Get Updates
Get notified of breaking news, exclusive insights, and must-see stories!

'2024 ല്‍ വേണ്ടത് 50 ശതമാനം വോട്ടും, 350 സീറ്റും'; ബിജെപി നേതാക്കളോട് മോദി

ന്യൂദല്‍ഹി: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ക്രമീകരണങ്ങള്‍ അന്തിമമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നതിനിടെ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്ക് കടന്ന് ബി ജെ പി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ദല്‍ഹിയില്‍ ബി ജെ പി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി പൊതുതിരഞ്ഞെടുപ്പിലേക്കുള്ള പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ പങ്കുവെച്ചു.

യുവാക്കളെയും ദരിദ്രരെയും സ്ത്രീകളെയും കര്‍ഷകരെയും മനസില്‍ വെച്ച് കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് മോദി ബിജെപി നേതാക്കളോട് പറഞ്ഞു. ബി ജെ പി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയാണ് യോഗത്തിന് അധ്യക്ഷത വഹിച്ചത്. എല്ലാ നേതാക്കളോടും മിഷന്‍ മോഡില്‍ പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബി ജെ പി ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ ആണ് യോഗത്തിലെ ആദ്യ വിഷയം മുന്നോട്ടുവച്ചു.

2024 LOKSABHA ELECTION

ലോക്സഭാ തിരഞ്ഞെടുപ്പില്‍ 10% വോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ ബൂത്ത് തലത്തില്‍ പ്രവര്‍ത്തിക്കണം എന്നും ദരിദ്രരിലേക്കും യുവജനങ്ങളിലേക്കും കര്‍ഷകരിലേക്കും സ്ത്രീകളിലേക്കും നമ്മുടെ പദ്ധതികള്‍ ശരിയായ രീതിയില്‍ എത്തിയാല്‍ അത് നമ്മെ സഹായിക്കുമെന്നും മോദി പറഞ്ഞു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 303 സീറ്റുകള്‍ നേടിയ ബി ജെ പിക്ക് 2024 ല്‍ 350 ല്‍ അധികം സീറ്റുകള്‍ നേടുകയാണ് ലക്ഷ്യം.

350-ലധികം സീറ്റുകള്‍ എന്ന ലക്ഷ്യം ബി ജെ പിക്ക് ഒറ്റയ്ക്ക് നേടാനായാല്‍ എന്‍ഡിഎ സഖ്യകക്ഷികളുടെ വിഹിതം കൂടി ചേര്‍ത്ത് സീറ്റ് നില 400 ല്‍ എത്തും. അടുത്ത വര്‍ഷം 50 ശതമാനം വോട്ട് ഉറപ്പാക്കണമെന്നാണ് നരേന്ദ്ര മോദിയുടെ നിര്‍ദേശം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 37.36 ശതമാനം വോട്ടുകള്‍ നേടിയാണ് ബി ജെ പി 303 സീറ്റുകളില്‍ വിജയിച്ചത്.

50 ശതമാനത്തില്‍ അധികം വോട്ടുകള്‍ നേടിയാല്‍ ബി ജെ പിക്ക് കൂടുതല്‍ നിര്‍ണായകമായ വിജയം നേടാനാകും എന്ന് മോദി അഭിപ്രായപ്പെട്ടു. മുന്‍പ് ഭരിച്ചിരുന്നവരില്‍ നിന്ന് വ്യത്യസ്തമായി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ സര്‍ക്കാര്‍ പ്രധാന്യം കൊടുക്കുന്നത് എന്നും പട്ടിണിയാണ് ഈ രാജ്യത്തെ ഏറ്റവും വലിയ ജാതിയെന്നും പ്രധാനമന്ത്രി പറഞ്ഞു. യഥാര്‍ഥമായ വികസനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.

പ്രതിപക്ഷം കളിക്കുന്ന നിഷേധാത്മകമായ രാഷ്ട്രീയത്തില്‍ വീണുപോകരുതെന്നുമാണ് മോദിയുടെ ഉപദേശം. അതേസമയം കഴിഞ്ഞ തവണ ബി ജെ പിക്ക് സ്വാധീനം ചെലുത്താന്‍ കഴിയാത്ത 160 സീറ്റുകളിലേക്ക് ബി ജെ പി പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. ഈ സീറ്റുകളില്‍ സോണിയ ഗാന്ധിയുടെ റായ്ബറേലി, അഖിലേഷ് യാദവിന്റെ കോട്ടയായ മെയിന്‍പുരി, ശരദ് പവാറിന്റെ ബാരാമതി എന്നിവയും ബീഹാര്‍, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+