കിരണ്‍ ഖേറിനെ ചണ്ഡീഗഡിന് വേണ്ട, നൈസായി ഒഴിവാക്കി ബിജെപി; ഒഴിവാക്കിയത് ഇക്കാരണങ്ങളാല്‍
ന്യൂഡല്‍ഹി: ബിജെപി ചണ്ഡീഗഡിലെ നിര്‍ണായക സീറ്റില്‍ നിന്ന് സിറ്റിംഗ് എംപിയായ കിരണ്‍ ഖേറിനെ മാറ്റിയിരിക്കുകയാണ്. പലരും അത്ഭുതത്തോടെയാണ് ഈ നീക്കത്തെ കണ്ടത്. നടിയായ കിരണ്‍ ഖേര്‍ പാര്‍ട്ടിയെ എന്ത് കാര്യത്തിലും പ്രതിരോധിക്കുന്ന നേതാവായിരുന്നു. എന്നാല്‍ പകരം സഞ്ജയ് ടണ്ഡനെ കൊണ്ടുവന്നാണ് ബിജെപി ഞെട്ടിച്ചത്.
മുന്‍ പഞ്ചാബ് ഉപമുഖ്യമന്ത്രി ബാല്‍റാം ദാസ് ടണ്ഡന്റെ മകനാണ് സഞ്ജയ്. പക്ഷേ പാര്‍ട്ടിയുടെ അടിത്തട്ടിലേക്ക് ചെന്നാല്‍ പ്രവര്‍ത്തകര്‍ കിരണ്‍ ഖേറിനെ പിന്തുണച്ചിരുന്നില്ല. അതുകൊണ്ട് അവരെ മാറ്റാനുള്ള തീരുമാനം നേരത്തെ ഉറപ്പിച്ചതായിരുന്നു. ദേശീയ നേതാക്കള്‍ക്ക് മാത്രമായിരുന്നു ചെറിയൊരു സര്‍പ്രൈസ് ഉണ്ടായിരുന്നത്.

കിരണ്‍ ഖേര്‍ ചണ്ഡീഗഡ് മണ്ഡലത്തിന് പുറത്തുനിന്നുള്ള നേതാവാണ്. പത്ത് വര്‍ഷമായിട്ടും ആ ഒരു പേര് അവരെ വിട്ടുപോയിട്ടില്ല. തന്റെ കുടുംബത്തെയും ജോലിയെയും വിട്ടാണ് ചണ്ഡീഗഡില്‍ പ്രവര്‍ത്തിക്കാന്‍ എത്തിയതെന്ന് കിരണ്‍ ഒരു മാസം മുമ്പുള്ള പൊതുപരിപാടിയില്‍ പറഞ്ഞിരുന്നു.
വൈകാരികമായ ബന്ധം ഉണ്ടാക്കിയെടുക്കാനായിരുന്നു കിരണ്‍ ഖേറിന്റെ ശ്രമം. എന്നാല്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ അവരെ കൈവിടുകയായിരുന്നു. ചണ്ഡീഗഡില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി തന്നെ മതിയെന്ന് നേതൃത്വം തീരുമാനമെടുക്കുകയായിരുന്നു. നേരത്തെ കേന്ദ്ര നേതൃത്വത്തിന് ചണ്ഡീഗഡില്‍ നിന്നുള്ള സെലക്ഷന് കമ്മിറ്റി അയച്ച സാധ്യതാ പട്ടികയിലും കിരണ്‍ ഖേറിന്റെ പേരുണ്ടായിരുന്നില്ല.
ചണ്ഡീഗഡിലെ ജനങ്ങള്‍ക്ക് ഇവിടെ നിന്നുള്ള സ്ഥാനാര്‍ത്ഥിയെയാണ് വേണ്ടതെന്ന് പ്രാദേശിക നേതൃത്വം നിലപാടെടുത്തിരുന്നു. സണ്ണി ഡിയോളിന് സംഭവിച്ച അതേ കാര്യം തന്നെയാണ് കിരണ്‍ ഖേറിനും സംഭവിച്ചിരിക്കുന്നത്. 2021ലെ ചണ്ഡീഗഡ് തദ്ദേശ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് പല കാര്യങ്ങളും മനസ്സിലാക്കി കൊടുത്തതായിരുന്നു.
എഎപിയായിരുന്നു ഇവിടെ ഭൂരിപ്ഷം നേടിയത്. ബിജെപി പന്ത്രണ്ട് സീറ്റില്‍ ഒതുങ്ങുകയായിരുന്നു. അതിനൊപ്പം മണ്ഡലത്തില്‍ കിരണ്‍ ഖേറിന്റെ അസാന്നിധ്യം പലപ്പോഴും ഉണ്ടായിരുന്നു. അതുകൊണ്ടാണ് സഞ്ജയ് ടണ്ഡനെ തന്നെ പരിഗണിച്ചത്. ചണ്ഡീഗഡ് ബിജെപിയില്‍ കൂടുതല്‍ കാലം പ്രസിഡന്റായി ഇരുന്ന നേതാവാണ് അദ്ദേഹം.
സഞ്ജയ് ടണ്ഡന് സംസ്ഥാന അധ്യക്ഷനായിരുന്ന സമയത്താണ് പാര്‍ട്ടി ലോക്സഭാ തിരഞ്ഞെടുപ്പുകളും, തദ്ദേശ തിരഞ്ഞെടുപ്പുകളും തുടര്‍ച്ചയായി ചണ്ഡീഗഡില്‍ വിജയിച്ചത്. ഇതിന് ശേഷമാണ് ബിജെപി അദ്ദേഹം ഹിമാചല്‍ പ്രദേശിന്റെ സഹചുമതലയുള്ള നേതാവായി നിയമിക്കുന്നത്. സഞ്ജയ് ടണ്ഡന്റെ പിതാവ് ബാല്‍റാം ദാസ് ടണ്ഡന് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. 2014ല്‍ അദ്ദേഹത്തെ കേന്ദ്രം ഛത്തീസ്ഗഡ് ഗവര്‍ണറായി നിയമിച്ചിരുന്നു.
കിരണ്‍ ഖേര്‍ മണ്ഡലത്തിലെ ഒരു പ്രശ്നും പരിഹരിച്ചിരുന്നില്ലെന്ന് ചെയര്‍പേഴ്സനാണ് ബല്‍ജീന്ദര്‍ സിംഗ് ബിട്ടു പറഞ്ഞു. അനാവശ്യ കാര്യങ്ങള്‍ക്കാണ് അവര്‍ എംപി ഫണ്ട് ചെലവിട്ടത്. നഗരത്തിന്റെ പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെട്ടില്ല. പത്ത് വര്‍ഷമായി ഛണ്ഡീഗഡില്‍ യാതൊരു വികസന പ്രവര്‍ത്തനവും നടന്നിരുന്നില്ല. ജനങ്ങള്‍ക്ക് അവരെ കാണാന്‍ പോലും കിട്ടാറില്ലായിരുന്നുവെന്നും ബിട്ടു പറഞ്ഞു.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ












Click it and Unblock the Notifications