ലക്ഷ്മികാന്ത് പര്‍സേക്കര്‍ ഗോവ മുഖ്യമന്ത്രി
പനാജി: ഗോവയുടെ പുതിയ മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേക്കര്‍ തന്നെ. ശനിയാഴ്ച ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗം ഐക്യകണ്‌ഠേനയാണ് പര്‍സേക്കറെ തിരഞ്ഞടുത്തത്.
സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി മനോഹര്‍ പരിക്കറാണ് ലക്ഷ്മികാന്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസയാണ് തീരുമാനത്തെ പിന്തുണച്ചതെന്ന് പാര്‍ട്ടി നേതാവ് രാജീവ് പ്രതാപ് റൂഡി മാധ്യമങ്ങളോട് പറഞ്ഞു.

നിലവിലെ ഉപമുഖ്യമന്ത്രിയായ ഫ്രാന്‍സിസ് ഡിസൂസ മുഖ്യമന്ത്രി സ്ഥാനം തനിക്ക് നല്‍കണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. തന്നെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് പോലും ഡിസൂസ ഭീഷണി മുഴക്കിയിരുന്നു. മുഖ്യമന്ത്രിയാകാതെ മന്ത്രിസഭയില്‍ തുടരില്ലെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
മനോഹര്‍ പരിക്കറുടെ മന്ത്രിസഭയിലെ ആരോഗ്യ മന്ത്രിയായിരുന്നു ലക്ഷ്മികാന്ത് പര്‍സേക്കര്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യം മുതലേ ഉയര്‍ന്ന പേരുകളില്‍ ഒന്നായിരുന്നു പര്‍സേക്കറുടേത്.
പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന അപശബ്ദങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കിയതിന് ശേഷമാണ് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഫ്രാന്‍സിസ് ഡിസൂസ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നത് ഇപ്പോഴും വ്യക്തമല്ല.
മനോഹര്‍ പരിക്കറിനെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെയാണ് ഗോവയില്‍ ബിജെപി പ്രതിസന്ധി നേരിടാന്‍ തുടങ്ങിയത്. പരിക്കറുടെ രാജി ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്.












Click it and Unblock the Notifications