Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളീധരനെ ലോക്‌സഭയിലെത്തിക്കാന്‍ ബിജെപി.. ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥിയായേക്കും

ന്യൂഡല്‍ഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടന്ന് ബി ജെ പി. പ്രതിപക്ഷം വിശാല ഐക്യത്തിനായി ശ്രമിക്കുന്നതിനിടെയാണ് ബി ജെ പിയുടെ നീക്കം. നേരത്തെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. രാജ്യസഭാ എം പിമാരായ കേന്ദ്രമന്ത്രിമാരെ ഇത്തവണ ബി ജെ പി മത്സരിപ്പിച്ചേക്കും എന്നാണ് അറിയാന്‍ കഴിയുന്നത്.

നിര്‍മലാ സീതാരാമന്‍, എസ് ജയശങ്കര്‍, പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, ഭൂപേന്ദ്ര യാദവ് എന്നിവര്‍ക്കൊപ്പം വി മുരളീധരന്റെ പേരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. മന്‍സൂഖ് മാണ്ഡവ്യ, അശ്വിനി വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവരും സ്ഥാനാര്‍ത്ഥികളായേക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരന്‍ ഭേദപ്പെട്ട പ്രകടനം തന്റെ വകുപ്പില്‍ കാഴ്ച വെച്ചിട്ടുണ്ട് എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

V MURALEEDHARAN

ഈ സാഹചര്യത്തില്‍ വി മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി തയ്യാറായേക്കും എന്നാണ് സൂചന. ബി ജെ പി ദേശീയ വൈസ് പ്രസിഡന്റും മുന്‍ എം പിയുമായ എ പി അബ്ദുള്ളക്കുട്ടി, സുരേഷ് ഗോപി എന്നിവരുടെ പേരും ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയില്‍ ഉണ്ട്. മത്സരിക്കുന്നെങ്കില്‍ വി മുരളീധരന് ആറ്റിങ്ങല്‍ മണ്ഡലം നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ട്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ 9-ാം വാര്‍ഷികത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രിമാര്‍ക്കു വിവിധ മണ്ഡലങ്ങള്‍ വീതിച്ച് നല്‍കിയിരുന്നു. ഇതില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിന്റെ ചുമതലയാണ് മുരളീധരന് ഉള്ളത്. മുരളീധരന്‍ ആറ്റിങ്ങലില്‍ ജനസമ്പര്‍ക്ക പരിപാടികളുടെ ഭാഗമായി കേന്ദ്രീകരിക്കുന്നുണ്ട്. അതിനാല്‍ മുരളീധരന്‍ ആറ്റിങ്ങലില്‍ നിന്ന് മത്സരിക്കാനാണ് സാധ്യത കൂടുതല്‍. ആറ്റിങ്ങല്‍ അല്ലെങ്കില്‍ രണ്ടാമത്തെ ഓപ്ഷന്‍ തിരുവനന്തപുരമാണ്.

മത്സരിക്കാന്‍ തയ്യാറെങ്കില്‍ സുരേഷ് ഗോപിക്ക് തൃശൂര്‍ തന്നെയായിരിക്കും നല്‍കുക എന്നാണ് വിവരം. അബ്ദുള്ളക്കുട്ടിയെ ലക്ഷദ്വീപില്‍ മത്സരിപ്പിച്ചേക്കും എന്നും റിപ്പോര്‍ട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ -ന്യൂഡല്‍ഹി, ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ- മണ്ഡി, നിര്‍മല സീതാരാമന്‍-മധുര, ഹര്‍ദീപ് പുരി-അമൃത്സര്‍ എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് കൂടുതല്‍ സാധ്യത.

ധര്‍മേന്ദ്ര പ്രധാന്‍ ഒഡീഷയിലെ സാംബല്‍പുലിലോ ദെന്‍കനാലിലോ മത്സരിക്കും. പീയുഷ് ഗോയല്‍ ചാന്ദ്‌നി ചൗക്കിലോ പുനെയിലോ മത്സരിച്ച് ജനവധി തേടും. ബി ജെ പിയില്‍ കഴിഞ്ഞ ആഴ്ച മുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിമാരുമായും സംസ്ഥാന അധ്യക്ഷന്മാരുമായും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരുമായും ഇതിനോടകം ദേശീയ നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു.

ജെ പി നദ്ദയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. മുതിര്‍ന്ന മന്ത്രിമാര്‍, പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നവര്‍, രണ്ട് തവണയില്‍ കൂടുതല്‍ രാജ്യസഭാംഗമായിട്ടുള്ളവര്‍, സംഘടനയില്‍ വിവിധ ചുമതലകള്‍ വഹിക്കുന്നവര്‍, വിവിധ സംസ്ഥാനങ്ങളിലെ എം എല്‍ എമാര്‍ തുടങ്ങിയവരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് ബി ജെ പി നേതൃത്വത്തിന്റെ തീരുമാനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+