നിങ്ങള്‍ മാസ്‌ക് ധരിക്കുന്നത് തുടര്‍ന്നാല്‍ ദില്ലിയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ല; അരവിന്ദ് കേജ്രിവാള്‍
ദില്ലി: ദില്ലിയില്‍ ഇപ്പോള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള പദ്ധതിയില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിച്ചാല്‍ പിന്നെ ലോക്ക് ഡൗണിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറില്‍ 22,000 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും അദ്ദേഹം അറിയിച്ചു.

ആരും പരിഭ്രാന്തരാകരുതെന്നും മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വര്‍ദ്ധിച്ചുവരുന്ന കൊവിഡ് കേസുകള്‍ ആശങ്കാജനകമാണ്, പക്ഷേ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല, വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മാസ്‌ക് ധരിക്കുന്നത് വളരെ പ്രധാനമാണ്. നിങ്ങള്‍ മാസ്‌ക് ധരിക്കുന്നത് തുടര്‍ന്നാല്‍ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഇപ്പോള്‍ പദ്ധതിയില്ലെന്നും അദ്ദേഹം വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനൊപ്പം താനും കേന്ദ്രവും കൊവിഡ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവനോപാധികളെ ബാധിക്കാതെയുള്ള മിനിമം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഞങ്ങളുടെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അരവിന്ദ് കേജ്രിവാളിന് കൊവിഡ് പോസിറ്റീവായിരുന്നു. താന്‍ കൊവിഡില്‍ നിന്ന് സുഖം പ്രാപിച്ചുവെന്നും പൊതുജനങ്ങളെ സേവിക്കാന്‍ തിരിച്ചെത്തിയെന്നും കെജ്രിവാള്‍ നേരത്തെ പറഞ്ഞിരുന്നു. ജനുവരി നാലിനാണ് മുഖ്യമന്ത്രിക്ക് കൊവിഡ് പോസിറ്റീവായത്. തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു. ചെറിയ രോഗ ലക്ഷണങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. കൊറോണയില്‍ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം ഞാന്‍ നിങ്ങളുടെ സേവനത്തിലേക്ക് മടങ്ങി- ഞായറാഴ്ച രാവിലെ ഹിന്ദിയില്‍ ഒരു ട്വീറ്റില്‍ കെജ്രിവാള്‍ പറഞ്ഞു.
ജനുവരി 3 ന് ഡെറാഡൂണില്‍ ഒരു റാലി നടത്തി ഒരു ദിവസത്തിന് ശേഷമാണ് കെജ്രിവാള്‍ പോസിറ്റീവായത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കെജ്രിവാളിന്റെ ഭാര്യ സുനിതയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. കെജ്രിവാളിന് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പരിശോധനാഫലം നെഗറ്റീവായിരുന്നു.
Recommended Video
അതേസമയം, ഒരു ദിവസം 20,181 അണുബാധകള്‍ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍, ശനിയാഴ്ച കോവിഡ് -19 കാരണം ഏഴ് മരണങ്ങള്‍ കൂടി ഡല്‍ഹിയില്‍ രേഖപ്പെടുത്തി. പോസിറ്റീവ് നിരക്ക് 19.60 ശതമാനമായി ഉയര്‍ന്നു. ആരോഗ്യപ്രശ്‌നമുള്ളവരിലും പ്രായമായവരിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദേശീയ തലസ്ഥാനത്ത് ദിവസേനയുള്ള കേസുകളുടെ വര്‍ദ്ധനവ് കാണുന്നുണ്ട്, പ്രധാനമായും ഒമൈക്രോണ്‍ വേരിയന്റാണ് ഇതിന് കാരണമായത്.
കരുതല്‍ ഡോസ് വാക്‌സിനേഷന്‍ നാളെ മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ കരുതല്‍ ഡോസ് (Precaution Dose) കോവിഡ് വാക്‌സിനേഷന്‍ നാളെ മുതല്‍ (ജനുവരി 10) ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. 5.55 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍, 5.71 ലക്ഷം കോവിഡ് മുന്നണി പോരാളികള്‍ എന്നിവരാണുള്ളത്. 18 വയസിന് മുകളില്‍ പ്രായമായവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിലാണ് കരുതല്‍ ഡോസ് വാക്‌സിനെടുക്കുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക. 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ ഡോക്ടറുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷം കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നീല നിറത്തിലുള്ള ബോര്‍ഡാണ് ഉണ്ടാകുക. ഈ ബോര്‍ഡുകള്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്‌ട്രേഷന്‍ സ്ഥലം, വാക്‌സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും. നേരത്തെ രണ്ട് ഡോസ് എടുത്ത അതേ വാക്‌സിന്‍ തന്നെ സ്വീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നേരിട്ടും ഓണ്‍ ലൈന്‍ ബുക്കിംഗ് വഴിയും കരുതല്‍ ഡോസ് വാക്‌സിനേടുക്കാം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് വരുന്നതായിരിക്കും നല്ലത്.












Click it and Unblock the Notifications