കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല്‍നാഥിന് വെല്ലുവിളി..... കാര്‍ഷിക വായ്പ എഴുതി തള്ളാന്‍ 50000 കോടി വേണം!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കാര്‍ഷിക വായ്പ എഴുതി തള്ളുമെന്ന പ്രഖ്യാപനം കോണ്‍ഗ്രസിന് കനത്ത വെല്ലുവിളിയാവുന്നു. മുഖ്യമന്ത്രിയായി ചുമതല ഏല്‍ക്കുന്ന കമല്‍നാഥിനാണ് ഇത് തലവേദനയാവുന്നത്. രാജ്യത്തെ ഏറ്റവും കടബാധ്യതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. കോണ്‍ഗ്രസിന്റെ ഇന്റേണല്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ വായ്പ ഏകപക്ഷീയമായി എഴുതി തള്ളുന്നതിന്റെ ഭവിഷ്യത്തുകള്‍ സൂചിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ വായ്പ എഴുതി തള്ളണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കമല്‍നാഥ്. പക്ഷേ അദ്ദേഹത്തിന്റെ നടപടി സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ തകര്‍ച്ചയിലേക്ക് തള്ളിവിടുമെന്ന് ഉറപ്പാണ്. സര്‍ക്കാര്‍ മേഖലയിലും പൊളിച്ചെഴുത്തും, ചെലവ് ചുരുക്കലുമാണ് ഇതിനെ നേരിടാന്‍ കമല്‍നാഥ് സ്വീകരിച്ചത്. പക്ഷേ ഗ്രാമീണ മേഖല ഇതോടെ തൊഴിലില്ലായ്മയിലേക്ക് കൂപ്പുകുത്തുമെന്ന് ഉറപ്പാണ്. ഇക്കാര്യങ്ങള്‍ അദ്ദേഹം ചിന്തിച്ചിട്ടില്ല.

വേണം 50000 കോടി

വേണം 50000 കോടി

വായ്പ എഴുതി തള്ളണമെങ്കില്‍ കോണ്‍ഗ്രസിന് 50000 കോടി ആവശ്യമാണ്. സംസ്ഥാന ഖജനാവ് കാലിയായി കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇത്രയും വലിയ തുക സര്‍ക്കാരിന പ്രവര്‍ത്തനം തീര്‍ത്തും നിരാശാജനകമാവും. കോണ്‍ഗ്രസ് കടം എടുക്കുന്നതിനെ കുറിച്ചായിരിക്കും ഈ സാഹചര്യത്തില്‍ ചിന്തിക്കുക. പക്ഷേ അപ്പോഴും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ മറ്റുള്ളവര്‍ക്ക് വിശ്വാസമുണ്ടാക്കേണ്ടി വരും. നോട്ടുനിരോധനത്തിന് ശേഷം തകര്‍ന്ന വിപണിയെ ഉയര്‍ത്തുന്നത് സര്‍ക്കാരിന് വന്‍ വെല്ലുവിളിയാണ്.

കടം പെരുകുന്നു

കടം പെരുകുന്നു

1,60, 871.9 ലക്ഷം കോടിയുടെ കടമാണ് സംസ്ഥാനത്തിനുള്ളത്. ഇനി കാര്‍ഷിക വായ്പയുടെ കാര്യമെടുത്താല്‍ ഇതുവരെ 75000 കോടിയുടെ വായ്പയാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാന തല ബാങ്കേഴ്‌സ് കമ്മിറ്റിയാണ് ഈ റിപ്പോര്‍ട്ട് കമല്‍നാഥിന് കൈമാറിയത്. ഇത് മാര്‍ച്ച് 31 വരെയുള്ള കണക്കാണ്. ഇതില്‍ 46000 കോടി 2017-18 വര്‍ഷത്തില്‍ നല്‍കിയതാണ്. 40 ലക്ഷം കര്‍ഷകര്‍ക്കായിട്ടാണ് ഈ വായ്പ ലഭിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലാണ് 20000 കോടി കര്‍ഷകര്‍ക്ക് നല്‍കിയത്.

കമല്‍നാഥ് പറയുന്നത്....

കമല്‍നാഥ് പറയുന്നത്....

സംസ്ഥാനം കടത്തിലാണെന്ന് കമല്‍നാഥ് തന്നെ സമ്മതിക്കുന്നു. ഇതിനെ നേരിടാന്‍ ചിലവുകള്‍ ചുരുക്കാനും കടുത്ത സാമ്പത്തിക നിര്‍ദേശങ്ങള്‍ നടപ്പാക്കാനുമാണ് കമല്‍നാഥ് നിര്‍ദേശിച്ചിരിക്കുന്നത്. മധ്യപ്രദേശ് കാര്‍ഷിക സംസ്ഥാനമാണെന്നും അവരെ ആശ്രയിച്ചാണ് എല്ലാം പ്രവര്‍ത്തിക്കുന്നതെന്നും കമല്‍നാഥ് പറയുന്നു. പക്ഷേ കമല്‍നാഥ് പറയുന്നത് പോലെ കടുത്ത സാമ്പത്തിക നടപടികള്‍ എടുത്താല്‍ അത് തൊഴിലവസരങ്ങള്‍ കുറയ്ക്കും. അപ്പോള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള ശേഷി കുറയും. ഈ സാഹചര്യം ഉണ്ടായാല്‍ തൊഴിലില്ലായ്മ രൂക്ഷമാകും, അത് കര്‍ഷകരെ ദുരിതത്തിലേക്ക് തള്ളിയിടും. വളരെ അപകടം പിടിച്ച നീക്കമാണിത്.

കോണ്‍ഗ്രസ് സംഘം പഞ്ചാബിലേക്ക്

കോണ്‍ഗ്രസ് സംഘം പഞ്ചാബിലേക്ക്

കോണ്‍ഗ്രസ് സംഘം വായ്പ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട് പഞ്ചാബിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. പഞ്ചാബില്‍ ഇതുവരെ 17500 കോടിയുടെ വായ്പ എഴുതി തള്ളി കഴിഞ്ഞു. 33 ലക്ഷം കര്‍ഷകരുടെ വായ്പയാണ് എഴുതി തള്ളിയത്. ഇതിനായി സഹകരണ ബാങ്കുകളെയാണ് ഉപയോഗിച്ചത്. പക്ഷേ ഇതില്‍ അധികം വായ്പ എഴുതി തള്ളിയെന്നാണ് സര്‍ക്കാര്‍ കണക്ക്. അതേസമയം മധ്യപ്രദേശില്‍ ബാങ്കുകള്‍ വായ്പ എഴുതി തള്ളുന്നത് എങ്ങനെയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതിനാണ് അവര്‍ പഞ്ചാബിലെത്തിയിരിക്കുന്നത്.

കോണ്‍ഗ്രസിന് ആശങ്ക

കോണ്‍ഗ്രസിന് ആശങ്ക

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ പഞ്ചാബില്‍ വാഗ്ദാനം ചെയ്തതില്‍ വെറും 20 ശതമാനം മാത്രം വായ്പയാണ് ഇതുവരെ എഴുതി തള്ളിയത്. 14 മാസം മുമ്പാണ് ഇത് തുടങ്ങിയതെങ്കിലും കാര്യമായി മുന്നോട്ട് പോയിട്ടില്ല. എന്നാല്‍ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ 60 ശതമാനം വായ്പ എഴുതി തള്ളി കഴിഞ്ഞു. ഇത് 18 മാസം മുമ്പാണ് ആരംഭിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വളരെ മെല്ലെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതുകൊണ്ട് പാര്‍ട്ടിക്ക് വലിയ ആശങ്കയുണ്ട്.

കമല്‍നാഥിന് മത്സരിക്കണം

കമല്‍നാഥിന് മത്സരിക്കണം

വായ്പ എഴുതി തള്ളിയില്ലെങ്കില്‍ അത് ഏറ്റവും ബാധിക്കുക കമല്‍നാഥിനെയാണ്. ആറുമാസത്തിനകം അദ്ദേഹത്തിന് മത്സരിക്കാനുള്ളതാണ്. വാഗ്ദാനം പാലിച്ചില്ലെങ്കില്‍ അദ്ദേഹം തോല്‍ക്കാന്‍ വരെ സാധ്യതയുണ്ട്. ചിന്ദ്വാരയില്‍ നിന്ന് അദ്ദേഹം മത്സരിക്കുമെന്ന് ഉറപ്പാണ്. ചിന്ദ്വാരയിലെ സോന്‍സര്‍ മണ്ഡലത്തില്‍ നിന്നായിരിക്കും അദ്ദേഹം മത്സരിക്കുക. ഇവിടെയാണ് കോണ്‍ഗ്രസിന് ഏറ്റവും ഭൂരിപക്ഷം കിട്ടിയ മണ്ഡലം. ഈ ഒരു കാരണം കൊണ്ട് മാത്രമാണ് കമല്‍നാഥ് വായ്പ എഴുതി തള്ളാന്‍ ആവശ്യപ്പെടുന്നത്.

ഒരു മാസം തരാം

ഒരു മാസം തരാം

ബിജെപി കോണ്‍ഗ്രസിനെ വായ്പയുടെ കാര്യത്തില്‍ വെല്ലുവിളിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വെച്ച് നോക്കുമ്പോള്‍ വായ്പ എഴുതി തള്ളുക അസാധ്യമാണ്. കോണ്‍ഗ്രസിന് പത്ത് ദിവസമല്ല ഒരു മാസം തരാമെന്നും, അതിനുള്ളില്‍ വായ്പ എഴുതി തള്ളാനാവുമോ എന്നും ബിജെപി ചോദിക്കുന്നു. അതേസമയം സര്‍ക്കാര്‍ ഇതില്‍ പരാജയപ്പെട്ടാല്‍ കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്ന് ബിജെപി പ്രക്ഷോഭം നടത്തുമെന്നും മുന്‍ സാമ്പത്തിക മന്ത്രി ജയന്ത് കുമാര്‍ മല്ലയ്യ പറഞ്ഞു. അതേസമയം വിളകള്‍ക്കുള്ള വായ്പയാണോ അതോ കാര്‍ഷിക ഉപകരണങ്ങള്‍ക്കുള്ള വായ്പയാണോ എഴുതി തള്ളുക എന്ന് ഇതുവരെ കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടില്ല.

പത്ത് ദിവസത്തിനുള്ളില്‍ വായ്പ എഴുതി തള്ളും...... രാഹുലിന്റെ അനുമതി ലഭിച്ചെന്ന് ബാഗല്‍!!പത്ത് ദിവസത്തിനുള്ളില്‍ വായ്പ എഴുതി തള്ളും...... രാഹുലിന്റെ അനുമതി ലഭിച്ചെന്ന് ബാഗല്‍!!

കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാന്‍ കാരണമെന്ത്..... എല്ലാം രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം!!കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാന്‍ കാരണമെന്ത്..... എല്ലാം രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം!!

English summary
loan waiver biggest challenge for kamal nath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X