കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകസഭാ തിരഞ്ഞെടുപ്പ്, ആദ്യഘട്ടം നാളെ

Google Oneindia Malayalam News

അഗര്‍ത്തല: പതിനാറാം ലോകസഭാ തിരഞ്ഞെടുപ്പിനുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. അസമിലെ അഞ്ചു മണ്ഡലങ്ങളിലും ത്രിപുരയിലെ ഒരു മണ്ഡലത്തിലുമാണ് തിരഞ്ഞെടുപ്പ് . അസമില്‍ മൊത്തം 14 സീറ്റുകളാണുള്ളത്. ത്രിപുരയില്‍ രണ്ടും. അസമില്‍ ഏപ്രില്‍ 12ന് മൂന്നു സീറ്റുകളിലും ഏപ്രില്‍ 24ന് ആറു സീറ്റുകളിലും തിരഞ്ഞെടുപ്പ് നടക്കും. ത്രിപുരയിലെ അവശേഷിക്കുന്ന ഒരു സീറ്റില്‍ ഏപ്രില് 12നാണ് വോട്ടെടുപ്പ്.

അസമില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനും ത്രിപുരയില്‍ സിപിഎമ്മിനുമാണ് മുന്‍തൂക്കം. അസമിലെ തേസ്പൂര്‍, ജോര്‍ഹത്, കാലിബോര്‍, ദിബ്രുഘട്ട്, ലോഖിംപൂര്‍ മണ്ഡലങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ 51 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.

Assam Election

യുനൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം(ഉള്‍ഫ) പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അസം പോലിസിലെയും അര്‍ദ്ധസൈനിക വിഭാഗത്തിലെയും 240 കമ്പനികളാണ് പോളിങ് ബൂത്തുകള്‍ക്കു ചുറ്റും നിയോഗിച്ചിട്ടുള്ളത്.

2009ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏഴ് സീറ്റും ബിജെപി നാലു സീറ്റും നേടി. എയുഡിഎഫ്, എജിപി, ബഒപിഎഫ് തുടങ്ങിയ പ്രാദേശിക കക്ഷികള്‍ ഓരോ സീറ്റും കരസ്ഥമാക്കിയിരുന്നു. ത്രിപുരയിലെ രണ്ടു സീറ്റും സിപിഎമ്മിനായിരുന്നു.

അസമില്‍ 2011ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 78 സീറ്റ് നേടിയ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. 126 സീറ്റില്‍ പതിനെട്ട് സീറ്റ് നേടിയ എഐയുഡിഎഫായിരുന്നു ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി. ബിജെപിക്ക് അഞ്ചു സീറ്റു മാത്രമാണ് ലഭിച്ചത്.

2013ലാണ് ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. 60 സീറ്റില്‍ 49ഉം സീറ്റ് നേടി സിപിഎം ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 10 സീറ്റും സിപിഐ ഒരു സീറ്റും നേടി.

English summary
The nine-phase Lok Sabha election begins on Monday from northeast India, with polling in five of the 14 seats in Assam and one of the two constituencies in Tripura.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X