കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറിലും പ്രിയങ്ക തരംഗം; ബിജെപിയുടെ സമാധാനം പോയി, എല്ലാം ഓകെ എന്ന് തേജസ്വി യാദവ്!!

Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ വിശാല സഖ്യമാണ് ബിജെപിയും ജെഡിയുവും ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യത്തെ നേരിടുന്നത്. വിശാല സഖ്യത്തില്‍ ഭിന്നത രൂക്ഷമായെന്നായിരുന്നു കഴിഞ്ഞദിവസം വരെയുള്ള റിപ്പോര്‍ട്ടുകള്‍. ഇതാകട്ടെ ബിജെപിക്കും നിതീഷ് കുമാറിന്റെ ജെഡിയുവിനും ആശ്വാസവുമായിരുന്നു. വിശാല സഖ്യത്തില്‍ ഭിന്നതയുണ്ട് എന്ന പ്രചാരണത്തിന് കാരണം ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ സമീപനങ്ങളായിരുന്നു. അദ്ദേഹം സഖ്യത്തിന്റെ മിക്ക പരിപാടികളില്‍ നിന്നും വിട്ടുനിന്നു.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. പ്രിയങ്കാ ഗാന്ധിയുടെ ഇടപെടലാണ് വിശാല സഖ്യത്തിലെ പ്രശ്‌നം പരിഹരിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സമ്മതിക്കുന്നു. മാത്രമല്ല, പ്രശ്‌നം പരിഹരിച്ചതോടെ വിശാല സഖ്യത്തിലെ പ്രവര്‍ത്തകര്‍ക്ക് ആവേശം ഇരട്ടിയായിട്ടുണ്ട്. ഇത് കോണ്‍ഗ്രസിലും ആര്‍ജെഡിക്കും ഒരുപോലെ പ്രതീക്ഷ വര്‍ധിപ്പിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ.....

 സ്റ്റാര്‍ പ്രചാരകള്‍

സ്റ്റാര്‍ പ്രചാരകള്‍

വിശാല സഖ്യത്തിലെ സ്റ്റാര്‍ പ്രചാരകള്‍ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവുമാണ്. രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലികളിലൊന്നും തേജസ്വി യാദവ് പങ്കെടുത്തിരുന്നില്ല. സീറ്റ് വിഭജനത്തിന് ശേഷമാണ് ഈ ഭിന്നത പ്രകടമായത്.

മൂന്ന് തിരഞ്ഞെടുപ്പ് റാലികളില്‍

മൂന്ന് തിരഞ്ഞെടുപ്പ് റാലികളില്‍

മൂന്ന് തിരഞ്ഞെടുപ്പ് റാലികളില്‍ രാഹുല്‍ ഗാന്ധി ബിഹാറില്‍ പങ്കെടുത്തിരുന്നു. മൂന്നിലും തേജസ്വി യാദവ് എത്തിയില്ല. രാഹുല്‍ ഗാന്ധിയാകട്ടെ ആര്‍ജെഡി സ്ഥാനാര്‍ഥികളെ കാര്യമായി പരിഗണിച്ചതുമില്ല.

ആര്‍ജെഡിയെ അവഗണിച്ചു

ആര്‍ജെഡിയെ അവഗണിച്ചു

വിശാല സഖ്യത്തിലെ പ്രധാന പാര്‍ട്ടിയാണ് ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച. ഇവര്‍ക്ക് അനുവദിച്ച ഗയ മണ്ഡലത്തില്‍ രാഹുല്‍ പ്രചാരണത്തിന് എത്തിയിരുന്നു. രാഹുല്‍ പങ്കെടുത്ത മറ്റു രണ്ടു പരിപാടികള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രചാരണവുമായിരുന്നു.

 രാഹുല്‍ എത്തിയത്

രാഹുല്‍ എത്തിയത്

പൂര്‍ണിയയില്‍ മല്‍സരിക്കുന്ന ഉദയ് സിങിന്റെ തിരഞ്ഞെടുപ്പ് റാലിയിലും സുപോളില്‍ മല്‍സരിക്കുന്ന രഞ്ജീത രഞ്ജന്റെ പ്രചാരണത്തിലും രാഹുല്‍ പങ്കെടുത്തു. രണ്ടുപേരു ം കോണ്‍ഗ്രസിന് പ്രതീക്ഷയുള്ള സ്ഥാനാര്‍ഥികളാണ്.

പ്രിയങ്കാ ഗാന്ധി ഇടപെട്ടു

പ്രിയങ്കാ ഗാന്ധി ഇടപെട്ടു

രാഹുല്‍ ഗാന്ധി പങ്കെടുത്ത മൂന്ന് തിരഞ്ഞെടുപ്പ് റാലികളിലും തേജസ്വി യാദവ് പങ്കെടുത്തില്ല. രണ്ടു ഘട്ട വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും ഒരുമിച്ച് വേദി പങ്കിട്ടില്ല. മൂന്നാം ഘട്ടം 23ന് നടക്കുന്നു. ഈ വേളയിലാണ് പ്രിയങ്കാ ഗാന്ധി ഇടപെട്ടത്.

 ദേശീയ തലത്തില്‍ ഇടപെടല്‍

ദേശീയ തലത്തില്‍ ഇടപെടല്‍

ഉത്തര്‍ പ്രദേശിലെ കിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസ് ചുമതലയുള്ള നേതാവാണ് പ്രിയങ്കാ ഗാന്ധി. യുപിയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നതാണ് രാഹുല്‍ ഗാന്ധി പ്രിയങ്കയ്ക്ക് നല്‍കിയ നിര്‍ദേശം. എന്നാല്‍ ഇപ്പോള്‍ അവര്‍ ദേശീയ തലത്തില്‍ പ്രചാരണത്തില്‍ പങ്കെടുക്കുന്നുണ്ട്.

 തേജസ്വിയെ വിളിച്ചു

തേജസ്വിയെ വിളിച്ചു

ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് പ്രതിസന്ധി സ്ൃഷ്ടിക്കുന്ന ഭാഗങ്ങള്‍ പരിഹരിക്കുകയാണ് പ്രിയങ്കാ ഗാന്ധി. അവര്‍ തേജസ്വി യാദവിനെ നേരിട്ട് വിളിച്ചു. ബിഹാറിലെ രാഷ്ട്രീയ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു.

എല്ലാം ഓകെ എന്ന് തേജസ്വി

എല്ലാം ഓകെ എന്ന് തേജസ്വി

ഇനി മുതല്‍ ഒരുമിച്ച നീങ്ങാന്‍ പ്രിയങ്ക ആവശ്യപ്പെട്ടു. തേജസ്വി യാദവ് ഓകെ പറഞ്ഞുവെന്ന് ബിഹാറിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. തേജസ്വിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള അകല്‍ച്ച തുടങ്ങിയത് സീറ്റ് വിഭജനത്തിന് ശേഷമാണ്. ഇത് ബിജെപി പരമാവധി മുതലെടുക്കുകയും ചെയ്തു.

ബിജെപിയുടെ ചോദ്യം

ബിജെപിയുടെ ചോദ്യം

തേജസ്വി എന്തുകൊണ്ട് രാഹുല്‍ പങ്കെടുക്കുന്ന പരിപാടില്‍ എത്തുന്നില്ല എന്ന് ആദ്യ ചോദ്യമുന്നയിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നിത്യാനന്ദ് റായ് ആണ്. എന്‍ഡിഎ സഖ്യത്തിലാകട്ടെ ഐക്യം ശക്തവുമാണ്. എല്ലാ നേതാക്കളും ഒരുമിച്ചാണ് പ്രചാരണത്തില്‍ പങ്കെടുക്കുന്നത്.

എന്‍ഡിഎ ശക്തം

എന്‍ഡിഎ ശക്തം

നരേന്ദ്ര മോദിയും ബിഹാര്‍ മുഖ്യമ ന്ത്രി നിതീഷ് കുമാറും എല്‍ജെപി നേതാവ് രാം വിലാസ് പാസ്വാനും പ്രചാരണത്തില്‍ വേദി പങ്കിട്ടത് പ്രധാന വാര്‍ത്തയായിരുന്നു. ഈ ഐക്യം വിശാല സഖ്യത്തില്‍ കാണുന്നില്ല എന്നതായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രിയങ്കയുടെ ഇടപെടല്‍ പ്രശ്‌നം പരിഹരിച്ചുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

സമസ്തിപൂരില്‍ രാഹുലും തേജസ്വിയും

സമസ്തിപൂരില്‍ രാഹുലും തേജസ്വിയും

സമസ്തിപൂരിലാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ബിഹാറിലെ അടുത്ത മഹാറാലി. ഇതില്‍ താനും പങ്കെടുക്കുമെന്ന് തേജസ്വി യാദവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇനിയുള്ള എല്ലാ പരിപാടിയിലും തന്റെ സജീവ സാന്നിധ്യമുണ്ടാകുമെന്ന് അദ്ദേഹം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തു.

 ജാര്‍ഖണ്ഡിലും പ്രതിസന്ധി

ജാര്‍ഖണ്ഡിലും പ്രതിസന്ധി

ബിഹാറില്‍ മാത്രമല്ല ജാര്‍ഖണ്ഡിലും കോണ്‍ഗ്രസും ആര്‍ജെഡിയും നേരിയ ഭിന്നത നിലനിന്നിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും സീറ്റ് വിഭജനമായിരുന്നു പ്രശ്‌നം. കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്തില്ലെന്ന് ആര്‍ജെഡി പറയുന്നു.

 കോണ്‍ഗ്രസ് പറയുന്നത്

കോണ്‍ഗ്രസ് പറയുന്നത്

എന്നാല്‍ കോണ്‍ഗ്രസ് പറയുന്നത് മറിച്ചാണ്. ആര്‍ജെഡി സീറ്റുകള്‍ വിട്ടുതരുന്നതില്‍ പിശുക്ക് കാണിച്ചുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കോണ്‍ഗ്രസിന് ഒമ്പതു സീറ്റ് മാത്രമാണ് ആര്‍ജെഡി വിട്ടുകൊടുത്തത്. ഇതില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.

കോണ്‍ഗ്രസിന് ബൃഹദ് പദ്ധതി; തിരഞ്ഞെടുപ്പിന് ശേഷം ഞൊടിയിടയില്‍ സര്‍ക്കാരുണ്ടാക്കും!! നീക്കം ഇങ്ങനെ...കോണ്‍ഗ്രസിന് ബൃഹദ് പദ്ധതി; തിരഞ്ഞെടുപ്പിന് ശേഷം ഞൊടിയിടയില്‍ സര്‍ക്കാരുണ്ടാക്കും!! നീക്കം ഇങ്ങനെ...

English summary
After Skipping 3 Rahul Gandhi Rallies, Tejashwi Yadav Finally RSVPs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X