കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടിക്കുന്നില്‍ സുരേഷ് ഡെപ്യൂട്ടി സ്പീക്കറാകുമോ? കോണ്‍ഗ്രസ് കരുനീക്കം തുടങ്ങി, ബിജെപി ഉടക്കിട്ടാല്‍

Google Oneindia Malayalam News

ദില്ലി: ലോക്‌സഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഏറെ കാലമായി ഒഴിഞ്ഞുകിടക്കുകയാണ്. രാജ്യസഭയില്‍ ഡെപ്യൂട്ടി ചെയര്‍മാന്റെ പദവിയും ഒഴിഞ്ഞു കിടക്കുന്നു. ഈ രണ്ടിലേക്കും ഉടന്‍ തിരഞ്ഞെടുപ്പ് നടന്നേക്കും. ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ ഓം ബിര്‍ളക്ക് കോണ്‍ഗ്രസ് കത്ത് നല്‍കിയിട്ടുണ്ട്.

സാധാരണ പ്രതിപക്ഷത്തിന് ലഭിക്കുന്ന പദവികളാണിത്. പക്ഷേ, പ്രതിപക്ഷത്തിന് നല്‍കണമെന്ന് നിര്‍ബന്ധവുമില്ല. ബിജെപി മനസു വച്ചാല്‍ മാത്രമേ ഈ പദവി കോണ്‍ഗ്രസിന് ലഭിക്കൂ. വിശദാംശങ്ങള്‍ ഇങ്ങനെ....

കോണ്‍ഗ്രസ് ആവശ്യം

കോണ്‍ഗ്രസ് ആവശ്യം

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കാന്‍ പോകുകയാണ്. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനെ തിരഞ്ഞെടുക്കാനുള്ള നീക്കം ബിജെപി തുടങ്ങിയിരുന്നു. ഈ വേളയിലാണ് ലോക്‌സഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് തിരഞ്ഞെടുപ്പ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

 ഒരു വര്‍ഷം പിന്നിട്ടു

ഒരു വര്‍ഷം പിന്നിട്ടു

2019ലെ പൊതു തിരഞ്ഞെടുപ്പ് മുതല്‍ ഒഴിഞ്ഞു കിടക്കുകയാണ് ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പദവി. പുതിയ സര്‍ക്കാര്‍ നിയമിതമായാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി നികത്തണമെന്നാണ് ചട്ടം. സമവായത്തിലൂടെയോ തിരഞ്ഞെടുപ്പിലൂടെയോ ഡെപ്യൂട്ടി സ്പീക്കറെ കണ്ടെത്താം. ലോക്‌സഭാ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി തിരഞ്ഞെടുപ്പ് വേണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരിക്കുകയാണിപ്പോള്‍.

ബിജെപി കനിയണം

ബിജെപി കനിയണം

ചട്ടങ്ങള്‍ പ്രകാരം ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിനാണ് ലഭിക്കേണ്ടത് എന്ന് അധിര്‍ രഞ്ജന്‍ ചൗധരി പറയുന്നു. സപ്തംബര്‍ 14 മുതലാണ് മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്നത്. ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുണ്ട് ലോക്‌സഭയില്‍. ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് മോഹം പൊലിയും.

കൊടിക്കുന്നില്‍ സുരേഷ്

കൊടിക്കുന്നില്‍ സുരേഷ്

കൊടിക്കുന്നില്‍ സുരേഷിനെ ഡെപ്യൂട്ടി സ്പീക്കറാക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ ആദ്യം പ്രതിപക്ഷ നിരയില്‍ ഐക്യമുണ്ടാകണം. കോണ്‍ഗ്രസ് കരുനീക്കം ആരംഭിച്ചുകഴിഞ്ഞു. 7 തവണ എംപിയായ വ്യക്തിയാണ് കൊടിക്കുന്നില്‍ സുരേഷ്. കോണ്‍ഗ്രസ് ചീഫ് വിപ്പുമാണ്. നിലവില്‍ സ്പീക്കര്‍ പാനലിലുമുണ്ട്.

യുപിഎ ഭരണത്തില്‍ ചെയ്തത്

യുപിഎ ഭരണത്തില്‍ ചെയ്തത്

നിര്‍ത്തുന്ന സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് അംഗബലമില്ല. പ്രതിപക്ഷ നിരയില്‍ ഐക്യമുണ്ടാക്കാന്‍ സാധിക്കണം. മാത്രമല്ല, ബിജെപി മല്‍സരക്കാതിരിക്കുകയും വേണം. യുപിഎ ഭരണത്തില്‍ അന്നത്തെ പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പക്കര്‍ പദവി വിട്ടുകൊടുത്തിരുന്നു. 2004ല്‍ ചരഞ്ജിത് സിങ് അത്വാള്‍, 2009ല്‍ കരിയ മുണ്ട എന്നിവരാണ് ഡെപ്യൂട്ടി സ്പീക്കര്‍മാരായത്.

Recommended Video

cmsvideo
Hareesh Perady slaps congress and BJP | Oneindia Malayalam
ബിജെപി തയ്യാറായില്ല

ബിജെപി തയ്യാറായില്ല

എന്നാല്‍ 2014ല്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന് ഡെപ്യൂട്ടി സ്പീക്കര്‍ പദവി കൈമാറാന്‍ ബിജെപി തയ്യാറായിരുന്നില്ല. എഐഎഡിഎംകെ നേതാവ് എം തമ്പിദുരൈ ആണ് ഡെപ്യൂട്ടി സ്പീക്കറായത്. ബിജെപിയെ പ്രതിസന്ധി ഘട്ടങ്ങളില്‍ പലപ്പോഴും സഹായിച്ച പാര്‍ട്ടിയാണ് എഐഎഡിഎംകെ. ഇത്തവണയും ബിജെപി അത്തരം നീക്കം നടത്തിയാല്‍ കൊടിക്കുന്നിലിന് പദവി ലഭിക്കില്ല.

മമതക്ക് ചെക്ക് വച്ച് സോണിയ ഗാന്ധി; അധിര്‍ രഞ്ജന്‍ ചൗധരി ബംഗാള്‍ അധ്യക്ഷന്‍, ലോക്‌സഭയില്‍ ആര്?മമതക്ക് ചെക്ക് വച്ച് സോണിയ ഗാന്ധി; അധിര്‍ രഞ്ജന്‍ ചൗധരി ബംഗാള്‍ അധ്യക്ഷന്‍, ലോക്‌സഭയില്‍ ആര്?

English summary
Lok Sabha Deputy Speaker: Congress starts move to elect Kodikunnil Suresh MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X