Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉദ്ധവിന്റെ പാര്‍ട്ടിക്കെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ്, സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ സംഗ്ലി സീറ്റില്‍ മഹാവികാസ് അഗാഡി സഖ്യമില്ല. ശിവസേന യുബിടിക്കെതിരെ കോണ്‍ഗ്രസ് മത്സരിക്കും. അതേസമയം സഖ്യത്തില്‍ ഇത് ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് സൂചന. മറ്റ് സീറ്റുകളിലെല്ലാം കോണ്‍ഗ്രസ് ശിവസേനയുമായും എന്‍സിപിയുമായും ചേര്‍ന്നാണ് മത്സരിക്കുന്നത്. എന്നാല്‍ സംഗ്ലിയില്‍ അത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

കോണ്‍ഗ്രസ് നേതാവ് വിശാല്‍ പാട്ടീലാണ് ഇവിടെ സ്ഥാനാര്‍ത്ഥി. പാട്ടീല്‍ തന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി വസന്ത്ദാദ പാട്ടീലിന്റെ പേരക്കുട്ടിയാണ് വിശാല്‍ പാട്ടീല്‍. അതേസമയം കോണ്‍ഗ്രസ് വിശാല്‍ പാട്ടീലിന് സീറ്റ് നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് സൂചന.

uddhav-congress

അതേസമയം വിശാലിനോട് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടും. ഇതിനായി കാര്യങ്ങള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തും. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം സംഗ്ലിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതില്‍ കടുത്ത അതൃപ്തിയിലാണ്. കോണ്‍ഗ്രസ് സഖ്യത്തിലെ ധര്‍മം പാലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

സീറ്റ് വിഭജന ധാരണകള്‍ പ്രകാരം സംഗ്ലി സീറ്റ് ശിവസേനയുടെ ഉദ്ധവ് വിഭാഗത്തിനുള്ളതാണ്. മൊത്തം ഇരുപത് സീറ്റിലാണ് അവര്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസ് പതിനേഴ് സീറ്റിലും എന്‍സിപി ശരത് പവാര്‍ വിഭാഗം പത്ത് സീറ്റിലുമാണ് മത്സരിക്കുന്നത്.

അതേസമയം സംഗ്ലിയില്‍ കോണ്‍ഗ്രസിന്റെ വരവ് ശിവസേനയുടെ സാധ്യതകള്‍ ഇല്ലാതാക്കും. മണ്ഡലത്തില്‍ വലിയ ആശങ്കയക്കുഴപ്പം തന്നെ സഖ്യവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഉദ്ധവ് വിഭാഗം ഈ മണ്ഡലത്തില്‍ നിന്ന ചന്ദ്രഹാര്‍ പാട്ടീലിനെയാണ് മത്സരിപ്പിക്കുന്നത്. ഇയാള്‍ അറിയപ്പെടുന്ന ഗുസ്തി താരമാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളില്‍ പലരും ഈ സ്ഥാനാര്‍ത്ഥിയെ എതിര്‍ക്കുന്നുണ്ട്.

സംഗ്ലി സീറ്റ് കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. അത് ശിവസേനയ്ക്ക് നല്‍കിയതിലുള്ള എതിര്‍പ്പാണ് ഇപ്പോള്‍ രൂക്ഷമായിരിക്കുന്നത്. ഇത്തരത്തില്‍ മഹാരാഷ്ട്രയില്‍ നിര്‍ണായക സീറ്റുകള്‍ കോാണ്‍ഗ്രസ് ശിവസേനയ്ക്കായി വിട്ടുകൊടുത്തിട്ടുണ്ട്.അതേസമയം തിങ്കളാഴ്ച്ച സംഗ്ലിയില്‍ മഹാവികാസ് അഗാഡി റാലി നടത്തിയിരുന്നു. എന്നാല്‍ സംഗ്ലിയില്‍ നിന്നുള്ള ഒരു നേതാവ് പോലും പങ്കെടുത്തില്ല.

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ തയ്യാറാണെന്ന് വൈകാരികമായിട്ടാണ് ചന്ദ്രഹാര്‍ പാട്ടീല്‍ പ്രതികരിച്ചത്. പക്ഷേ ഒരു കര്‍ഷകന്റെ മകന്റെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് താല്‍പര്യമില്ലെന്ന് പറയണം. ഒരു പഞ്ചസാര മില്‍ പോലുമില്ലാത്തയാളാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശാല്‍ പാട്ടീല്‍ തന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ കോണ്‍ഗ്രസ് പ്രശ്‌നം പരിഹരിക്കട്ടെയെന്നാണ് ഉദ്ധവ് താക്കറെയുടെ നിലപാട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+