ബിജെപിക്ക് ജന്മദിനത്തില് മുട്ടന്‍ പണി; സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു, വണ്മാന് ഷോ, ടുമെന്‍ ആര്‍മി
Recommended Video

ദില്ലി: സിനിമാ ലോകത്ത് നിന്ന് രാഷ്ട്രീയത്തിലെത്തിയ ശത്രുഘ്നന്‍ സിന്‍ഹ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപിയുമായി ഉടക്കി നില്‍ക്കുകയായിരുന്ന അദ്ദേഹം പാര്‍ട്ടി വിടുമെന്നും കോണ്‍ഗ്രസില്‍ ചേരുമെന്നുമുള്ള വിവരങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ബിജെപിയുടെ സ്ഥാപക ദിനമായ ശനിയാഴ്ചയാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരെ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടാണ് ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിഹാറിലെ തന്റെ മണ്ഡലമായ പട്ന സാഹിബില്‍ തന്നെ സിന്‍ഹയെ കോണ്‍ഗ്രസ് മല്‍സരിപ്പിക്കുമെന്നാണ് വിവരം. ബിഹാറില്‍ അടിത്തറ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസിന് വഴിയൊരുക്കുന്നതാണ് സിന്‍ഹയുടെ രംഗപ്രവേശം. അദ്വാനിയെയും ജോഷിയെയും ബിജെപി ഇത്തവണ അവഗണിച്ചുവെന്ന് സിന്‍ഹ കുറ്റപ്പെടുത്തി. വിശദാംശങ്ങള്‍ ഇങ്ങനെ....

വണ്മാന് ഷോ
കേന്ദ്രസര്‍ക്കാരില്‍ വണ്മാന് ഷോയാണ് നടക്കുന്നതെന്ന ശത്രുഘ്നന്‍ സിന്‍ഹ കുറ്റപ്പെടുത്തി. ബിജെപി ടുമെന്‍ ആര്‍മിയാണെന്നും അദ്ദേഹം പരിഹസിച്ചു. എല്ലാം നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും സിന്‍ഹ പറഞ്ഞു.

സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍
മന്ത്രിമാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സാധിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫീസാണ് എല്ലാം നിയന്ത്രിച്ചത്. എങ്ങനെയാണ് ജനാധിപത്യം ഏകാധിപത്യത്തിന് വഴിമാറുന്നതെന്ന് കാണാന്‍ കഴിഞ്ഞുവെന്നും സിന്‍ഹ പറഞ്ഞു.

ഒരു യോഗം പോലും ചേര്‍ന്നില്ല
അദ്വാനിക്ക് ബിജെപി സീറ്റ് നല്‍കിയില്ല. അദ്ദേഹത്തെ മാര്‍ഗദര്‍ശക് മണ്ഡലിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ മാര്‍ഗദര്‍ശക് മണ്ഡല് ഒരു യോഗം പോലും ഇതുവരെ ചേര്‍ന്നിട്ടില്ലെന്നും ശത്രുഘ്നന്‍ സിന്‍ഹ കുറ്റപ്പെടുത്തി.

പ്രമുഖരുടെ പട്ടിക
ജസ്വന്ത് സിങ്, യശ്വന്ത് സിന്‍ഹ എന്നിവരുടെ കാര്യത്തിലും ഇതുതന്നെയാണ് നടന്നത്. താന്‍ ഇക്കാര്യങ്ങള്‍ വിമര്‍ശിച്ചിരുന്നു. അതുകൊണ്ടുതന്നെ തനിക്ക് മന്ത്രിസഭയില്‍ അംഗത്വം നല്‍കുകയും ചെയ്തില്ല. എന്നാല്‍ തന്റെ പ്രതിഛായക്ക് മങ്ങലേറ്റില്ലെന്നും സിന്‍ഹ പറഞ്ഞു.

വീണ്ടും മല്‍സരിക്കും
72കാരനായ ശത്രുഘ്നന്‍ സിന്‍ഹ തന്റെ മണ്ഡലത്തില്‍ തന്നെ മല്‍സരിക്കുമെന്നാണ് വിവരം. കഴിഞ്ഞ 10 വര്‍ഷമായി ബിഹാറിലെ പട്ന സാഹിബ് മണ്ഡലത്തെയാണ് സിന്‍ഹ ലോക്സഭയില്‍ പ്രതിനിധീകരിക്കുന്നത്. ഇദ്ദേഹത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കുമെന്ന് നേതാക്കള്‍ സൂചിപ്പിച്ചു.

ശവിശങ്കര്‍ പ്രസാദിനോട് ഏറ്റുമുട്ടും
മോദിയെയും അമിത് ഷായെയും രൂക്ഷമായി വിമര്‍ശിച്ചിരുന്ന ബിജെപി നേതാവായിരുന്നു ശത്രുഘ്നന്‍ സിന്‍ഹ. ബിഹാറില്‍ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച വേളയില്‍ സിന്‍ഹയുടെ പേരുണ്ടായിരുന്നില്ല. പിന്നീട് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ പട്ന സാഹിബില്‍ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു.
വളരെ രസകരമാണ് ബിഹാറിലെ രാഷ്ട്രീയം.. സമവാക്യങ്ങള്‍ മാറുമ്പോള്‍ അടിതെറ്റുക വമ്പന്മാര്ക്കാണ്
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications