'ബിജെപിയെ തോല്‍പ്പിക്കാനുള്ള വഴി മനസിലായി'; അവരുടെ തന്ത്രത്തില്‍ വീഴില്ലെന്ന് രാഹുല്‍
ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി പരാജയപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ നിന്ന് തങ്ങള്‍ വലിയ പാഠമാണ് പഠിച്ചതെന്നും ബി ജെ പിയെ പരാജയപ്പെടുത്താനുള്ള മാര്‍ഗം ഇപ്പോള്‍ തങ്ങള്‍ക്കറിയാമെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ വിജയം ബി ജെ പിയും ആഭ്യന്തരമായി സമ്മതിക്കുന്നുണ്ട് എന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ബി ജെ പിക്ക് യാതൊരു പിടിയും കിട്ടാത്ത വിജയമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേടിയത് എന്നും രാഹുല്‍ പറഞ്ഞു. രമേശ് ബിധുരി, നിഷികാന്ത് ദുബെ എന്നിവരൊക്കെ വഴി ജാതി സെന്‍സസ് എന്ന ആശയത്തില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ ബി ജെ പി ശ്രമിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

'ജനങ്ങള്‍ ആഗ്രഹിക്കുന്നത് അടിസ്ഥാനപരമായ കാര്യമാണെന്ന് അവര്‍ക്കറിയാം. എന്നാല്‍ ആ ചര്‍ച്ച നടത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല,' ലോക്‌സഭയില്‍ ബി എസ് പി എം പി ഡാനിഷ് അലിക്കെതിരെ ബി ജെ പി എം പി രമേഷ് ബിധുരി നടത്തിയ വര്‍ഗീയ അധിക്ഷേപത്തെ പരാമര്‍ശിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. തങ്ങള്‍ ഒരു പോയന്റ് ചര്‍ച്ചായാക്കാന്‍ ശ്രമിക്കുമ്പോള്‍ ബി ജെ പി ഇത്തരം കാര്യങ്ങള്‍ ഉപയോഗിച്ച് വിഷയം വഴിതിരിച്ചുവിടുകയാണ്.
അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങള്‍പഠിച്ചിട്ടുണ്ട് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജസ്ഥാനിലെ സാമൂഹിക ക്ഷേമ പദ്ധതികളുടെ ഉദാഹരണങ്ങള്‍ എടുത്ത് പറഞ്ഞ രാഹുല്‍ ഗാന്ധി അവിടത്തെ ആളുകള്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുവെന്നും അവകാശപ്പെട്ടു. അസമിലെ പ്രതിദിന്‍ മീഡിയ നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച ഒരു കോണ്‍ക്ലേവില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും രാഹുല്‍ പറഞ്ഞു. സമ്പത്തിന്റെ കേന്ദ്രീകരണം, വരുമാനത്തിലെ വലിയ അസമത്വം, വന്‍തോതിലുള്ള തൊഴിലില്ലായ്മ, താഴ്ന്ന ജാതിക്കാര്‍, ഒബിസികള്‍, ഗോത്രവര്‍ഗ വിഭാഗങ്ങള്‍ എന്നിവരോടുള്ള വലിയ അനീതി, വിലക്കയറ്റം എന്നിവയാണ് ഇന്ത്യയിലെ പ്രധാന പ്രശ്‌നങ്ങള്‍ എന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
അതിനോട് ബി ജെ പി പ്രതികരിക്കില്ല. അതിനായി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, രാജ്യത്തിന്റെ പേര് മാറ്റല്‍ എന്നൊക്കെ പറഞ്ഞ് ശ്രദ്ധ തിരിക്കുകയാണ്. അത് ചെയ്യാന്‍ തങ്ങള്‍ അവരെ അനുവദിക്കില്ല എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടല്ല പോരാടുന്നത് എന്നും മറിച്ച് ഇന്ത്യന്‍ ഭരണകൂടത്തിനെതിരെയാണ് പോരാടുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications