Get Updates
Get notified of breaking news, exclusive insights, and must-see stories!

വരുണ്‍ ഗാന്ധിയുടെ പിലിഭിത്ത് ജിതിന്‍ പ്രസാദയ്ക്ക്, കങ്കണ റണാവത്തിനും സീറ്റ്, മാറ്റങ്ങളുമായി ബിജെപി

ന്യൂഡല്‍ഹി: ബിജെപിയുടെ അഞ്ചാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ സര്‍പ്രൈസായ പ്രഖ്യാപനങ്ങള്‍. വരുണ്‍ ഗാന്ധിക്ക് സ്വന്തം കോട്ടയായ പിലിഭിത്ത് നഷ്ടമായിരിക്കുകയാണ്. ഇത്തവണ ഈ മണ്ഡലത്തില്‍ നിന്ന് ബിജെപി അദ്ദേഹത്തെ മത്സരിപ്പിക്കുന്നില്ല. പകരം പിലിഭിത്ത് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ ജിതിന്‍ പ്രസാദയ്ക്ക് നല്‍കിയിരിക്കുകയാണ്.

അതേസമയം വരുണിന്റെ അമ്മ മേനകാ ഗാന്ധിക്ക് സുല്‍ത്താന്‍പൂര്‍ സീറ്റ് ബിജെപി നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുമായി അത്ര നല്ല ബന്ധമല്ല ഇപ്പോള്‍ വരുണിന് ഉള്ളത്. അതുപോലെ അദ്ദേഹം നടത്തുന്ന പരസ്യ പ്രസ്താവനകളും പാര്‍ട്ടിയെ ലക്ഷ്യമിട്ടുള്ളതാണ്. ഇതെല്ലാം സീറ്റ് നിഷേധിക്കാന്‍ കാരണമാകാന്‍ സാധ്യതയുണ്ട്.

bjp-fifth-candidate-list

നടി കങ്കണ റണാവത്തിനും ബിജെപി സീറ്റ് നല്‍കിയിരിക്കുകയാണ്. നേരത്തെ നടിക്ക് സീറ്റ് നല്‍കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് സത്യമായിരിക്കുകയാണ്. ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ശക്തമായി പിന്തുണയ്ക്കാറുണ്ട് കങ്കണ. വ്യവസായ ഭീമന്‍ നവീന്‍ ജിന്‍ഡാല്‍, രഞ്ജിത്ത് ചൗത്താല, മുന്‍ കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി അഭിജിത്ത് ഗംഗോപാധ്യായ, എന്നിവരും അഞ്ചാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്ന് കെ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വമാണ് മറ്റൊരു പ്രധാനപ്പെട്ട പ്രഖ്യാപനം. സുരേന്ദ്രന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടിലാണ് മത്സരിക്കുക. അതേസമയം ഹിമാചല്‍ പ്രദേശില്‍ മാണ്ഡിയില്‍ നിന്നാണ് കങ്കണ മത്സരിക്കുന്നത്. കങ്കണയുടെ ജന്മദേശം കൂടിയാണിത്.അതേസമയം അഭിജിത്ത് ഗംഗോപധ്യായ വളണ്ടറി വിരമിക്കല്‍ സ്വീകരിച്ച ശേഷമാണ് ബിജെപിയില്‍ ചേര്‍ന്നത്.

പശ്ചിമ ബംഗാളിലെ താംലൂക്കില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. വിരമിച്ച ശേഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന ആദ്യ ജഡ്ജിയാണ് അദ്ദേഹം. സാധാരണ ജഡ്ജുമാര്‍ രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് നില്‍ക്കാറാണ് പതിവ്. ഒഡീഷയില്‍ നിന്ന് രണ്ട് കേന്ദ്ര മന്ത്രിമാരാണ് മത്സരിക്കുന്നത്. സമ്പല്‍പൂരില്‍ നിന്ന് ധര്‍മേന്ദ്ര പ്രധാനും, പുരിയില്‍ നിന്ന് സമ്പിത് പത്രയും മത്സരിക്കും.

17 സംസ്ഥാനങ്ങളിലായി 111 പേര്‍ അടങ്ങിയ പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആന്ധ്രപ്രദേശിലെ ശേഷിച്ച ആറ് സീറ്റിലും, ബീഹാറിലെ പതിനേഴ് സീറ്റിലും, ഒഡീഷയിലെ 21 സീറ്റിലും, ബംഗാളിലെ പത്തൊന്‍പത് സീറ്റിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര മന്ത്രിമാരായ അശ്വിനി കുമാര്‍ ചൗബേ, വികെ സിംഗ്, മുന്‍ കേന്ദ്ര മന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ എന്നിവര്‍ക്കും സീറ്റ് ലഭിച്ചിട്ടുണ്ട്. മുന്‍ ഉപ പ്രധാമന്ത്രി ദേവി ലാലിന്റെ മകന്‍ രഞ്ജിത്ത് ചൗത്താല ഹിസാറില്‍ നിന്നാണ് മത്സരിക്കുന്നത്. രാമായണം സീരീയലില്‍ ശ്രീരാമനെ അവതരിപ്പിച്ച നടന്‍ അരുണ്‍ ഗോവില്‍ മീററ്റില്‍ നിന്ന് മത്സരിക്കും.

ഹേമ മാലിനിയാണ് ഇവിടത്തെ നിലവിലെ എംപി. അവരെ ഒഴിവാക്കിയിരിക്കുകയാണ്. പുതുമുഖമായ സീതാ സോറന്‍ ജാര്‍ഖണ്ഡിലെ ധുംകയില്‍ നിന്ന് മത്സരിക്കും. കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ബെഗുസരയില്‍ നിന്നും, രവി ശങ്കര്‍ പ്രസാദ് പട്‌ന സാഹിബില്‍ നിന്നും മത്സരിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+