കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍ ഡാമിന്റെ മേല്‍നോട്ട സമിതി ഒരു വര്‍ഷത്തേക്ക് കൂടി തുടരട്ടെ : കേന്ദ്രം സുപ്രീം കോടതിയില്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിന്റെ മേല്‍നോട്ട സമിതിയെ ഒരു വര്‍ഷത്തേക്ക് കൂടി തുടരാന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പുതിയ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഡാം സേഫ്റ്റി അതോറിറ്റി നിലവില്‍ വരുന്നതു വരെ മുല്ലപ്പെരിയാര്‍ ഡാമിന്റെ മേല്‍നോട്ട സമിതി തുടരട്ടയെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. അഡീഷണല്‍ സോണിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.

അതേ സമയം അണക്കെട്ടിന്റെ അറ്റകുറ്റപ്പണിയും സുരക്ഷയും സംബന്ധിക്കുന്ന മേല്‍നോട്ട സമിതിയുടെ തീരുമാനങ്ങള്‍ ഇരു സംസ്ഥാനങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കേരള, തമിഴ്നാട്, ചീഫ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.

SUPREME

കേരളത്തിനും തമിഴ്‌നാടിനും മേല്‍നോട്ട സമിതിയിലേക്ക് ഒരോ സാങ്കേതിക വിദഗ്ധനെ കൂടി നിയോഗിക്കാം. ദേശിയ ഡാം സുരക്ഷ അതോറിറ്റി പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അതോറിറ്റി ഏറ്റെടുക്കുകയും സമിതി പിരിച്ചുവിടുകയും ചെയ്യും.

'സിപിഎമ്മിനുള്ളത് ഒരേ സ്വരം, സില്‍വര്‍ലൈന്‍ പദ്ധതിക്ക് രാഷ്ട്രീയ നയം എതിരല്ല': മുഹമ്മദ് റിയാസ്'സിപിഎമ്മിനുള്ളത് ഒരേ സ്വരം, സില്‍വര്‍ലൈന്‍ പദ്ധതിക്ക് രാഷ്ട്രീയ നയം എതിരല്ല': മുഹമ്മദ് റിയാസ്

ഡാമിന്റെ സുരക്ഷ സംബന്ധിച്ച് ഫയല്‍ ചെയ്യപ്പെട്ട പൊതുതാത്പര്യ ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. ഡാമിന്റെ ഘടനയും ദൃഢതയും സംബന്ധിച്ച കാര്യങ്ങള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. വ്യാഴാഴ്ച ഇരുസംസ്ഥാനങ്ങളുടെയും നിലപാട് അറിഞ്ഞ ശേഷം കോടതി ഉത്തരവ് പുറപ്പെടുവിക്കും. സമിതിയുടെ നിര്‍ദേശം നടപ്പാക്കുന്നതില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായാല്‍ മേല്‍നോട്ട സമിതിക്ക് നേരിട്ട് സുപ്രീം കോടതിയെ സമീപിക്കാനാകും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെയായിരുന്നു നിര്‍ദേശം. ഹര്‍ജി കോടതി വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും നിശ്ചിത സമയ പരിധിയ്ക്കുള്ളില്‍ പരിഗണിയ്ക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു

മേല്‍നോട്ട സമിതിക്ക് ഡാം സേഫ്റ്റി അതോറിറ്റിക്കുള്ള അധികാരങ്ങള്‍ ലഭിച്ചാല്‍ സുരക്ഷ സംബന്ധിച്ചുള്ള കേരളത്തിന്റെ ആശങ്കകള്‍ക്ക് പരിഹാരമാകും. അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ സമിതിക്കു നേരിട്ടു നടപടിയെടുക്കാം. തമിഴ്‌നാടിനാണ് അണക്കെട്ടിന്റെ സുരക്ഷ ചുമതല. സേഫ്റ്റി അതോറിറ്റി നിലവില്‍ വന്നാല്‍ അണക്കെട്ട പൂര്‍ണമായും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാകും. മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
അതിതീവ്ര വ്യാപനശേഷിയുള്ള പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു | Oneindia Malayalam

ഇന്ന് ചെങ്കൊടിയേറ്റം; 25 സംസ്ഥാനങ്ങളില്‍ നിന്നായി 812 പ്രതിനിധികള്‍ഇന്ന് ചെങ്കൊടിയേറ്റം; 25 സംസ്ഥാനങ്ങളില്‍ നിന്നായി 812 പ്രതിനിധികള്‍

English summary
Let Mullaperiyar supervisory panel continue for a year says Centre to Supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X