വയനാട്ടിൽ നിന്നല്ല, രാഹുൽ ഗാന്ധി 2024ൽ അമേഠിയിൽ നിന്ന് മത്സരിക്കും, പ്രഖ്യാപിച്ച് കോൺഗ്രസ് യുപി അധ്യക്ഷൻ
ഡല്‍ഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ അജയ് റായ്. കോണ്‍ഗ്രസ് യുപി അധ്യക്ഷനായി നിയോഗിക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് അജയ് റായ് നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നിലവില്‍ വയനാട് മണ്ഡലത്തില്‍ നിന്നുളള ലോക്സഭാംഗമാണ് രാഹുല്‍ ഗാന്ധി.
2004 മുതല്‍ അമേഠിയെ പ്രതിനിധീകരിച്ചിരുന്ന രാഹുല്‍ ഗാന്ധി 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്മൃതി ഇറാനിയോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി. 2019ല്‍ അമേഠിയെ കൂടാതെ വയനാട്ടിലും മത്സരിച്ചതാണ് രാഹുല്‍ ഗാന്ധിക്ക് രക്ഷയായത്. വയനാട്ടില്‍ വന്‍ വിജയം ഉറപ്പാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞു. 2024ലും രാഹുല്‍ വയനാട്ടില്‍ തന്നെ മത്സരിക്കും എന്നാണ് കരുതപ്പെട്ടിരുന്നത്. അതിനിടെയാണ് യുപി അധ്യക്ഷന്റെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.

വരുന്ന തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. അമേഠി നിവാസികള്‍ക്ക് അക്കാര്യത്തില്‍ ഉറപ്പുണ്ട്. പ്രിയങ്കാ ഗാന്ധിക്ക് വാരണാസിയില്‍ നിന്ന് മത്സരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവരുടെ വിജയം ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഓരോ പ്രവര്‍ത്തകനും അക്ഷീണം പ്രയത്നിക്കും, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അജയ് റായ് പറഞ്ഞു.
രാഹുല്‍ ഗാന്ധി വെല്ലുവിളി ഒഴിവാക്കാന്‍ വേണ്ടി അമേഠിയില്‍ നിന്ന് മത്സരിക്കാതെ മാറി നില്‍ക്കുകയാണ് എന്ന് സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. എന്നാല്‍ സ്മൃതി ഇറാനി പരിഭ്രാന്തയായിരിക്കുകയാണെന്നും ഓരോന്ന് വിളിച്ച് പറയുകയാണ് എന്നുമാണ് അജയ് റായ് പ്രതികരിച്ചത്. ഒരു കിലോ പഞ്ചസാര 13 രൂപയ്ക്ക് തരുമെന്ന വാഗ്ദാനം നിറവേറ്റാന്‍ അവര്‍ക്ക് സാധിച്ചോ. അമേഠിയിലെ ആളുകള്‍ക്ക് ഉത്തരം വേണം. ബിജെപിക്ക് വോട്ട് കൊടുക്കുന്നതിന് പകരമായി ഒരു കിലോ പഞ്ചസാര 13 രൂപയ്ക്ക് നല്‍കും എന്നുളള ഉറപ്പിന് എന്ത് സംഭവിച്ചുവെന്ന് സ്മൃതി ഇറാനിയോട് ചോദിക്കൂ, അജയ് റായ് പ്രതികരിച്ചു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മുന്‍ എംഎല്‍എയായ അജയ് റായിയെ കോണ്‍ഗ്രസ് യുപി അധ്യക്ഷനായി തിരഞ്ഞെടുത്തത്. 2014ലും 2019ലും വാരണാസിയില്‍ നരേന്ദ്ര മോദിക്ക് എതിരെ റായ് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. അമേഠിയില്‍ 2014ലെ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ എതിരാളി സ്മൃതി ഇറാനി തന്നെ ആയിരുന്നു. അന്ന് 300748 വോട്ടുകള്‍ക്കെതിരെ 408651 വോട്ടുകള്‍ക്കായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം.
2019ല്‍ വീണ്ടും രാഹുലിനെ നേരിടാന്‍ സ്മൃതി ഇറാനി എത്തി. കോണ്‍ഗ്രസിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അമേഠിയില്‍ ഇത്തവണ രാഹുലിന് അടിപതറി. രാഹുല്‍ ഗാന്ധി 55,000 വോട്ടുകള്‍ക്ക് പരാജയം ഏറ്റുവാങ്ങി. സ്മൃതി ഇറാനിക്ക് 467598 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് 412867 വോട്ടുകള്‍ ആണ് നേടാനായത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications