Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്സഭ തിരഞ്ഞെടുപ്പ് ഫലം 2024: രാജ്യം ആര് ഭരിക്കും? തിരഞ്ഞെടുപ്പ് ഫലം വേഗത്തിൽ അറിയാം ഡെയ്‌ലിഹണ്ടിലൂടെ

ദില്ലി: 'മോടി' കൂട്ടാൻ എൻ ഡി എയും നിലനിൽപ്പിനായി 'ഇന്ത്യ'യും പോരടിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ക്ലൈമാക്സ് ജൂൺ 4ന് അറിയാം. ഒന്നരമാസത്തോളം കാടിളക്കിയുള്ള പ്രചാരണത്തിന്റെ ഫലം ആർക്ക് അനുകൂലമാവുമെന്ന അത്യന്തം ആകാംക്ഷ നിറഞ്ഞ് നിമിഷങ്ങളിലാണ് രാജ്യം. ഏപ്രിൽ 19ന് ആരംഭിച്ച വോട്ടെടുപ്പ് ജൂൺ ഒന്നിനാണ് പരിസമാപ്തി കുറിച്ചത്. ഏഴ് ഘട്ടങ്ങളിലായാണ് 543 മണ്ഡങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടന്നത്. അങ്കത്തട്ടിൽ അണിനിരത്ത് 8,360 സ്ഥാനാർത്ഥികൾ.

ജൂൺ 4ന് രാവിലെ എട്ട് മണിയോടെ തന്നെ വോട്ടെണ്ണൽ ആരംഭിക്കും. രാവിലെ 11 ഓടെ ആദ്യ ട്രെന്റുകൾ വ്യക്തമാകും. ഉച്ചയോടെ പൂർണചിത്രം തെളിയും. അന്തിമ ഫലം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം രാത്രിയോടെയായിരിക്കും ഉണ്ടാകുക.

lok-1

സമീപകാലത്ത് രാജ്യം കണ്ടിട്ടില്ലാത്ത വിധത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിട്ടും പോളിംഗ് കുറഞ്ഞതിന്റെ ആശങ്ക ഇരുമുന്നണികൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമുണ്ട്. പോളിംഗ് ശതമാനം കുറഞ്ഞത് ബിജെപിക്ക് തിരിച്ചടിയാണെന്ന് ഒരുവിഭാഗം രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുമ്പോൾ, വോട്ടർമാർ മാറ്റം ആഗ്രഹിക്കുന്നില്ല എന്നതിന്റെ തെളിവായി എൻഡിഎയുടെ തുടർച്ച ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. നാലാംഘട്ടത്തിലെ 69.16 ശതമാനമാണ് ഏറ്റവും ഉയർന്ന പോളിംഗ്. അഞ്ചാംഘട്ടത്തിൽ 62.20 ശതമാനത്തിലേക്ക് വരെ താഴ്ന്നു. ഹിന്ദി ഹൃദയ ഭൂമികളിലാണ് പോളിംഗ് കുറഞ്ഞതെന്നാണ് ശ്രദ്ധേയം. ബിജെപി കൂടുതൽ മുന്നേറ്റം ലക്ഷ്യമിടുന്നതും ഇവിടങ്ങളിലാണ്.

ദക്ഷിണേന്ത്യയുടെ തുണയോടെ ഉത്തരേന്ത്ര്യയിലെ ബിജെപിയുടെ മുന്നേറ്റം കുറയ്ക്കാമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ സഖ്യം. അടുത്തിടെ വരെ എഴുതിത്തള്ളിയ കോൺഗ്രസിന്റെ അപ്രതീക്ഷിത ഉയർ‌ത്തെഴുന്നേൽപ്പും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റോടെ ഉയർന്ന രാഷ്ട്രീയ വിവാദങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ തന്ത്രങ്ങളും നിരന്തരം ഉയർത്തിയ വിവാദപ്രസ്താവനകളും അലയടിച്ച തിരഞ്ഞെടുപ്പിൽ നേട്ടം ആര് കൊയ്യുമെന്നത് കണ്ടറിയേണ്ടതാണ്.

എക്സിറ്റ് പോളിൽ മതി മറന്ന് ബിജെപി; തള്ളി ഇന്ത്യ സഖ്യം.. പ്രവചനങ്ങൾ ഫലിക്കുമോ?

തുടർച്ചയായ മൂന്നാം തവണയും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിലേറുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്ന്. 350 വരെ സീറ്റുകൾ ആണ് മിക്ക സർവ്വേകളും പറയുന്നത്. ഇന്ത്യ ടുഡെ-മൈ ആക്സിസ് സർവ്വെ 361 മുതൽ 401 വരെ സീറ്റുകളാണ് എൻഡിഎയക്ക് പ്രവചിക്കുന്നത്. ബിജെപിക്ക് 325-335 സീറ്റുകളും ഇന്ത്യാ മുന്നണിക്ക് 155-165 സീറ്റുകളുമാണ് ലോക്‌പോള്‍-മെഗാ സര്‍വേ പറയുന്നത്.റിപ്പബ്ലിക് ടിവി-പിമാര്‍ക്യു സര്‍വേയില്‍ എന്‍ഡിഎക്ക് 359 സീറ്റ്, ഇന്ത്യ സഖ്യത്തിന് 154, മറ്റുള്ളവര്‍ക്ക് 30 എന്നാണ് പ്രവചനം. ജന്‍ കി ബാത്തില്‍ ബിജെപിക്ക് 362 മുതല്‍ 392 വരെ സീറ്റാണ് പ്രവചിച്ചിരിക്കുന്നത്.എന്‍ഡിടിവി 365
സീറ്റുകൾ വരെ എൻഡിഎയ്ക്ക് പറയുന്നു.

തനിച്ച് 370 സീറ്റുകളും എൻഡിഎയ്ക്ക് 400 സീറ്റും നേടാനാകുമെന്നായിരുന്നു ബിജെപി കേന്ദ്രങ്ങൾ നേരത്തേ അവകാശപ്പെട്ടത്. എന്നാൽ ഒരു സർവ്വേകളും ഇത്തരമൊരു പ്രവചനം നടത്തിയില്ലെന്നത് ശ്രദ്ധേയമാണ്. അതിനിടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് തമിഴ്നാട്ടിലും കേരളത്തിലും അക്കൗണ്ട് തുറക്കുമെന്ന പ്രവചനങ്ങൾ ബിജെപിയുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. കേരളത്തിൽ നാല് സീറ്റുകൾ വരെ ചില സർവ്വേകൾ പ്രവചിക്കുന്നുണ്ട്.

അതേസമയം എക്സിറ്റ് പോളുകൾ തള്ളുകയാണ് ഇന്ത്യ സഖ്യം. പുറത്തുവന്ന ഫലങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയാണെന്നും ഇന്ത്യ സഖ്യം 295 ൽ താഴെ പോകുന്നത് അസാധ്യമാണെന്നും സഖ്യനേതാക്കൾ പറയുന്നു.

സമഗ്രമായ കവറേജുമായി ഡെയ്‌ലിഹണ്ട്

വോട്ടെണ്ണൽ ദിനത്തിൽ ലോക്സഭ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ തത്സമയ വിവരങ്ങൾ ഡെയ്‌ലിഹണ്ടിലൂടെ നിങ്ങൾക്ക് ലഭിക്കും. ഓരോ മണ്ഡലങ്ങളിലെയും വിശദമായ അവലോകനങ്ങളും വാർത്തകളും വായനക്കാരന് മുന്നിൽ ഞങ്ങൾ എത്തിക്കും. രാഷ്ട്രീയ വിദഗ്ധരുടെ വിശകലനങ്ങളും ഡെയ്‌ലിഹണ്ടിലൂടെ ലഭിക്കും.

ഡെയ്‌ലിഹണ്ടിലൂടെ നിങ്ങൾക്ക് അറിയാം

-ഓരോ മണ്ഡലങ്ങളിലേയും തത്സമയം ഫലം വേഗത്തിൽ

-ഓരോ മണ്ഡലങ്ങളിലേയും വോട്ടുകളുടെ കൃത്യമായ കണക്കുകൾ, മുൻ തിരഞ്ഞെടുപ്പ് ഫലങ്ങൾ

-സംസ്ഥാനാടിസ്ഥാനത്തിലും മണ്ഡലാടിസ്ഥാനത്തിലും ഉള്ള സീറ്റ് വ്യത്യാസങ്ങൾ

-തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങൾ, ട്വിറ്ററിലെ ട്രന്റുകൾ

-തത്സമയ വീഡിയോകൾ, വൈറൽ മീമുകൾ

വിശദമായ വിവരങ്ങൾക്കായി ഡെയ്‌ലിഹണ്ട് ഫോളോ ചെയ്യൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+