Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് ഫലം 2024: പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ വീട്ടുതടങ്കലിലാക്കിയെന്ന് അഖിലേഷ്

ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിലേക്ക് കടക്കാനിരിക്കെ ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നതായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ പല ജില്ലകളിലും ജില്ലാ ഭരണകൂടവും പൊലീസും ചേര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ അവരുടെ വീടുകളില്‍ 'നിയമവിരുദ്ധമായി' തടങ്കലിലാക്കിയിരിക്കുകയാണ് എന്നും അഖിലേഷ് ആരോപിച്ചു.

പലപാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വോട്ടെണ്ണലില്‍ പങ്കെടുക്കാന്‍ എത്താന്‍ സാധിച്ചിട്ടില്ലെന്നും അഖിലേഷ് പറഞ്ഞു. തന്റെ എക്‌സ് അക്കൗണ്ടിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. തടങ്കലില്‍ വച്ചിരിക്കുന്ന ആളുകളെ ഉടന്‍ മോചിപ്പിക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.

2024 LOKSABHA ELECTION

'ബഹുമാനപ്പെട്ട സുപ്രീം കോടതി, തിരഞ്ഞെടുപ്പ് കമ്മീഷന്‍, ചീഫ് ഇലക്ടറല്‍ ഓഫീസര്‍, ഉത്തര്‍പ്രദേശ്, പൊലീസ് മേധാവികള്‍ മിര്‍സാപൂര്‍ ഒഴികെ ഉത്തര്‍പ്രദേശിലെ പല ജില്ലകളിലും സംഭവിക്കുന്നത് മനസിലാക്കണം. പലയിടത്തും ജില്ലാ മജിസ്ട്രേറ്റും പൊലീസ് ഭരണകൂടവും പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ നിയമവിരുദ്ധമായി വീട്ടുതടങ്കലിലാക്കുന്നു. അതിനാല്‍ അവര്‍ക്ക് വോട്ടെണ്ണലില്‍ പങ്കെടുക്കാന്‍ കഴിയില്ല,' അദ്ദേഹം ട്വീറ്റ് ചെയ്തു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമാധാനപരമായി പ്രവര്‍ത്തിക്കുമ്പോള്‍ ജനരോഷം ഉളവാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വിട്ടുനില്‍ക്കണം എന്നും അദ്ദേഹം പറഞ്ഞു. പക്ഷപാതപരമായി പെരുമാറുന്ന ജില്ലാ മജിസ്ട്രേറ്റുമാരെയും അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരെയും ഉടനടി നീക്കം ചെയ്യുമെന്നും പോളിംഗ് പ്രക്രിയ സമാധാനപരമായ അന്തരീക്ഷത്തില്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം എസ്പി അധ്യക്ഷന്റെ ആരോപണം ബി ജെ പി തള്ളിക്കളഞ്ഞു. വോട്ടെണ്ണല്‍ നടക്കുന്നതിന് മുന്‍പ് കള്ളം പ്രചരിപ്പിച്ച് അരാജകത്വം വളര്‍ത്താനാണ് സമാജ്വാദി പാര്‍ട്ടിയുടെ ശ്രമം എന്ന് ബി ജെ പി കുറ്റപ്പെടുത്തി. അഖിലേഷ് യാദവിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തു. 543 അംഗ ലോക്സഭയിലേക്കുള്ള വോട്ടെണ്ണല്‍ എട്ട് മണിക്ക് തന്നെ ആരംഭിക്കും.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 80 സീറ്റുകളുള്ള ഉത്തര്‍ പ്രദേശിലെ ഫലം ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. എസ് പിയും കോണ്‍ഗ്രസും സഖ്യത്തിലാണ് ഇവിടെ മത്സരിക്കുന്നത്. അതേസമയം എന്‍ഡിഎക്ക് മികച്ച വിജയമാണ് ജൂണ്‍ ഒന്നിന് പുറത്ത് വന്ന എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ എക്‌സിറ്റ് പോളുകളെ എസ്പി തള്ളിയിരുന്നു.

എക്‌സിറ്റ് പോളുകള്‍ ബിജെപിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം മാത്രമാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. എന്നാല്‍ ബിജെപി വോട്ടെണ്ണല്‍ പ്രക്രിയയെ മന്ദഗതിയിലാക്കി ഫലം ഇരുട്ടില്‍ നിര്‍ത്തിയേക്കും എന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+