Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പ്രധാനമന്ത്രി ഹിജാബ് ധരിച്ച വനിതയായിരിക്കുമെന്ന് ഒവൈസി

ഹൈദരാബാദ്: ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പ്രധാനമന്ത്രി ഒരു ഹിജാബ് ധരിച്ച വനിതയായിരിക്കുമെന്ന് എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എപ്പോഴാണ് ഇന്ത്യക്ക് ഒരു മുസ്ലീം പ്രധാനമന്ത്രിയെ ലഭിക്കുക എന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'അത് ഹിജാബ് ധരിച്ച് ഈ മഹത്തായ രാഷ്ട്രത്തെ നയിക്കുന്ന ഒരു സ്ത്രീയുടെ രൂപത്തിലായിരിക്കും. അങ്ങനെ ഒരു സമയം വരും. ആ ദിവസം കാണാന്‍ ചിലപ്പോള്‍ ഞാന്‍ ജീവിച്ചിരിക്കില്ല, പക്ഷേ അത് സംഭവിക്കും,' എന്നാണ് ഒവൈസി പറയുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങൡ താന്‍ ഒട്ടും ആശ്ചര്യപ്പെടുന്നില്ല എന്നും ഒവൈസി പറഞ്ഞു.

2024 LOKSABHA ELECTION

അതാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ഡിഎന്‍എ. അതിനാലാണ് അവര്‍ മുസ്ലീങ്ങളെ വെറുക്കുന്നത്. അതാണ് യഥാര്‍ത്ഥ ഹിന്ദുത്വ പ്രത്യയശാസ്ത്രം. 2002 മുതല്‍ അദ്ദേഹം ഇത് സ്ഥിരമായി പറയുന്നു. നിര്‍ഭാഗ്യവശാല്‍ രണ്ട് തവണ അദ്ദേഹത്തെ ഈ മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കി. ജി 20, ചന്ദ്രയാന്‍, 5 ട്രില്യണ്‍ സമ്പദ്വ്യവസ്ഥ, സ്ഥിരം സുരക്ഷാ കൗണ്‍സില്‍ സീറ്റ്, വിശ്വഗുരു, വികസിത് ഭാരത്, എല്ലാം അദ്ദേഹം മറന്നുപോയി.

അവര്‍ ആരംഭിച്ച അജണ്ടയിലേക്ക് തന്നെ തിരിച്ചെത്തി അത് ഭാവിയിലും തുടരും,' ഒവൈസി കൂട്ടിച്ചേര്‍ത്തു. മോദിക്ക് തുടര്‍ഭരണം പ്രവചിച്ചുള്ള സര്‍വേയെ കുറിച്ചുള്ള ചോദ്യത്തിന് താനൊരു ജ്യോതിഷിയോ തത്ത്വചിന്തകനോ അല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് ഉറപ്പാക്കാനാണ് തങ്ങള്‍ കഠിനമായി പരിശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

സാധ്യമാകുന്നിടത്തെല്ലാം ഞങ്ങള്‍ ഒരു ആഹ്വാനം നല്‍കിയിട്ടുണ്ട്. ഉദാഹരണത്തിന്, 17 സീറ്റുകളുള്ള തെലങ്കാനയെടുക്കാം. ഹൈദരാബാദില്‍ തങ്ങള്‍ക്കും തെലങ്കാനയിലെ ബാക്കി 16 ലോക്സഭാ സീറ്റുകളില്‍ ബി ജെ പിയെ പരാജയപ്പെടുത്താനും വേണ്ടി വോട്ട് ചെയ്യുക. ഞങ്ങള്‍ ഒറ്റയ്ക്കോ സഖ്യത്തിന്റെ ഭാഗമായോ മത്സരിക്കുന്നിടത്ത് ഞങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങളില്ലാത്തിടത്ത് ബിജെപിയെ തോല്‍പ്പിക്കുക എന്ന് ഞങ്ങള്‍ തുറന്ന് പറയുന്നു, ഒവൈസി പറഞ്ഞു.

എ ഐ എം ഐ എം ബി ജെ പിയെ സഹായിക്കുകയാണ് എന്ന ആരോപണത്തേയും അദ്ദേഹം തള്ളിക്കളഞ്ഞു. തങ്ങള്‍ മാത്രമാണ് ഇത്തരം ആരോപണങ്ങള്‍ നേരിടുന്നത് എന്നും ഒവൈസി പറഞ്ഞു. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുമായി സഖ്യമുണ്ടാക്കുന്നവര്‍ മതേതരവാദികളാകുന്നത് എങ്ങനെയാണ്? താക്കറെ തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബാബറി മസ്ജിദ് തകര്‍ത്തുവെന്ന് നിയമസഭയില്‍ പറയുമ്പോള്‍ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടേയും മന്ത്രിമാര്‍ അദ്ദേഹത്തോടൊപ്പം ഇരിക്കുന്നു.

ഹിന്ദുത്വം ഇന്ത്യന്‍ ദേശീയതയ്ക്ക് വിരുദ്ധമല്ലേ എന്നും അദ്ദേഹം ചോദിച്ചു. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് നിരന്തരം പരാജയപ്പെടുന്നത് എന്ന് നിങ്ങള്‍ അവരോട് ചോദിക്കണം. എങ്ങനെയാണ് നിങ്ങള്‍ക്ക് ഛത്തീസ്ഗഡ് നഷ്ടമായത്? നിങ്ങള്‍ക്ക് മധ്യപ്രദേശും രാജസ്ഥാനും നഷ്ടമായി. അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടി 2014, 2017, 2019, 2022 വര്‍ഷങ്ങളിലെ നാല് തിരഞ്ഞെടുപ്പുകളില്‍ തോറ്റു! ആരും അദ്ദേഹത്തിന് നേരെ വിരല്‍ ചൂണ്ടുന്നില്ല, ഒവൈസി പറഞ്ഞു.

എ ഐ എം ഐ എമ്മിനെ ഇന്ത്യന്‍ സഖ്യത്തിന്റെ ഭാഗമാക്കാന്‍ ശ്രമിച്ചിരുന്നു എന്നും എന്നാല്‍ മറുവിഭാഗം ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ഒരു കക്ഷി തങ്ങളുമായി സഖ്യമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അത് ലോകാവസാനമല്ല എന്നും സഖ്യങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തങ്ങള്‍ രാഷ്ട്രീയ യാത്ര തുടരുമെന്നും ഒവൈസി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+