ഇന്ത്യയില്‍ വിമാന സര്‍വീസ് നീട്ടിവച്ചു; പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി, നാടണയാനുള്ള മോഹം നീളും
ദില്ലി: ലോക്ക് ഡൗണ്‍ നീട്ടിയതിന് പിന്നാലെ ഇന്ത്യയിലെ വിമാന സര്‍വീസുകളും നീട്ടിവച്ചു. ഇതുവരെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ തുടരും. മെയ് മൂന്ന് വരെ അന്താരാഷ്ട്ര-ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചത്. ഗള്‍ഫ് മേഖല ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ ഇനിയും കാത്തിരിക്കണമെന്ന് ചുരുക്കും.
വിമാന സര്‍വീസ് ആരംഭിക്കാതെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സാധിക്കില്ലെന്നാണ് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ഇക്കാര്യം വ്യക്തമാക്കി വിവിധ രാജ്യങ്ങള്‍ക്ക് മറുപടിയും നല്‍കിയിരുന്നു. കേന്ദ്രം സുപ്രീംകോടതിയിലും സമാനമായ നിലപാടാണ് എടുത്തത്. തുടര്‍ന്ന് പ്രവാസികള്‍ ഇപ്പോള്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരണം എന്ന് സുപ്രീംകോടതിയും വ്യക്തമാക്കി...

എല്ലാ യാത്രാ വിമാനങ്ങളും
ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രാ വിമാനങ്ങളും മെയ് 3ന് ശേഷം മാത്രമേ സര്‍വീസ് നടത്തൂ എന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചത്. പ്രധാനമന്ത്രി മോദി ലോക്ക് ഡൗണ്‍ മെയ് 3വരെ നീട്ടിയതിന് പിന്നാലെയാണ് വ്യോമയാന മന്ത്രാലയത്തിന്റെ പ്രഖ്യാപനം. മെയ് മൂന്ന് രാത്രി 11.59 വരെയാണ് സസ്‌പെന്റ് ചെയ്തതെന്നും മന്ത്രാലയം വിശദീകരിച്ചു.

കനത്ത പ്രതിസന്ധി
കൊറോണ വൈറസ് വ്യാപനം ചെറുക്കാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കനത്ത പ്രതിസന്ധി നേരിടുകയാണ് വ്യോമയാന മേഖല. ഒട്ടേറെ വിമാന കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടു. പല കമ്പനികളും ശമ്പളം നല്‍കുന്നില്ല. ഈ സാഹചര്യത്തില്‍ ഇനിയും ലോക്ക് ഡൗണ്‍ നീട്ടിയത് മേഖലയ്ക്ക് കനത്ത പ്രതിസന്ധിയാകും.

ഭാഗികമായി സര്‍വീസ്
വിമാനം ഭാഗികമായി സര്‍വീസ് പുനരാരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിമാന കമ്പനികള്‍ ബുക്കിങ് ആരംഭിക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ 19 ദിവസം കൂടി ഇനി കാത്തിരിക്കണം. അതിന് ശേഷം സാഹചര്യം പരിശോധിച്ച ശേഷമേ സര്‍വീസ് ആരംഭിക്കൂ.

ബുക്കിങ് തുടങ്ങിയവര്‍
ചില വിമാന കമ്പനികള്‍ സീറ്റ് ബുക്ക് ചെയ്യാന്‍ തുടങ്ങിയിരുന്നു. ലോക്ക് ഡൗണ്‍ നീട്ടിയാല്‍ ടിക്കറ്റ് റദ്ദാക്കുമെന്ന ഉപാധിയോടെയായിരുന്നു നടപടി. സൗജന്യ ബുക്കിങ് ആണ് ആരംഭിച്ചിരുന്നത്. ഏപ്രില്‍ 14ന് ശേഷം ബുക്കിങ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ ഒഴികെയുള്ള ചില വിമാന കമ്പനികള്‍ വാര്‍ത്താ ഏജന്‍സികളോട് പറയുകയും ചെയ്തിരുന്നു.
Recommended Video

പ്രവാസികളുടെ കാര്യം
അതേസമയം, വിമാന സര്‍വീസ് ആരംഭിക്കാത്തത് ഏറ്റവും തിരിച്ചടിയാകുന്ന ഒരു വിഭാഗം പ്രവാസികളാണ്. വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കണമെങ്കില്‍ വിമാന സര്‍വീസ് ആരംഭിക്കണം. അതിന് ശേഷമേ രക്ഷാ പ്രവര്‍ത്തനം നടത്താന്‍ സാധിക്കൂ എന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications