Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കും; തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് രണ്ടാം വാരം?

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കുന്നതോടെ രാജ്യം പൊതുതിരഞ്ഞെടുപ്പിന്റെ ആരവങ്ങളിലേക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം മാര്‍ച്ച് രണ്ടാം വാരം ഉണ്ടാകും എന്നാണ് വിവരം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനങ്ങളിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പര്യടനം നടത്തും. ഇത് അടുത്ത ആഴ്ചയായിരിക്കും.

അതേസമയം രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനായി നേരത്തെ ഒരുങ്ങി കഴിഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയ, സീറ്റ് വിഭജന ചര്‍ച്ചകള്‍ പാര്‍ട്ടികളും മുന്നണികളും ആരംഭിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനായി രാജ്യത്ത് ഇതുവരെ 96.88 കോടി വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 49.7 കോടി പുരുഷ വോട്ടര്‍മാരും 47.1 കോടി വനിത വോട്ടര്‍മാരും ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കും.

2024 LOKSABHA ELECTION

ആകെ വോട്ടര്‍മാരുടെ എണ്ണം കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിനേക്കാള്‍ 7.2 കോടി വോട്ടര്‍മാര്‍ കൂടുതലാണ്. 18-29 വയസിലുള്ള 1,84,81,610 വോട്ടര്‍മാരും 20-29 വയസിലുള്ള 19 കോടി 74 ലക്ഷം വോട്ടര്‍മാരും ആണുള്ളത്. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 2019-ലെ 10.36 ലക്ഷത്തില്‍ നിന്ന് 11.8 ലക്ഷമായി വര്‍ധിപ്പിക്കും. 2019-ല്‍ ഏഴ് ഘട്ടങ്ങളിലായിട്ടായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത്.

ഏപ്രില്‍ 16 മുതല്‍ മേയ് 19 വരെയായിരുന്നു വോട്ടെടുപ്പ് നടന്നത്. മേയ് 23 നായിരുന്നു ഫലപ്രഖ്യാപനം. ഏറെക്കുറെ ഇതിന് സമാനമായ സമയക്രമം തന്നെയായിരിക്കും ഈ വര്‍ഷവും. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാനങ്ങളിലെ പര്യടനം ഒഡിഷയില്‍ നിന്നാണ് ആരംഭിക്കുന്നത്. ഒഡിഷയിലും ആന്ധ്രാപ്രദേശിലും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കും.

ഇവിടങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഹാര്‍, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, യു പി സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. ഉടനെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട ജമ്മു-കശ്മീരില്‍ ഉന്നതോദ്യോഗസ്ഥര്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. അതേസമയം തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ കൂറുമാറ്റവും തകൃതിയായി നടക്കുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ ആര്‍ എല്‍ ഡി കഴിഞ്ഞ ദിവസം പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി വിട്ട് എന്‍ ഡി എയില്‍ എത്തിയിരുന്നു. ഇന്ത്യാ സഖ്യത്തിന്റെ സ്ഥാപക നേതാവ് കൂടിയായ നിതീഷ് കുമാര്‍ ബി ജെ പി പാളയത്തില്‍ തിരിച്ചെത്തിയത് പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയാണ്. തൃണമൂല്‍ കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയിലെ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+