചു.

എന്നെ വിവാഹം ചെയ്യാമോ? നടി അമീഷ പട്ടേലിനോട് പരസ്യമായ അഭ്യര്‍ഥന, ഫൈസല്‍ പട്ടേലിനെ 'പൊക്കി'എന്നെ വിവാഹം ചെയ്യാമോ? നടി അമീഷ പട്ടേലിനോട് പരസ്യമായ അഭ്യര്‍ഥന, ഫൈസല്‍ പട്ടേലിനെ 'പൊക്കി'

കഴിഞ്ഞ വ്യാഴാഴ്ചയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഖനനത്തിന് വീണ്ടും അനുമതി നല്‍കിയത്. വെള്ളിയാഴ്ച മുതല്‍ ഖനനം ആരംഭിക്കുകയും ചെയ്തു. ഖനനം നിര്‍ത്തിവച്ച സാഹചര്യത്തില്‍ ഹരിയാനയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് ഹരിത ട്രൈബ്യൂണല്‍ ഖനനത്തിന് അനുമതി നല്‍കിയത്. തൊട്ടുപിന്നാലെയാണ് ദുരന്തം.

വെട്ടിത്തിളങ്ങി കാവ്യാമാധവന്‍; അതേ ഡ്രസ്സില്‍ മീനാക്ഷിയും... ദിലീപ് എവിടെ? വിവാഹ നിശ്ചയ ചിത്രങ്ങള്‍

വൈഷ്‌ണോദേവി ക്ഷേത്രത്തിലും ദുരന്തം

കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പുതുവര്‍ഷത്തോട് അനുബന്ധിച്ച് വലിയ തിരക്കായിരുന്നു. ഈ വേളയില്‍ ചില ചെറുപ്പക്കാരാണ് പരിഭ്രാന്തിയുണ്ടാക്കിയതെന്ന് പറയപ്പെടുന്നു. ജമ്മു കശ്മീര്‍ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങി മിക്ക നേതാക്കളും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ചിലരുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും തീര്‍ഥാടകരെത്തുന്ന സ്ഥലമാണിത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നാണ് പണം നല്‍കുക. പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കും. അതേസമയം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷവും പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷവും നല്‍കുമെന്ന് ജമ്മു കശ്മീര്‍ ഭരണകൂടം അറിയിച്ചു.

Recommended Video

cmsvideo
സംസ്ഥാനത്ത് നൂറ് കടന്ന് ഒമിക്രോണ്‍, 44 പുതിയ കേസുകള്‍ | Oneindia Malayalam

English summary
Landslide in Haryana's Bhiwani Mine; Many People Trapped, Probe Starts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X