കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റ് സ്തംഭനം , അദ്വാനി രാജിവയ്ക്കുമോ? സമയം കളയാന്‍ വയ്യത്രേ !

നോട്ട് നിരോധനത്തിനു പിന്നാലെ പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം തുടര്‍ച്ചയായി സ്തംഭിക്കുന്നതില്‍ നിരാശയുമായി അദ്വാനി. രാജി വയ്ക്കാന്‍ തോന്നുവെന്ന് അദ്ദേഹം.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : തുടര്‍ച്ചയായ പാര്‍ലമെന്റ് സ്തംഭനങ്ങളില്‍ വീണ്ടും എതിര്‍പ്പുമായി മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി. പാര്‍ലമെന്റില്‍ നിന്ന് രാജി വയ്ക്കാന്‍ പോലും തോന്നുവെന്ന് അദ്വാനി പറഞ്ഞു. പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാന്‍ രാജ്‌നാഥ് സിങിനോട് ഇടപെടണമെന്നും അദ്വാനി ആവശ്യപ്പെട്ടു. സര്‍വകക്ഷിയോഗം വിളിക്കാന്‍ സ്പീക്കറോട് ആവശ്യപ്പെടണമെന്നും അദ്വാനി രാജ്‌നാഥ് സിങിനോട് പറഞ്ഞു.

സഭ നടത്തുന്നതിന്റെ ഉത്തരവാദിത്വം ആര്‍ക്ക്? ഒടുവില്‍ ഗതികെട്ട് അദ്വാനി ചോദിച്ചുസഭ നടത്തുന്നതിന്റെ ഉത്തരവാദിത്വം ആര്‍ക്ക്? ഒടുവില്‍ ഗതികെട്ട് അദ്വാനി ചോദിച്ചു

ഡിസംബര്‍ ഏഴിന് പാര്‍ലമെന്റ് സ്തംഭനത്തിനെതിരെ അദ്വാനി രംഗത്തെത്തിയിരുന്നു. തുടര്‍ച്ചയായി പാര്‍ലമെന്റ് സ്തംഭിക്കുന്നതില്‍ പ്രതിപക്ഷവും ഭരണ പക്ഷവും ഒരു പോലെ ഉത്തരവാദികളാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നേരത്തെ പാര്‍ലമെന്റ് സ്തംഭിക്കുന്നതിനെതിരെ രാഷ്ട്രപതിയും രംഗത്തെത്തിയിരുന്നു.

തടസമായി നോട്ട് നിരോധനം

തടസമായി നോട്ട് നിരോധനം

നോട്ട് നിരോധനത്തിനു പിന്നാലെ തുടര്‍ച്ചയായി പാര്‍ലമെന്റ് സ്തംഭിക്കുന്നതാണ് അദ്വാനിയെ ചൊടിപ്പിച്ചത്. പാര്‍ലന്റ് അംഗത്വം രാജി വയ്ക്കാന്‍ പോലും തോന്നുകയാണെന്ന് അദ്വാനി പറയുന്നു. വെറുതെ സമയം കളയാന്‍ വയ്യെന്നും അദ്ദേഹം.

 സ്പീക്കറുടെ ഇടപെടല്‍ ആവശ്യം

സ്പീക്കറുടെ ഇടപെടല്‍ ആവശ്യം

സ്മൃതി ഇറാനിയോടും രാജ് നാഥ് സിങിനോടുമാണ് അദ്വാനി തന്റെ പ്രതിഷേധം പങ്കുവച്ചത്. സഭ സ്തംഭിക്കുന്നതില്‍ സ്പീക്കര്‍ സുമിത്രാ മഹാജനോട് ഇടപടാന്‍ പറയണമെന്നും അദ്വാനി രാജ്‌നാഥ് സിങിനോട് ആവശ്യപ്പെട്ടു.

 മോശം സന്ദേശം

മോശം സന്ദേശം

നോട്ട് നിരോധനത്തിന്റെ പേരില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നടക്കാതിരിക്കുന്നത് പൂര്‍ണ പരാജയമാണെന്ന് അദ്വാനി പറയുന്നു. സഭാ നടപടികള്‍ പൂര്‍ണമായും ഇല്ലാതാകുന്നത് അനുവദിക്കാന്‍ പാടില്ലെന്നും ഇത് മോശം സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറയുന്നു. ശൈത്യ കാല സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് ദിവസമെങ്കിലും സമ്മേളിക്കണമെന്നും അദ്ദേഹം.

 നഷ്ടം പാര്‍ലമെന്റിന് തന്നെ

നഷ്ടം പാര്‍ലമെന്റിന് തന്നെ

നടപടിക്രമങ്ങള്‍ക്കനുസരിച്ചാണ് പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുന്നതെന്നും ഇവിടെ വിജയവും പരാജയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പാര്‍ലമെന്റ് ഒരിക്കല്‍പോലും സമ്മേളിക്കാതിരിക്കുന്നതില്‍ നഷ്ടം പാര്‍ലമെന്റിന് തന്നെയണെന്നും അദ്വാനി.

 അത്രയ്ക്ക് മോശം

അത്രയ്ക്ക് മോശം

ബിജെപി നേതാവ് അടല്‍ ബിഹാര്‍ വാജ്‌പേയി ഇപ്പോള്‍ സഭയിലുണ്ടായിരുന്നാല്‍ അദ്ദേഹവും ഇറങ്ങിപ്പോകുമെന്നും അദ്വാനി പറഞ്ഞു. അത്രയ്ക്ക് മോശമാണ് പാര്‍ലമെന്‍റിന്‍റെ പ്രവര്‍ത്തനമെന്നാണ് അദ്വാനി പറയുന്നത്. നവംബര്‍ 16ന് ആരംഭിച്ച ശീതകാല സമ്മേളനം ഒരിക്കല്‍പ്പോലും നടന്നില്ല. 22ന് സമ്മേളനം അവസാനിക്കും.

English summary
"I feel like resigning," an anguished BJP veteran LK Advani remarked in Lok Sabha on the penultimate day of the Winter Session of Parliament on Wednesday, exasperated over its virtual washout on the note ban issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X