കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്‍ ഖാനെ കൊല്ലാന്‍ ഗുണ്ടാത്തലവന്‍ വാങ്ങിയത് 4 ലക്ഷത്തിന്റെ തോക്ക്; വെളിപ്പെടുത്തല്‍

Google Oneindia Malayalam News

ചണ്ഡിഗഡ്: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ 2018ല്‍ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയ് ആണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ടാണ് സല്‍മാന്‍ ഖാനെ 2018ല്‍ വധിക്കാന്‍ പദ്ധതിയിട്ടത് എന്നാണ് ലോറന്‍സ് ബിഷ്‌ണോയ് പറഞ്ഞിരിക്കുന്നത്. പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് ലോറന്‍സ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സല്‍മാന്‍ ഖാനെ കൊലപ്പെടുത്തുന്നതിനായി മറ്റൊരു ഗുണ്ടയായ സമ്പത്ത് നെഹ്‌റയെ ലോറന്‍സ് മുംബയിലേയ്ക്ക് അയച്ചിരുന്നു. എന്നാല്‍ ദൂരത്തിരുന്നു വെടിവയ്ക്കാന്‍ സാധിക്കുന്ന തോക്ക് കൈവശം ഇല്ലാത്തിനാല്‍ സമ്പത്തിന് കൃത്യം നിര്‍വഹിക്കാന്‍ സാധിച്ചില്ല. പിന്നാലെ നാല് ലക്ഷം രൂപയ്ക്ക് ദൂരത്തിരുന്ന് വെടിവയ്ക്കാന്‍ സാധിക്കുന്ന തോക്ക് വാങ്ങി.

അതീവ ഗുരുതരമായ കുറ്റങ്ങള്‍; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിഅതീവ ഗുരുതരമായ കുറ്റങ്ങള്‍; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

1

എന്നാല്‍ 2018ല്‍ പൊലീസ് ഈ തോക്ക് പിടിച്ചെടുത്തതോടെ പദ്ധതി പരാജയപ്പെടുകയായിരുന്നെന്നും ലോറന്‍സ് വെളിപ്പെടുത്തി. കൃഷ്ണമൃഗ വേട്ടയാടല്‍ കേസ് വാദിക്കുന്ന സല്‍മാന്‍ ഖാന്റെ അഭിഭാഷകനായ ഹസ്തിമല്‍ സരസ്വത് തനിക്ക് ലോറന്‍സിന്റെ സംഘത്തില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് ജൂലായ് ആറിന് വെളിപ്പെടുത്തിയിരുന്നു.

2

1998ല്‍ സിനിമാ ചിത്രീകരണത്തിനിടെ രാജസ്ഥാനിലെ കങ്കണിയില്‍ രണ്ട് കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയെന്ന കേസില്‍ സല്‍മാന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2018ല്‍ ജോധ്പൂര്‍ കോടതി സല്‍മാന് അഞ്ച് വര്‍ഷത്ത ജയില്‍ശിക്ഷ വിധിക്കുകയും ചെയ്തു.പിന്നീട് കേസില്‍ സല്‍മാന് ജാമ്യം ലഭിച്ചിരുന്നു. ലൈസന്‍സ് കാലാവധി കഴിഞ്ഞ തോക്ക് ഉപയോഗിച്ചതിനും താരത്തിനെതിരെ കേസ് എടുത്തിരുന്നു.

3

അടുത്തിടെ നടന്‍ സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനും വധഭീഷണി ഉണ്ടായിരുന്നു കൊല്ലപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ധു മൂസ് വാലയുടെ അവസ്ഥ തന്നെയായിരിക്കും സല്‍മാന്‍ ഖാനും പിതാവിനും എന്നായിരുന്നു ഭീഷണി കത്തില്‍ പറഞ്ഞിരുന്നത്. ബാന്ദ്ര ബസ്സ്റ്റാന്‍ഡ് പരിസരത്താണ് കത്ത് കണ്ടത്. സലിം ഖാന്റെ സുരക്ഷാ ജീവനക്കാരനാണ് ഭീഷണി കത്ത് കണ്ടത്. സലിം ഖാന്‍ എന്നും രാവിലെ ബസ് സ്റ്റാന്‍ഡ് പ്രൊമനേഡില്‍ നടക്കാന്‍ പോകാറുണ്ട്. തന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടിയാണ് പോകാറുള്ളത്. നടത്തത്തിനിടയില്‍ സാധാരണയായി വിശ്രമിക്കാറുള്ള സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കത്ത് കണ്ടെത്തിയത്പ. ഞ്ചാബി ഗായകന്‍ മൂസാവാലെയെ ചെയ്തതുപോലെ തന്നെ സല്‍മാനെയും സലിനിനേയും ചെയ്യുമെന്നാണ് കത്തിലുണ്ടായിരുന്നത്.

'ഈ വൈകൃതം നമ്മുടെ പാർലമെന്റിന് മുകളിൽ നിന്ന് എടുത്തു മാറ്റണം'; രൂക്ഷ വിമർശനവുമായി എം എ ബേബി'ഈ വൈകൃതം നമ്മുടെ പാർലമെന്റിന് മുകളിൽ നിന്ന് എടുത്തു മാറ്റണം'; രൂക്ഷ വിമർശനവുമായി എം എ ബേബി

4

ഇക്കഴിഞ്ഞ മെയ് 29 നാണ് സിദ്ധു മൂസെവാലയെ അജ്ഞാതര്‍ വെടിവച്ചു കൊന്നത്. സിദ്ധുവിന്റെ സുരക്ഷ പഞ്ചാബ് പോലീസ് പിന്‍വസലിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം. സിദ്ധു ഉള്‍പ്പെടെ 424 പേരുടെ സുരക്ഷയായിരുന്നു പിന്‍വലിച്ചത്. സിദ്ധുവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ഗോള്‍ഡി ബ്രാര്‍ ഏറ്റെടുത്തിരുന്നു.

Recommended Video

cmsvideo
ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നികേഷ് കുമാറിന്റെ വെല്ലുവിളി
5

ജയിലില്‍ കിടക്കുന്ന ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെ അടുത്ത സഹായിയാണ് ഗോള്‍ഡി ബ്രാര്‍. മൂസ് വാലയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഫേസ്ബുക്കിലൂടെ ആയിരുന്നു ഇവര്‍ ഏറ്റെടുത്തത്. മൂസ് വാലെയുടെ കൊലപാതകത്തിന് ശേഷം ഡല്‍ഹിയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഗുണ്ടാസംഘങ്ങളായ നീരജ് ബവാനിയ, തില്ലു താജ്പുരിയ, ലോറന്‍സ് ബിഷ്ണോയ്-കാലാ ജാഥേഡി-ഗോള്‍ഡി ബ്രാര്‍ എന്നിവരെ പോലീസ് നിരീക്ഷിച്ചിരുന്നു.

English summary
lawrence bishnoi revealed that he planned to kill actor salman khan and purchased rifle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X