കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിവസേന 75000 കൂടുതൽ കൊവിഡ് രോഗികൾ; തുടർച്ചയായ മൂന്നാം ദിവസം, ഇന്ത്യയിൽ സ്ഥിതി വീണ്ടും ഗുരുതരമാകുന്നു

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ദിവസങ്ങള്‍ കഴിയും തോറും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ രാജ്യത്ത് 75000 കൂടുതല്‍ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യം തുടര്‍ന്നാല്‍ ഇന്ത്യയുടെ സ്ഥിതി വീണ്ടും ഗുരുതരമാകുമെന്ന കാര്യത്തില്‍ സംശയമില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയം അവസാനമായി പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയില്‍ 34 ലക്ഷത്തില്‍ കൂടുതല്‍ രോഗികളാണുള്ളത്. മരണനിരക്കിലും കാര്യമായ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. വിശദാംശങ്ങളിലേക്ക്..

ഇന്ത്യയിലെ കണക്ക്

ഇന്ത്യയിലെ കണക്ക്

രാജ്യത്ത് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 34,63,972 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇവരില്‍ 7,52,424 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 26,48,998 പേര്‍ക്കാണ് കൊവിഡില്‍ നിന്നും മുക്തി നേടിയത്. രാജ്യത്തെ മരണനിരക്കിലും വലിയ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ 62,550 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.

24 മണിക്കൂറില്‍

24 മണിക്കൂറില്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 76,472 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രാജ്യത്ത് 70000 കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ മാത്രം 65,050 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നത് ആശ്വാസം പകരുന്നു.

Recommended Video

cmsvideo
No side effects in two volunteers who were given the Oxford COVID-19 vaccine | Oneindia Malayalam
 മഹാരാഷ്ട്ര

മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനമായി മഹാരാഷ്ട്ര തുടരുകയാണ്. ഇതുവരെ 747995 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചിരിക്കുന്നത്. ഇവരില്‍ 181050 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. സംസ്ഥാനത്ത് നിന്ന് 543170 പേരാണ് രോഗമുക്തി നേടി ആശുരപത്രിവിട്ടത്. ഇവിടെ നിന്നും 23775 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി.

തമിഴ്‌നാട്

തമിഴ്‌നാട്

രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് തമിഴ്‌നാടാണ്. 4,09,238 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചിരിക്കുന്നത്. 52,506 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 3,49,682 പേരാണ് ഇവിടെ നിന്നും രോഗമുക്തി നേടി ആശുപത്രിവിട്ടത്. സംസ്ഥാനത്ത് നിന്ന് 7050 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

ആന്ധ്രാപ്രദേശ്

ആന്ധ്രാപ്രദേശ്

ആന്ധ്രയില്‍ 4,03,616 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനമാണ് ആന്ധ്രാപ്രദേശിനുള്ളത്. 96191 പേര്‍ ഇപ്പോഴും ഇവിടെ ചികിത്സയില്‍ തുടരുകയാണ്. 303711 പേരാണ് ഇവിടെ നിന്നും രോഗമക്തി നേടി ആശുപത്രിവിട്ടത്. 3714 പേര്‍ക്ക് ആന്ധ്രയില്‍ നിന്നും ജീവന്‍ നഷ്ടമായി.

കേരളം

കേരളം

കേരളത്തില്‍ കഴിഞ്ഞ ദിവസം 2543 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 156 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2097 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 23,111 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 45,858 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

മാധ്യമങ്ങളിലൂടെ സംസാരിച്ച ഉദ്യോഗാര്‍ത്ഥികളെ വിലക്കാന്‍ തീരുമാനിച്ചിട്ടില്ല, വിശദീകരണവുമായി പിഎസ്സിമാധ്യമങ്ങളിലൂടെ സംസാരിച്ച ഉദ്യോഗാര്‍ത്ഥികളെ വിലക്കാന്‍ തീരുമാനിച്ചിട്ടില്ല, വിശദീകരണവുമായി പിഎസ്സി

'2024 ലും വിജയിക്കാന്‍ രാഹുല്‍ ഗാന്ധിയെ കൊണ്ട് സാധിച്ചേക്കില്ല'; രാഹുല്‍ നേതൃത്വത്തില്‍ അതൃപ്തി'2024 ലും വിജയിക്കാന്‍ രാഹുല്‍ ഗാന്ധിയെ കൊണ്ട് സാധിച്ചേക്കില്ല'; രാഹുല്‍ നേതൃത്വത്തില്‍ അതൃപ്തി

English summary
Last 24 Hours India Records Over 75,000 New Covid Cases, 3rd Consecutive Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X