അനന്ത്‌നാഗ് വെടിവെപ്പ്: രണ്ട് ലഷ്‌കര്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു,ഏറ്റുമുട്ടല്‍ അവസാനിച്ചു

Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ ബഷീര്‍ ലഷ്‌കരി അടക്കം രണ്ട് ലഷ്‌കര്‍-ഇ ത്വയ്ബ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഏഴ് പോലീസുകാരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തെത്തുടര്‍ന്ന് ബഷീര്‍ ലഷ്‌കരിയുടെ തലക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അനന്ത്‌നാഗ് ജില്ലയിലെ പ്രധാന കമാന്‍ഡറായിരുന്നു കൊല്ലപ്പെട്ട ലഷ്‌കരി.

തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ നടന്ന വെടിവെപ്പിനിടെ രണ്ട് കശ്മീര്‍ പൗരന്‍മാരും കൊല്ലപ്പെട്ടു. താഹിറ ബീഗം(44),ഷഹാബ് അഹമ്മദ്(21) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാ സേനക്കു നേരെ വെടിവെക്കുകയും സുരക്ഷാസേന തിരിച്ച് ആക്രമിക്കുകയും ചെയ്തു. ഇതിനിടയിലാണ് താഹിറ ബീഗത്തിനും ഷഹാബ് അഹമ്മദിനും വെടിയേറ്റത്.തീവ്രവാദികള്‍ ഒളിച്ചിരുന്ന വീട്ടില്‍ നിന്നും സേന 17 ആളുകളെ സുരക്ഷാസേന മോചിപ്പിച്ചു.

 army3-01-1

മൂന്ന് ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. കശ്മീരിലെ പോലീസ് ഉദ്യോഗസ്ഥന്‍ ഫിറോസ് അഹമ്മദ് ദാര്‍ ഉള്‍പ്പെടെ ഏഴു പോലീസുകാരുടെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇവരാണ്. മനുഷ്യകവചം തീര്‍ത്താണ് ഭീകര്‍ സേനയെ നേരിട്ടത്.

English summary
Top Lashkar Terrorist, Involved In Killing Of 6 Cops In Kashmir, Shot Dead
Please Wait while comments are loading...