അമിത് ഷായുടെ സമ്പത്ത് മൂന്നിരട്ടി വര്‍ധിച്ചു; ഭാര്യയ്ക്കും കോടികളുടെ ആസ്തി, പണം വന്നത് ഇങ്ങനെ

അഹ്മദാബാദ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ആസ്തിയില്‍ വന്‍ വര്‍ധനവ്. രാജ്യസഭാ എംപിയായിരുന്ന കാലയളവില്‍ മൂന്നിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് അമിത് ഷാ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ഗുജറാത്തിലെ ഗാന്ധി നഗര്‍ മണ്ഡലത്തില്‍ മല്‍സരിക്കുന്ന അമിത് ഷാ വരണാധികാരിക്ക് മുമ്പാകെ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെയാണ് ആസ്തി മൂന്നിരട്ടി വര്‍ധിച്ചിരിക്കുന്നത്. പണം തനിക്ക് ലഭിച്ചത് എങ്ങനെ എന്നും അമിത് ഷാ വിശദീകരിച്ചിട്ടുണ്ട്. നേരത്തെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി മല്‍സരിച്ചിരുന്ന മണ്ഡലമാണ് ഗാന്ധിനഗര്‍...

 അമിത് ഷായുടെയും ഭാര്യയുടെയും പേരില്‍

അമിത് ഷായുടെയും ഭാര്യയുടെയും പേരില്‍

അമിത് ഷായുടെയും ഭാര്യയുടെയും പേരില്‍ 38.81 കോടിയുടെ സ്വത്തുക്കളുണ്ട്. 2012ല്‍ ആസ്തി കാണിച്ചിരുന്നത് 11.79 കോടി എന്നായിരുന്നു. പിന്നീടുള്ള ഏഴ് വര്‍ഷത്തിനിടെയാണ് മൂന്നിരട്ടിയിലധികം വര്‍ധിച്ചിരിക്കുന്നത്.

 പാരമ്പര്യമായി കിട്ടി

പാരമ്പര്യമായി കിട്ടി

പാരമ്പര്യമായി കിട്ടിയ സ്വത്തുക്കള്‍ ഉള്‍പ്പെടെയാണ് സത്യവാങ് മൂലത്തില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ പത്രിക സമര്‍പ്പിക്കുന്ന വേളയില്‍ അമിത് ഷായുടെ കൈയ്യില്‍ 20633 രൂപ മാത്രമാണുള്ളത്. ഭാര്യയുടെ കൈവശം 72578 രൂപയും.

ബാങ്കിലുള്ളത്

ബാങ്കിലുള്ളത്

അമിത് ഷാക്കും ഭാര്യയ്ക്കും ഒട്ടേറെ ബാങ്ക് അക്കൗണ്ടുകളുണ്ട്. എല്ലാ അക്കൗണ്ടുകളിലുമായി 27.80 ലക്ഷം രൂപയാണുള്ളത്. കൂടാതെ സ്ഥിരനിക്ഷേപമായി 9.80 ലക്ഷം വേറെയുമുണ്ട്. എല്ലാത്തിനും കൃത്യമായി ആദായ നികുതി ഒടുക്കുന്നുമുണ്ട്.

 പണം ലഭിച്ചത് ഇങ്ങനെ

പണം ലഭിച്ചത് ഇങ്ങനെ

രാജ്യസഭാ എംപി എന്ന നിലയിലുള്ള ശമ്പളം, ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ നിന്നുള്ള വാടക, കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനം... എന്നീ മാര്‍ഗങ്ങളിലൂടെയാണ് വരുമാനം ലഭിക്കുന്നതെന്ന്് അമിത് ഷാ സത്യവാങ് മൂലത്തില്‍ വിശദീകരിക്കുന്നു.

2017ലെ ആസ്തി

2017ലെ ആസ്തി

ഏറ്റവും ഒടുവില്‍ അമിത് ഷാ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ ആസ്തി വിവരങ്ങള്‍ ബോധിപ്പിച്ചത് 2017ലാണ്. ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മല്‍സരിച്ച വേളയില്‍. 34.31 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് 2017ല്‍ കാണിച്ചത്. പിന്നീട് 4.5 കോടിയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്.

2012ലെ ആസ്തി

2012ലെ ആസ്തി

അതിന് മുമ്പ് അമിത് ഷാ ആസ്തി വിവരങ്ങള്‍ ബോധിപ്പിച്ചത് 2012ല്‍ ഗുജറാത്ത് നിയമസഭയിലേക്ക് മല്‍സരിക്കുമ്പോഴാണ്. അമിത് ഷാ, ഭാര്യ സോണാള്‍ബെന്‍, മകന്‍ ജയ് എന്നിവര്‍ക്ക് 11.79 കോടിയുടെ ആസ്തിയുണ്ടെന്നാണ് അന്ന ബോധിപ്പിച്ചത്.

 ഭാര്യയുടെ വരുമാനം ഇരട്ടിയായി

ഭാര്യയുടെ വരുമാനം ഇരട്ടിയായി

2016-17 കാലയളവില്‍ അമിത് ഷായുടെ ഭാര്യയുടെ വരുമാനം ഇരട്ടിയായിട്ടുണ്ട്. അവരുടെ വാര്‍ഷിക വരുമാനം കാണിച്ചിരിക്കുന്നത് 1.05 കോടി രൂപയാണ്. അതേ വര്‍ഷം അമിത് ഷായുടെ വരുമാനം 43.68 കോടി രൂപയാണ്.

സ്വന്തമായി കാറില്ല, പഠനം...

സ്വന്തമായി കാറില്ല, പഠനം...

അമിത് ഷാക്കും ഭാര്യ സോണാള്‍ബെന്നിനും സ്വന്തമായി കാറില്ലെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. കൊമേഴ്‌സില്‍ ബിരുദത്തിന് പഠിച്ചെങ്കിലും പൂര്‍ത്തിയായില്ല. രണ്ടാംവര്‍ഷം വരെയാണ് പഠിച്ചതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

നാല് ക്രിമിനല്‍ കേസുകള്‍

നാല് ക്രിമിനല്‍ കേസുകള്‍

നാല് ക്രിമിനല്‍ കേസുകളാണ് അമിത് ഷാക്കെതിരെയുള്ളത്. ഇതുവരെ ഒരുകേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. ബംഗാളിലും ബിഹാറിലുമാണ് രണ്ടു കേസുകള്‍ വീതം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ബംഗാളിലെ കേസുകള്‍

ബംഗാളിലെ കേസുകള്‍

ബംഗാല്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് വേളയില്‍ വിദ്വേഷപരമായി പ്രസംഗിച്ചുവെന്നതാണ് ഒരു കേസ്. മറ്റൊന്ന് അപകീര്‍ത്തികേസാണ്. കൊല്‍ക്കത്ത മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇതിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്.

 ബിഹാറില്‍ കേസെടുത്തത് ഇങ്ങനെ

ബിഹാറില്‍ കേസെടുത്തത് ഇങ്ങനെ

ബിഹാറിലെ മുസഫര്‍പൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസ്, ദേശീയ പതാകയെ അപമാനിച്ചുവെന്നതിന്റെ പേരിലാണ്. ബിഹാറിലെ ബെഗുസറായില്‍ ലാലു പ്രസാദിനെതിരെ നടത്തിയ പരാമര്‍ശമാണ് മറ്റൊരു കേസിന് കാരണമെന്നും സത്യവാങ്മൂലത്തില്‍ അമിത് ഷാ വിശദീകരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+