ജൂണ്‍ നാലിന് ശേഷം ഇന്ത്യ സഖ്യത്തിന്റെ പൊടിപോലും ഉണ്ടാവില്ല; പരിഹസിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ റാലിയില്‍ ഇന്ത്യ സഖ്യത്തെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെയ് നാലിന് ഫലം അറിഞ്ഞാല്‍ ഇന്ത്യ സഖ്യം തകര്‍ന്ന് തരിപ്പണമാകുമെന്ന് മോദി പരിഹസിച്ചു. യുപിയിലെ പ്രതാപ്ഗഡിലെ റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം.
അതേസമയം രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ കടമെടുത്ത് കൊണ്ടായിരുന്നു മോദിയുടെ പരാമര്‍ശം. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ ദരിദ്രരായ എല്ലാ സ്ത്രീകളുടെ അക്കൗണ്ടിലേക്കുമായി ട്രാന്‍സ്ഫര്‍ ചെയ്യും. തുടര്‍ച്ചയായി പണം വരുന്നതിലൂടെ ദാരിദ്ര്യം മാറുമെന്നും മോദി പരിഹസിച്ചു.

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും റായ്ബറേലിയിലും പരാജയപ്പെടുമെന്ന് മോദി പറഞ്ഞു. അമേഠിയില്‍ അവര്‍ പരാജയപ്പെട്ട് കഴിഞ്ഞു. വൈകാതെ തന്നെ റായ്ബറേലിയിലും പരാജയപ്പെടും. ജൂണ്‍ നാലിന് ശേഷം ഇന്ത്യ സഖ്യം ശിഥിലമാകും. അതിന് ശേഷം ഈ നേതാവ് വിദേശത്ത് അവധിക്കാലം ചെലവഴിക്കാനായി പോകും.
ഇവരൊക്കെ ടിക്കറ്റ് ബുക്ക് ചെയ്തതായി താന്‍ കണ്ടെത്തിയിട്ടുണ്ടെന്നും റാലിയില്‍ മോദി വ്യക്തമാക്കി. തകരാന്‍ പോകുന്ന സഖ്യമാണ് ഇന്ത്യ സഖ്യം. ജൂണ്‍ നാലിന് നിങ്ങള്‍ക്ക് അത് മനസ്സിലാവും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നതോടെ അവര്‍ തകര്‍ന്നടിയുമെന്നും മോദി പരിഹസിച്ചു.
കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും കുടുംബാധിപത്യ പാര്‍ട്ടികളാണ്. എസ്പിയിലെയും കോണ്‍ഗ്രസിലെയും രാജകുമാരന്മാര്ക്ക് രാജ്യത്തിന്റെ വികസനം കുട്ടിക്കളിയാണ്. കൊട്ടാരത്തില്‍ വളര്‍ന്ന ഇവര്‍ക്ക് കഠിനാധ്വാനത്തെ കുറിച്ചറിയില്ല. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് ഒരിക്കലും രാജ്യത്തെ ഭരിക്കാനാവില്ലെന്നും മോദി പറഞ്ഞു.
ജൂണ്‍ നാലിന് ഉറപ്പായും മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2014ന് മുമ്പ് രാജ്യത്തിന്റെ അവസ്ഥ പരിതാപകരമായിരുന്നു. ഇന്ന് ഇന്ത്യ ജി20 പോലുള്ള വലിയ ഇവന്റുകള്‍ നടത്തി വിജയം നേടുന്നു.അതിലൂടെ അഭിമാനമുയര്‍ത്തുന്നു.
രാജ്യം ചന്ദ്രനില്‍ ത്രിവര്‍ണപതാക പാറിക്കുന്നു.പത്ത് വര്‍ഷം മുമ്പ് ഇതൊക്കെ ചിന്തിക്കാന്‍ കൂടി സാധിക്കുമായിരുന്നോ? അഴിമതിയല്ലാതെ മറ്റെന്ത് വാര്‍ത്തയായിരുന്നു നമുക്ക് മുന്നിലുണ്ടായിരുന്നതെന്നും പ്രധാനമന്ത്രി ചോദിച്ചു.
മുമ്പ് അസാധ്യമായിരുന്നത് ഇന്ന് സാധ്യമായിരിക്കുകയാണ്. ഈ മാറ്റവും വിജയവും സാധ്യമായിരിക്കുന്നത് മോദി ഉള്ളത് കൊണ്ടല്ല. നിങ്ങളുടെ ഒരു വോട്ട് കൊണ്ടാണ് എല്ലാം സാധ്യമായത്. ഇത് നിങ്ങളുടെ വോട്ടിന്റെ ശക്തിയാണ്. അതുകൊണ്ടാണ് ഈ സര്‍ക്കാരിന്റെ മൂന്നാം ടേം കൂടുതല്‍ കരുത്തുറ്റതായിരിക്കുമെന്ന് ഇന്ന് രാജ്യം മുഴുവന്‍ പറയുന്നതെന്നും മോദി പറഞ്ഞു.
ഇന്ത്യ സഖ്യം നമ്മുടെ സൈനികരുടെ ധീരതയെ ചോദ്യം ചെയ്തവരാണ്. ആര്‍ട്ടിക്കിള്‍ 370 ജമ്മു കശ്മീരില്‍ വീണ്ടും കൊണ്ടുവരുന്നതാണ് അവരുടെ അജണ്ട. കര്‍ണാടകയില്‍ ഒബിസി സംവരണം തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്കായി കോണ്‍ഗ്രസ് നല്‍കിയെന്നും മോദി ആരോപിച്ചു.
-
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications