'ഒരാള്‍ നിന്ന് കത്തുന്നതാണ് കണ്ടത്, ഭയന്ന് ഓടി', ഹെലികോപ്റ്റർ അപകടത്തിന് സാക്ഷിയായവർ പറയുന്നു
കുനൂര്‍: രാജ്യത്തെ ഞെട്ടിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം പതിമൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. യാത്ര അവസാനിക്കാന്‍ മിനുറ്റുകള്‍ മാത്രം ബാക്കിയുളളപ്പോഴാണ് കൂനൂരിലുളള കാട്ടേരിയിലുളള എസ്‌റ്റേറ്റില്‍ തകര്‍ന്ന് വീണത്.
ബിപിന്‍ റാവത്തിനെ കൂടാതെ ഭാര്യ മാധുലിക റാവത്ത്, സുരക്ഷാ ജീവനക്കാര്‍, മറ്റ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. പ്രദേശത്തുണ്ടായിരുന്ന ആളുകള്‍ കണ്ടത് അവരുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ ഇടയില്ലാത്ത ദുരന്ത ചിത്രമാണ്..

ആദ്യം കണ്ടത് വലിയ തീ ആണെന്ന് അപകടത്തിന് സാക്ഷിയായ കൃഷ്ണസ്വാമി പറയുന്നു. താന്‍ ഉടനെ അടുത്ത വീട്ടിലെ പയ്യനെ വിളിച്ച് കാര്യം പറഞ്ഞു. അവനാണ് പോലീസിനെ വിവരം അറിയിച്ചത്. ഒരാള്‍ നിന്ന് കത്തുന്നതും താഴേക്ക് വീഴുന്നതും താന്‍ കണ്ടു. മൂന്നാല് പേരും കത്തി എരിയുന്നതും കണ്ടതോടെ താന്‍ ഭയന്ന് അവിടെ നിന്ന് തിരിച്ച് പോന്നുവെന്നും കൃഷ്ണസ്വാമി പറഞ്ഞു.
ഊട്ടിയില്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടതിന്റെ ചിത്രങ്ങള്‍

മലയാളിയായ രവിയും ഈ ദാരുണ സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്നു. വലിയ ശബ്ദം കേട്ടാണ് താന്‍ അപകടം നടന്ന സ്ഥലത്തേക്ക് എത്തുന്നതെന്ന് രവി പറയുന്നു. അവിടെ കണ്ടത് ഹെലികോപ്റ്റര്‍ നിന്ന് കത്തുന്നതാണ്. കാട്ടിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. അപകട സമയത്ത് ഈ പ്രദേശത്ത് നല്ല മഞ്ഞുണ്ടായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടുത്തെ കാലാവസ്ഥ മോശമാണ് എന്നും രവി പറയുന്നു.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോട് കൂടിയാണ് അപകടം നടന്നത്. പ്രദേശത്ത് ഉണ്ടായിരുന്ന ആളുകളാണ് ആദ്യം ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് പോലീസും ഫയര്‍ഫോഴ്‌സും എത്തുകയായിരുന്നു. ആദ്യഘട്ടത്തില്‍ പതിനൊന്ന് പേരുടെ മൃതദേഹങ്ങള്‍ ആണ് പുറത്ത് എടുത്തതെന്ന് രവി പറയുന്നു. രണ്ട് പേരെ പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്നും രവി വ്യക്തമാക്കി.
Recommended Video

ബുര്‍ലിയാര്‍ ്ഗ്രാമത്തിലെ സ്വദേശിയായ പ്രകാശും അപകടത്തിന് ദൃക്‌സാക്ഷിയാണ്. ഗ്രാമത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ താഴ്ന്ന് പറക്കുന്നതാണ് ആദ്യം കണ്ടത് എന്ന് പ്രകാശ് പറയുന്നു. ഹെലികോപ്റ്റര്‍ ഒരു മരത്തില്‍ ഇടിക്കുകയും തുടര്‍ന്ന് തീ പിടിക്കുകയുമായിരുന്നു.. ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിന്റെ ഉടമസ്ഥതയിലുളള ഫാമിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. പ്രദേശത്ത് 200ഓളം വീടുകള്‍ ഉളളതാണ്. അന്തരീക്ഷം മഞ്ഞ് മൂടിയിരിക്കുകയായിരുന്നുവെന്നും പ്രകാശ് പറയുന്നു.












Click it and Unblock the Notifications