Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചാം ഘട്ടത്തിലും വോട്ടര്‍മാരുടെ തണുപ്പന്‍ പ്രതികരണം, പലയിടത്തും അക്രമം, ഇവിഎം തകരാര്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകീട്ട് ആറ് മണിയോടെ അവസാനിച്ചു. പോളിംഗ് സമയത്തിന് ശേഷവും ക്യൂവിലുണ്ടായിരുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി. പോളിംഗ് സംബന്ധിച്ച അന്തിമ കണക്കുകള്‍ ലഭ്യമാകാനുണ്ട്. എങ്കിലും അഞ്ചാം ഘട്ടത്തില്‍ പൊതുവെ തണുപ്പന്‍ പ്രതികരണമാണ് വോട്ടര്‍മാരില്‍ നിന്നുണ്ടായത്.

വൈകീട്ട് അഞ്ച് മണി വരെയുള്ള കണക്കുകള്‍ പ്രകാരം 56.68 ശതമാനം മാത്രമാണ് പോളിംഗ്. ഈ ട്രെന്‍ഡ് അനുസരിച്ച് പോളിംഗ് സമയത്തിന് ശേഷമുള്ള കണക്കുകള്‍ വന്നാലും കഷ്ടിച്ച് 60 ശതമാനം കടക്കാനെ സാധ്യതയുള്ളൂ. വൈകുന്നേരം 5 മണി വരെയുള്ള കണക്ക് പ്രകാരം പശ്ചിമ ബംഗാളില്‍ 73 ശതമാനവും, ലഡാക്കില്‍ 67.15 ശതമാനവും ജാര്‍ഖണ്ഡില്‍ 63 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.

2024 LOKSABHA ELECTION

മഹാരാഷ്ട്രയിലാണ് ഇതുവരെ ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്, 48.8 ശതമാനം. ബംഗാളിലെ ബരാക്പൂര്‍, ബോംഗാവ്, ആറാംബാഗ്, ഹൗറ എന്നീ മണ്ഡലങ്ങളില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വോട്ടെടുപ്പ് സുഗമമായിരുന്നു എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചെങ്കിലും രാവിലെ 11 മണി വരെ 1000 പരാതികളാണ് ഇവിഎം തകരാറിലായെന്നും ഏജന്റുമാരെ ബൂത്തുകളില്‍ പ്രവേശിപ്പിക്കുന്നത് തടഞ്ഞെന്നും ആരോപിച്ച് ലഭിച്ചത്.

അരാംബാഗ് സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപി അനുഭാവികളും തമ്മില്‍ ഏറ്റുമുട്ടി. ഹൂഗ്ലി സീറ്റില്‍, ബിജെപി സിറ്റിംഗ് എംപിയും സ്ഥാനാര്‍ത്ഥിയുമായ ലോക്കറ്റ് ചാറ്റര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധവും മുദ്രാവാക്യവും നേരിട്ടു. ഭരണകക്ഷി പ്രവര്‍ത്തകര്‍ വോട്ടുചെയ്യാന്‍ ആളുകളെ വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് ബിജെപി ആരോപിച്ചു.

ചരിത്രപരമായി കുറഞ്ഞ വോട്ടിംഗ് ശതമാനം ഉള്ള പ്രദേശങ്ങള്‍ ആണ് ഇവ. കൂടാതെ ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും അവസാനിച്ചു. അമിതാഭ് ബച്ചന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ആമിര്‍ ഖാന്‍, ഐശ്വര്യ റായ്, അക്ഷയ് കുമാര്‍, സുനില്‍ ഗവാസ്‌കര്‍, ദീപിക പദുകോണ്‍, രണ്‍വീര്‍ സിംഗ്, മുകേഷ് അംബാനി, നിത അംബാനി, അനില്‍ അംബാനി ഗോവിന്ദ, ഫര്‍ഹാന്‍ അക്തര്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ വ്യക്തികള്‍ വോട്ട് രേഖപ്പെടുത്തി.

വോട്ടെടുപ്പ് നടക്കുന്ന 49 സീറ്റുകളിലേക്ക് 82 വനിതകള്‍ ഉള്‍പ്പെടെ 695 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ നാല് ഘട്ടങ്ങളിലും പോളിംഗ് ശതമാനം കുറവായിരുന്നു. രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, ചിരാഗ് പാസ്വാന്‍, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ബിജെഡി പ്രസിഡന്റും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക് എന്നിവരാണ് ഇന്ന് ജനവിധി തേടിയത്.

എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന 49 പാര്‍ലമെന്റ് മണ്ഡലങ്ങളിലേക്കായിരുന്നു അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ബിഹാര്‍, ജമ്മു കശ്മീര്‍, ലഡാക്ക്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയായിരുന്നു അഞ്ചാം ഘട്ടത്തില്‍ ഉള്‍പ്പെട്ട സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും. മുംബൈ, അമേഠി, താനെ, ലഖ്നൗ തുടങ്ങിയ പ്രമുഖ നഗരങ്ങള്‍ വോട്ടെടുപ്പിന് സാക്ഷ്യം വഹിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+