കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമര ഭൂമിയില്‍ വീണ്ടും ആത്മഹത്യ, അഭിഭാഷകന്റെ ആത്മഹത്യാ കുറിപ്പില്‍ മോദിയുടെ പേരും!!

Google Oneindia Malayalam News

ദില്ലി: കര്‍ഷക സമര ഭൂമിയില്‍ വീണ്ടും ആത്മഹത്യ. പ്രതിഷേധ ഭൂമിക്ക് കുറച്ചടുത്തായിട്ട് പഞ്ചാബില്‍ നിന്നുള്ള അഭിഭാഷകന്‍ ആത്മഹത്യ ചെയ്തത്. ഇയാളുടെ ആത്മഹത്യാ കുറിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അഡ്വ. അമര്‍ജിത് സിംഗാണ് തിക്രി അതിര്‍ത്തിയില്‍ ആത്മഹത്യ ചെയ്തത്. കര്‍ഷക പ്രക്ഷോഭത്തില്‍ മനംനൊന്താണ് അമര്‍ജിത് ആത്മഹത്യ ചെയ്തത്. മോദി എന്ന ഏകാധിപത്യ എന്ന് എഴുതിയ ആത്മഹത്യാ കുറിപ്പും കര്‍ഷക സംഘടനകള്‍ പുറത്തുവിട്ടു.

1

അമര്‍ജിത് പഞ്ചാബിലെ ഫാസില്‍ക്ക ജില്ലയില്‍ നിന്നുള്ള അഭിഭാഷകനാണ്. ഇയാള്‍ വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. റോത്തക്കിലെ ആശുപത്രിയില്‍ അമര്‍ജിത്തിനെ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എന്റെ മരണത്തോടെ കര്‍ഷകരുടെ ശബ്ദം സര്‍ക്കാര്‍ കേള്‍ക്കാന്‍ തയ്യാറാവുമെന്നാണ് പ്രതീക്ഷയെന്നും ഇയാള്‍ ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. കര്‍ഷക നിയമത്തിലൂടെ സാധാരണക്കാരായ കര്‍ഷകരും തൊഴിലാളികളും വഞ്ചിതരമാവുകയാണെന്നും, ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാവണമെന്നും അമര്‍ജിത് ആവശ്യപ്പെട്ടു.

നേരത്തെ സിംഘു അതിര്‍ത്തിയില്‍ കര്‍ഷകനും സിഖ് മതനേതാവുമായ 65കാരനും ആത്മഹത്യ ചെയ്തിരുന്നു. കര്‍ഷകരുടെ വിലാപം കേള്‍ക്കാന്‍ കേന്ദ്രം തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ജീവനൊടുക്കുന്നതെന്ന് സന്ത് ബാബാ റാം സിംഗ് ആത്മഹത്യാ കുരിപ്പില്‍ പറഞ്ഞിരുന്നു. അതേസമയം അമര്‍ജിത്തിന്റെ ആത്മഹത്യാ കുറിപ്പിന്റെ ആധികാരിക പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. ഡിസംബര്‍ 18 എന്ന തിയതി രേഖപ്പെടുത്തിയതാണ് ഈ ആത്മഹത്യാ കുറിപ്പ്. അമര്‍ജിത്തിന്റെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ദില്ലിയിലെ വിവിധ മേഖലയില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് പ്രതിഷേധിക്കുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഇക്കൂട്ടത്തിലുണ്ട്. അതേസമയം കാര്‍ഷിക മേഖലയ്ക്ക് ഗുണം ചെയ്യുന്നതാണ് ഈ നിയമമെന്ന് മോദി സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ താങ്ങുവിലയെ പുതിയ നിയമം ഇല്ലാതാക്കുമെന്ന് കര്‍ഷകര്‍ കരുതുന്നു. അതേസമയം ആറാം വട്ട ചര്‍ച്ചയ്ക്ക് കര്‍ഷകര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പ്രതിനിധികളെ ചൊവ്വാഴ്ച്ച കര്‍ഷകര്‍ കാണുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നിയമം പിന്‍വലിക്കണമെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍.

English summary
lawyer committed suicide near farmers protest site, his suicide note mentions pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X