കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകരെ പിന്തുണച്ച് ഇടത് എംപിമാരുടെ പാര്‍ലമെന്റ് മാര്‍ച്ച്, പോലീസ് വലയം ഭേദിച്ചിച്ച് മുന്നോട്ട്!!

Google Oneindia Malayalam News

ദില്ലി: കര്‍ഷകര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നു. ഇവരെ തടയാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ എംപിമാര്‍ മാര്‍ച്ച് തുടരുകയാണ്. അതേസമയം ബജറ്റ് സമ്മേളനം അടക്കം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവും പ്രതിപക്ഷം ബഹിഷ്‌കരിച്ചു. 19 പാര്‍ട്ടികളാണ് ബഹിഷ്‌കരണം നടത്തുന്നത്. അതേസമയം കാര്‍ഷിക സമരം കൂടുതല്‍ ശക്തമായി കൊണ്ടിരിക്കുകയാണ്. കൂടുതല്‍ പ്രവര്‍ത്തകര്‍ ദില്ലിയിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. രാകേഷ് ടിക്കായത്തിനെ സമരത്തില്‍ ഒറ്റയ്ക്കാക്കില്ലെന്നാണ് നിലപാട്.

1

അതേസമയം കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധ രംഗത്തുള്ള രണ്ട് സന്നദ്ധപ്രവര്‍ത്തകര്‍ ദില്ലിയില്‍ അറസ്റ്റിലായി. അസം സ്വദേശികളാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ ദില്ലി വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കര്‍ഷകര്‍ ഒരടി പിന്നോട്ടില്ലെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റിപബ്ലിക്ക് ദിന അക്രമത്തെ തുടര്‍ന്ന് സമരം ദുര്‍ബലമാവുമെന്നായിരുന്നു കരുതിയത്. എന്നാല്‍ സമരവേദിയിലേക്ക് കൂടുതല്‍ ട്രാക്ടറുകള്‍ എത്തിച്ച് സമരം ശക്തമാക്കുകയാണ് കര്‍ഷകര്‍. ഉത്തരപ്രദേശില്‍ നിന്നും ഹരിയാനയില്‍ നിന്നും ഗാസിപ്പൂരിലെ സമരവേദിയിലേക്ക് പ്രതിഷേധക്കാര്‍ ധാരാളമായി എത്തിത്തുന്നുണ്ട്.

കാര്‍ഷിക നിയമങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിപക്ഷ കാര്‍ഷിക സമരത്തിനൊപ്പം നേരിട്ട് ഇറങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ പിന്തുണ കര്‍ഷക തേടും. ഇനിയും രാഷ്ട്രീയ പിന്തുണയില്ലാതെ മുന്നോട്ട് പോകാനാവില്ലെന്ന് ഇവര്‍ തിരിച്ചറിയുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൂടുതല്‍ കര്‍ഷകരെ അതിര്‍ത്തികളിലേക്ക് അയക്കാനാണ് പ്ലാന്‍ ചെയ്യുന്നത്. അതേസമയം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ റിപബ്ലിക്ക് ദിന അക്രമത്തെ അപലപിച്ചു. കാര്‍ഷിക നിയമത്തെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു.

തിക്രി, സിംഘു, അതിര്‍ത്തികളില്‍ ശക്തമായ പോലീസ് സന്നാഹമാണ് ഉള്ളത്. കഴിഞ്ഞ ദിവസം കര്‍ഷകരെ സമരഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും പിന്‍വാങ്ങേണ്ടി വന്നു. സമരഭൂമിയിലേക്കുള്ള വൈദ്യുതി-വെള്ളം എന്നിവയുടെ കണക്ഷനുകളും ഇപ്പോള്‍ ലഭ്യമല്ല. രാകേഷ് ടിക്കായത്ത് നിരാഹാര സമരം ഇരിക്കുന്നതിനാല്‍, അദ്ദേഹത്തിന് കുടിക്കാന്‍ സ്വന്തം ഗ്രാമത്തില്‍ നിന്ന് വെള്ളവുമായി കര്‍ഷകര്‍ ദില്ലിയിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. തന്റെ ഗ്രാമത്തില്‍ നിന്നുള്ള വെള്ളം മാത്രമേ കുടിക്കൂ എന്നാണ് ടിക്കായത്തിന്റെ നിലപാട്.

Recommended Video

cmsvideo
ഫാസിസ്റ്റ് മോദിക്ക് ഹാലിളകിയാല്‍ ഇതിനപ്പുറം ചെയ്യും

English summary
left mp's organised march to parliament on violence against farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X