Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിട്ടീഷുകാരെ പോലെ ബിജെപിയും ഭിന്നിപ്പിച്ച് ഭരിക്കുന്നു; കടന്നാക്രമിച്ച് മൻമോഹൻ സിംഗ്

ദില്ലി; ബിജെപിയെ കടന്നാക്രമിച്ച് മുൻ പ്രധാനന്ത്രി മൻമോഹൻ സിംഗ്. നരേന്ദ്ര മോദി സർക്കാർ ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയാണെന്നും ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുന്ന നയത്തെ അടിസ്ഥാനമാക്കിയുള്ള ദേശീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്നും സിംഗ് കുറ്റപ്പെടുത്തി.

anmohanmodi-1597056385.jpg

രാഷ്ട്രീയക്കാരെ കെട്ടിപ്പിടിച്ചതുകൊണ്ടോ ക്ഷണിക്കാതെ ബിരിയാണി കഴിക്കാൻ പോയതുകൊണ്ടോ ബന്ധങ്ങൾ മെച്ചപ്പെടുന്നില്ല. അവരുടെ (ബിജെപി സർക്കാരിന്റെ) ദേശീയത ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുന്ന നയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയാണ് അവർ, മൻമോഹൻ സിംഗ് പറഞ്ഞു. രാജ്യത്തെ മാത്രമല്ല വിദേശ നയങ്ങളിലും സർക്കാർ പൂർണ പരാജയമാണെന്ന് മൻമോഹൻ സിംഗ് വിമർശിച്ചു. ഇന്ത്യ അതിർത്തിയിലെ ചൈനീസ് അധിനിവേശത്തെ മൂടി വെയ്ക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. രാജ്യത്തിന്റെ ഭൂതകാലത്തെ കുറ്റപ്പെടുത്തുന്നതിനുപകരം പ്രധാനമന്ത്രി മോദി ഓഫീസിന്റെ അന്തസ്സ് സംരക്ഷിക്കണമെന്നും സിംഗ് ഊന്നിപ്പറഞ്ഞു.മറ്റുള്ളവരെ കുറ്റപ്പടുത്തിയത് കൊണ്ട് നമ്മുടെ ഉത്തരവാദിത്തങ്ങൾ ഇല്ലാതാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി ജെ പി നേതൃത്വത്തിലുള്ള സർക്കാരിന് സാമ്പത്തിക നയത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും മൻമോഹൻ സിംഗ് വിമർശിച്ചു. കാർഷിക നിയമനിർമ്മാണവുമായി ബന്ധപ്പെട്ട പാർട്ടിയുടെ നയങ്ങൾ രാജ്യത്തിന്റെ കടം വർദ്ധിപ്പിച്ചു. സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നു, ദരിദ്രർ കൂടുതൽ ദരിദ്രരാകുന്നു.സർക്കാരിന്റെ ലക്ഷ്യത്തിലും നയങ്ങളിലും വലിയ പാളിച്ചകൾ ഉണ്ടെന്നും മൻമോഹൻ സിംഗ് ആവർത്തിച്ചു.

Recommended Video

cmsvideo
    കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ അവസാനിച്ചു, ഇനി വൈറസിനെ ഭയപ്പെടണോ?

    പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സുരക്ഷാ വീഴ്ചയുണ്ടെന്ന പേരിൽ പഞ്ചാബ് മുഖ്യമന്ത്രിയേയും സംസ്ഥാനത്തെ ജനങ്ങളേയും അപമാനിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്.
    പ്രധാനമന്ത്രിയുടെ സംസ്ഥാന സന്ദർശനത്തിനിടെ ഫിറോസ്പൂരിലെ ഫ്ലൈ ഓവറിൽ മോദിയുടെ വാഹനവ്യൂഹം കുടുങ്ങിയതിനെ പരാമർശിച്ച് കൊണ്ടായിരുന്നു സിംഗിന്റെ വാക്കുകൾ. ജനം ഇപ്പോൾ കോൺഗ്രസിന്റെ മികച്ച പ്രവർത്തനങ്ങളെ കുറിച്ച് ഓർക്കുന്നുണ്ട്. പഞ്ചാബികളുടെ ധൈര്യത്തേയും ദേശസ്നേഹത്തേയും ത്യാഗങ്ങളേയും ലോകം തന്നെ സല്യൂട്ട് ചെയ്യുന്നുണ്ട്, എന്നാൽ എൻ ഡി എ സർക്കാരിന് ഇതിനെ കുറിച്ച് യാതൊരുന്നു പറയാനേയില്ലെന്നും മൻമോഹൻ സിംഗ് പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+