Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024: അകാലിദളുമായി സഖ്യമില്ല; പഞ്ചാബില്‍ ബിജെപിക്ക് ഒറ്റക്ക് മത്സരിക്കും

അമൃത്സര്‍: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ബി ജെ പി ഒറ്റക്ക് മത്സരിക്കും. ശിരോമണി അകാലിദളുമായി (എസ്എഡി) സഖ്യമുണ്ടാക്കില്ലെന്നും 13 സീറ്റുകളിലും പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും ബി ജെ പി പഞ്ചാബ് സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജാഖര്‍ പറഞ്ഞു. ജൂണ്‍ ഒന്നിനാണ് പഞ്ചാബില്‍ വോട്ടെടുപ്പ്. നേരത്തെ ശിരോമണി അകാലിദളുമായി ബി ജെ പി സഖ്യമുണ്ടാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

'സംസ്ഥാനത്തെ ജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തത്. കര്‍ഷകരുടെയും വ്യവസായികളുടെയും ക്ഷേമം കണക്കിലെടുത്താണ് തീരുമാനമെടുത്തത്,' എക്സ് പോസ്റ്റില്‍ സുനില്‍ ജാഖര്‍ പറഞ്ഞു. എം എസ് പി ആവശ്യവുമായി കര്‍ഷകരില്‍ നിന്ന് ബി ജെ പി പ്രതിഷേധം നേരിടുന്ന സാഹചര്യത്തില്‍ അകാലിദളുമായി സഖ്യമുണ്ടാക്കാനായിരുന്നു പാര്‍ട്ടിയുടെ ശ്രമം.

2024 LOKSABHA ELECTION

ബി ജെ പിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നായിരുന്നു ശിരോമണി അകാലിദള്‍. എന്നാല്‍ 2020 ലെ കാര്‍ഷിക നിയമത്തെ ചൊല്ലി അകാലിദള്‍ എന്‍ ഡി എ വിടുകയായിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദളും ബി ജെ പിയും ഒരുമിച്ച് മത്സരിച്ചെങ്കിലും ആഗ്രഹിച്ച ഫലം നേടാനായില്ലരുന്നില്ല ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലുടനീളമുള്ള ബി ജെ പി അനുകൂല തരംഗത്തെ മറികടന്ന് കോണ്‍ഗ്രസ് ആണ് ഇവിടെ എട്ട് സീറ്റുകള്‍ നേടിയത്.

ബാക്കിയുള്ള അഞ്ചെണ്ണം ബി ജെ പി (2), എസ് എ ഡി (2), ആം ആദ്മി പാര്‍ട്ടി എന്നിവരും നേടി. കര്‍ഷകര്‍ വീണ്ടും കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന സാഹചര്യത്തിലാണ് അകാലിദളുമായി കൂട്ടുകൂടാന്‍ ബി ജെ പി ശ്രമിച്ചത്. ബിഹാറില്‍ ജെ ഡി യു എന്‍ ഡി എ പാളയത്തില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് ശിരോമണി അകാലിദളും തിരിച്ചുവരവിന് ശ്രമിച്ചിരുന്നു. എന്നാല്‍ അതിനിടെ കര്‍ഷക പ്രതിഷേധം ഉടലെടുത്തത് നീക്കത്തിന് തിരിച്ചടിയായി.

അതേസമയം എം എസ് പി അടിസ്ഥാനമാക്കി കര്‍ഷകരകുടെ എല്ലാ വിളകളും കേന്ദ്രം വാങ്ങിയെന്നും ആഴ്ചകള്‍ക്കുള്ളില്‍ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ പണം എത്തുമെന്നും സുനില്‍ ജാഖര്‍ പറഞ്ഞു. പതിറ്റാണ്ടുകളായി ജനങ്ങള്‍ ആവശ്യപ്പെടുന്ന കര്‍താര്‍പൂര്‍ ഇടനാഴി പ്രധാനമന്ത്രി മോദിയുടെ കീഴില്‍ സാധ്യമായത് വാഹേഗുരുവിന്റെ അനുഗ്രഹം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ സംസ്ഥാനത്ത് ആം ആദ്മി സര്‍ക്കാരാണ് ഭരിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ ചൊല്ലി പഞ്ചാബില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധത്തിലാണ്. പഞ്ചാബിലെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും കെജ്രിവാള്‍ എഫക്ടും തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും എന്ന് കാത്തിരുന്ന് കാണേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+