കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാള്‍ തന്റെഭാഗം കേള്‍ക്കാന്‍ തയ്യാറാകണമെന്ന് സോംനാഥിന്റെ ഭാര്യ

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി മുന്‍ മന്ത്രിയും നിലവില്‍ എം എല്‍ എ യുമായ സോംനാഥ് ഭാരതിക്കെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയ ഭാര്യ ലിപിക മിത്ര കെജ് രിവാളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുകയാണെന്ന് അറിയിച്ചു. ദില്ലി മുഖ്യമന്ത്രി തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറാകുമെന്നാണ് കരുതുന്നതെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജൂണ്‍ 10ന് സോംനാഥിനെതിരെ ഇവര്‍ വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. 2010ല്‍ വിവാഹിതരായതുമുതല്‍ താന്‍ സോംനാഥിന്റെ പീഡനത്തിന് ഇരയാകുന്നുണ്ടെന്നാണ് ഇവരുടെ പരാതി. തന്നെ സോംനാഥ് പതിവായി മര്‍ദ്ദിക്കാറുണ്ടെന്നും പട്ടിയെക്കൊണ്ട് കടിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമൊക്കെയുള്ള ഗുരുതരമായ പരാതിയാണ് ഇവര്‍ ഉന്നയിച്ചിരിക്കുന്നത്.

kejriwal-mithra

സോംനാഥുമായുള്ള വിവാഹമോചനമാണ് ഇവര്‍ ഇപ്പോള്‍ തേടുന്നത്. സോംനാഥിനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ ബിരുദത്തിന്റെ പേരില്‍ മുന്‍ നിയമമന്ത്രി ജിതേന്ദര്‍ തൊമാറിനെ പോലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം നടക്കെവയാണ് ആം ആദ്മിയെ സമ്മര്‍ദ്ദത്തിലാക്കി ലിപികയുടെ രംഗത്തെത്തുന്നത്.

എന്നാല്‍, ലിപികയുടെ ആരോപണം സോംനാഥ് തള്ളിയിരുന്നു. തന്റെ അമ്മയുമായി ഭാര്യയ്ക്കുള്ള അകല്‍ച്ചയാണ് പരാതിക്കിടയാക്കിയതെന്നാണ് സോംനാഥിന്റെ ആരോപണം. അമ്മയെ വീട്ടില്‍നിന്നും പുറത്താക്കാന്‍ ഭാര്യ ആവശ്യപ്പെട്ടിരുന്നെങ്കിലും താന്‍ വഴങ്ങിയിരുന്നില്ല. ഇതിനെതുടര്‍ന്നാണ് തനിക്കെതിരെ പീഡന പരാതി നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം വാദിക്കുന്നു.

English summary
Lipika Mitra say I expected Kejriwal to give me a fair chance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X