Get Updates
Get notified of breaking news, exclusive insights, and must-see stories!

89 സീറ്റുകള്‍, 55ലും ബിജെപി, രണ്ടാം ഘട്ടത്തില്‍ പോരാട്ടം ഈ സീറ്റുകളില്‍; കേസ് കൂടുതല്‍ കേരളത്തില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നാളെ കേരളത്തില്‍ അടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോവുകയാണ്. 12 സംസ്ഥാനങ്ങളിലായി 89 സീറ്റുകളാണ് ഉള്ളത്. കേരള, രാജസ്ഥാന്‍, മണിപ്പൂര്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ എല്ലാ സീറ്റും, കര്‍ണാടകയിലെ 14 സീറ്റുകളും, ഔട്ടര്‍ മണിപ്പൂരിലെ 13 സീറ്റുകളും രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പില്‍ വരും.

2019ല്‍ ഈ 89 സീറ്റില്‍ 61 എണ്ണവും എന്‍ഡിഎയാണ് വിജയിച്ചത്. 23 സീറ്റുകള്‍ ഇന്ത്യ സഖ്യ പാര്‍ട്ടികളാണ് വിജയിച്ചത്. ശിവസേന നാല് സീറ്റിലും ബിഎസ്പി ഒരു സീറ്റിലും വിജയിച്ചു. 50.73 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. ഇന്ത്യ സഖ്യത്തിന് 41.94 ശതമാനം വോട്ടും ലഭിച്ചു.

lok-sabha-election-second-phase

ബിജെപിക്ക് മാത്രമായി 55 സീറ്റുകളാണ് ഇതില്‍ ലഭിച്ചത്. കോണ്‍ഗ്രസിന് ആകെ ലഭിച്ചത് 18 സീറ്റുകള്‍ മാത്രമാണ്. മൊത്തം 1210 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 250 സ്ഥാനാര്‍ത്ഥികളില്‍ കൂടുതല്‍ കേസ് നേരിടുന്ന സ്ഥാനാര്‍ത്ഥികള്‍ ഉള്ളത് കേരളത്തിലാണ്. 67 സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസ് നേരിടുന്നുണ്ട്.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളാണ് കൂടുതല്‍ കേസുകള്‍ നേരിടുന്നത്. മൊത്തം സ്ഥാനാര്‍ത്ഥികളില്‍ 51 ശതമാനവും ക്രിമിനല്‍ കേസ് നേരിടുന്നവരാണ്. ബിജെപിക്ക് 31 സ്ഥാനാര്‍ത്ഥികളാണ് ക്രിമിനല്‍ കേസ് നേരിടുന്നുണ്ട്. സിപിഎമ്മിന് നാല് സംസ്ഥാനങ്ങളിലായി 18 സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസ് നേരിടുന്നവരാണ്. 74 സ്വതന്ത്രര്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ട്.

മൊത്തം 390 സ്ഥാനാര്‍ത്ഥികള്‍ കോടിപതികളാണ്. കര്‍ണാടകയില്‍ നിന്ന് 80 പേരാണ് കോടിപതികളായിട്ടുള്ളത്. കേരളത്തില്‍ 63 പേരും മഹാരാഷ്ട്രയില്‍ 60 പേരുമാണ് കോടിപതികള്‍. ബിജെപിക്കാണ് ഏറ്റവും കൂടുതല്‍ കോടിപതി സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്. 64 പേരാണ് കോടീശ്വരന്‍മാരായി ബിജെപിയില്‍ ഉള്ളത്.

കോണ്‍ഗ്രസില്‍ ഇത് 62 പേരാണ് ഉള്ളത്. രണ്ടാം ഘട്ടത്തിലെ രണ്ട് സമ്പന്ന സ്ഥാനാര്‍ത്ഥികളില്‍ രണ്ട് പേര്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ്. ആറ് സ്വതന്ത്രര്‍ക്ക് സ്വത്തുക്കള്‍ ഒന്നുമില്ലെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വെങ്കട്ട രമണ ഗൗഡയാണ് ഈ ഘട്ടത്തിലെ ഏറ്റവും സമ്പന്നന്‍. 623 കോടിയാണ് ആസ്തി. മാണ്ഡ്യയില്‍ നിന്നാണ് ഗൗഡ മത്സരിക്കുന്നത്.

ഡികെ ശിവകുമാറിന്റെ സഹോദരന്‍ ഡികെ സുരേഷിന് 593 കോടിയുടെ ആസ്തിയുണ്ട്. ബെംഗളൂരു റൂറലില്‍ നിന്നാണ് മത്സരിക്കുന്നത്. ഹേമ മാലിനി മഥുരയില്‍ നിന്ന് മത്സരിക്കുന്നുണ്ട്. ഇവര്‍ക്ക് 279 കോടിയാണ് ആസ്തി. രണ്ടാം ഘട്ടത്തില്‍ നൂറ് വനിതാ സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ബിജെപിക്കാണ് കൂടുതല്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്. കേരളത്തിലാണ് കൂടുതല്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്.

കേരളത്തില്‍ ഏറ്റവും വലിയ മത്സരം നടക്കുന്നത് വയനാട്ടിലും തിരുവനന്തപുരത്തുമാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നുവെന്നതാണ് പ്രത്യേകത. അതുപോലെ തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ കേന്ദ്ര മന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖറാണ് മത്സരിക്കുന്നത്. മാണ്ഡ്യ, ജോധ്പൂര്‍, രാജ്‌നന്ദ്ഗാവ് എന്നിവയും പ്രധാനപ്പെട്ട പോരാട്ടം നടക്കുന്നവയാണ്. മാണ്ഡ്യയില്‍ കുമാരസ്വാമിയാണ് മത്സരിക്കുന്നത്. ജോധ്പൂരില്‍ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും, രാജ്‌നന്ദ്ഗാവില്‍ ഭൂപേഷ് ബാഗലും മത്സരിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+