Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോണ്‍ ആപ്പ് സംഘം യുവതിയുടെയും മക്കളുടെയും മോര്‍ഫിംഗ് ചിത്രം പ്രചരിപ്പിച്ചു; കുടുംബം ജീവനൊടുക്കി

ബംഗളൂരു: അനധികൃത ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണി സഹിക്കവയ്യാതെ ആന്ധ്രയില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. ശാന്തിനഗര്‍ സ്വദേശികളായ രമ്യ ലക്ഷ്മി, ഭര്‍ത്താവ് കൊല്ലി ദുര്‍ഗാ റാവു മക്കളായ നാഗസായി, വിഖിത ശ്രീ എന്നവരാണ് ജീവനൊടുക്കിയത്. ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെ ഭാര്യയുടെയും മക്കളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി സന്ദേശങ്ങള്‍ ആപ്പുകളില്‍ നിന്ന് ലഭിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ...

1

മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ദുര്‍ഗ റാവു രണ്ട് ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് വായ്പയെടുത്തത്. ദുര്‍ഗാ റാവു സൊമാറ്റോയുടെ ഡെലിവറി എക്സിക്യൂട്ടീവായിരുന്നു. ഭാര്യ രമ്യലക്ഷ്മി തയ്യല്‍ ജോലി ചെയ്യുകയായിരുന്നു. കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നപ്പോള്‍, ലോണ്‍ റിക്കവറി ഏജന്റുമാര്‍ അവരെ പീഡിപ്പിക്കാന്‍ തുടങ്ങി, പണം കൃത്യസമയത്ത് തിരികെ നല്‍കിയില്ലെങ്കില്‍ രമ്യലക്ഷ്മിയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.

2

ഏഴ് പതിറ്റാണ്ട് കാലം സിംഹാസനത്തിലിരുന്ന രാജ്ഞി; ക്യൂന്‍ എലിസബത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

പറ്റുന്ന ജോലിയൊക്കെ ചെയ്ത് 15000 ത്തോളം രൂപ മൂന്ന് മാസം കൊണ്ട് തിരിച്ചടച്ചിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ഭാര്യയുടെയും മകളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി സന്ദേശങ്ങള്‍ ലോണ്‍ ആപ്പുകളില്‍ നിന്നും ലഭിച്ചു. കൂടാതെ ചൊവ്വാഴ്ച ദുര്‍ഗറാവുവിന്റെ സിമ്മിലെ കോണ്‍ടാക്ട് ലിസിറ്റിലുള്ളവരുടെ വാട്ട്‌സാപ്പിലേക്ക് ഭാര്യ രമ്യ ലക്ഷ്മിയുടെയും നാല് വയസുള്ള മകളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ എത്തി.

3

പിന്നാലെ ഈ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ പ്രചരിച്ചു. ഇതോടെ വെസ്റ്റ് ഗോദാവരിയിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് കുടുംബം ആത്മഹത്യ ചെയ്യുകയായിരുന്നു. അതേസമയം, ലോണ്‍ ആപ്പ് ഏജന്റുമാരുടെ പീഡനത്തിനും ഭീഷണിക്കും ഇരയായി ദമ്പതികള്‍ മരിച്ചതിനെത്തുടര്‍ന്ന്, ആളുകളെ ശല്യപ്പെടുത്തുന്ന അനധികൃത പണമിടപാട് ആപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

4

ഇത്തരം അനധികൃത വായ്പാ ആപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 'ആര്‍ബിഐ അംഗീകരിക്കാത്തതുമായ വായ്പാ ആപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമമനുസരിച്ച്, ഒരു ലോണ്‍ കമ്പനി ഒന്നുകില്‍ ഒരു ബാങ്കോ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയോ ആയിരിക്കണം കൂടാതെ വായ്പ നല്‍കുന്നതിന് ആര്‍ ബി ഐയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

5

എന്താ ഒരു ലുക്ക്, ഓണം അടിച്ചുപൊളിച്ചല്ലേ...വൈറലായി നൈല ഉഷയുടെ ചിത്രങ്ങള്‍

സ്റ്റേറ്റ് മണി ലെന്‍ഡേഴ്സ് ആക്ട്സ് പ്രകാരം അവര്‍ക്ക് പണമിടപാട് ദാതാവായി ലൈസന്‍സ് ഉണ്ടാകണം. സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റിലെ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച്, പണമിടപാട് ആപ്പുകളില്‍ ഭൂരിഭാഗവും നിയമവിരുദ്ധമാണെന്നാണ്. സോഷ്യല്‍ മീഡിയ വഴിയാണ് ഇത്തരം ആപ്പുകള്‍ ആളുകളെ ലക്ഷ്യമിടുന്നത്.

6

ഇന്‍സ്റ്റന്റ് മണി ലോണ്‍ ആപ്പുകള്‍ ഡൗണ്‍ഗ്രേഡ് ചെയ്ത ക്രെഡിറ്റ് സ്‌കോര്‍ ഉപയോഗിച്ച് കടം വാങ്ങുന്നവരെ ആകര്‍ഷിക്കുകയും ആദ്യത്തേത് തിരിച്ചടയ്ക്കാന്‍ മറ്റൊരു ലോണ്‍ എടുക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ ഫോണിലെ എല്ലാ വിവരങ്ങളും അവര്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്.

7

സൈബര്‍ ക്രൈം ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ഒരു മൊബൈല്‍ ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍, അത് സ്റ്റോറേജ്, കോണ്‍ടാക്റ്റുകള്‍, ക്യാമറ, മൈക്രോഫോണ്‍ എന്നിവയിലേക്ക് ആക്സസ് ആവശ്യപ്പെടുന്നുണ്ട്. ഇത് ഉപയോക്താക്കളുടെ ഡാറ്റ ആക്സസ് ചെയ്യാന്‍ ആപ്പുകളെ അനുവദിക്കുന്നു.

8

ഇതിനെത്തുടര്‍ന്ന്, ഉപയോക്താക്കള്‍ വായ്പ തിരിച്ചടയ്ക്കാന്‍ വൈകുമ്പോഴെല്ലാം, ഏജന്റുമാര്‍ നിരന്തരം ഫോണ്‍ കോളുകള്‍ ഉപയോഗിച്ച് അവരെ ഉപദ്രവിക്കാന്‍ തുടങ്ങുകയും അവരുടെ സ്വകാര്യ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചോര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

9

ബാങ്കുകളില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളില്‍ നിന്നും മാത്രമേ വായ്പ എടുക്കാവൂ എന്നാണ് പോലീസ് ജനങ്ങളോട് നിര്‍ദ്ദേശിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+