അരുണ്‍ ജെയ്റ്റ്‌ലി കാണുമോ ഈ പട്ടിക... സിപിഎമ്മുകാര്‍ അത നേരിട്ട് തന്നെ കൊടുത്തു

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ദില്ലി: കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ കേരള സന്ദര്‍ശനം ഏറെ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ക്കന്‍ രാജേഷിന്റെ വീട് സന്ദര്‍ശിച്ച ജെയ്റ്റിലി കേരളത്തിനെതിരെ ആക്ഷേപങ്ങള്‍ പലതും ഉന്നയിക്കുകയും ചെയ്തു.

കേരളത്തില്‍ രാഷ്ട്രീയ സംഘട്ടനങ്ങളില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ വീട് കൂടി കേന്ദ്ര മന്ത്രി എന്ന നിലയില്‍ ജെയ്റ്റ്‌ലി സന്ദര്‍ശിക്കണം എന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ ധര്‍ണയിരിക്കുകയും ചെയ്തിരുന്നു.

Arun Jaitely

എന്തായാലും ജെയ്റ്റ്‌ലി കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ വീടുകളോ, രാജ്ഭവനിലെ ധര്‍ണയോ സന്ദര്‍ശിച്ചില്ല. കേരളത്തില്‍ നിന്ന് ആ കണക്കുകള്‍ കേള്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ ദില്ലിയിലെത്തിയും നല്‍കും എന്നാണ് സിപിഎമ്മുകാര്‍ പറയുന്നത്.

കേരളത്തില്‍ ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകരുടെ പട്ടിക നേരിട്ടാണ് അരുണ്‍ജെയ്റ്റ്‌ലിയ്ക്ക് കൈമാറിയത്. കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ എംപിമാര്‍ ആയിരുന്നു ഇത് നല്‍കിയത്. കേരളത്തിലുണ്ടായ അക്രമസംഭവങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
List of murdered CPM workers handed over to Arun Jaitley
Please Wait while comments are loading...