കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയേയും കടത്തിവെട്ടി അമിത് ഷാ; ഗാന്ധിനഗറിൽ കാവിക്കൊടിയേറ്റം, അദ്വാനിയുടെ മണ്ഡലത്തിൽ വൻ ഭൂരിപക്ഷം

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയേയും കടത്തിവെട്ടി അമിത് ഷായുടെ ഭൂരിപക്ഷം

അഹമ്മദാബാദ്: ഗാന്ധി നഗർ മണ്ഡലത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് കൂറ്റൻ വിജയം. അഞ്ചരലക്ഷത്തിലേറെ വോട്ടുകൾക്കാണ് ഗാന്ധിനഗറിൽ അമിത് ഷാ വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി സിജെ ചൗവ്ഡയെ ബഹുദൂരം പിന്നിലാക്കിയാണ് അമിത് ഷായുടെ വിജയം. ബിജെപിയുടെ മുതിർന്ന നേതാവായ എൽ കെ അദ്വാനിയുടെ സിറ്റിംഗ് സീറ്റായിരുന്നു ഗാന്ധിനഗർ.

മണ്ഡലത്തിൽ വിജയം ഉറപ്പിച്ചാണ് അമിത് ഷാ മത്സരത്തിനിറങ്ങിയത്. മുതിർന്ന നേതാവായ എൽ കെ അദ്വാനിക്ക് സീറ്റ് നിഷേധിച്ച് പകരം പാർട്ടി ദേശീയ അധ്യക്ഷൻ തന്നെ ഇവിടെ മത്സരത്തിനിറങ്ങിയത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ വട്ടം അദ്വാനി നേടിയതിനേക്കാൾ കൂറ്റം ഭൂരിപക്ഷമാണ് ഇക്കുറി അമിത് ഷാ നേടിയത്.

 അദ്വാനിയുടെ മണ്ഡലം

അദ്വാനിയുടെ മണ്ഡലം

ഗുജറാത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലോക്സഭാ മണ്ഡലങ്ങളിലൊന്നാണ് ഗാന്ധി നഗർ മണ്ഡലം. തുടക്കത്തിൽ ആദിപത്യം കോൺഗ്രസിയാരുന്നെങ്കിലും 1989 മുതൽ ബിജെപിക്കൊപ്പമായിരുന്നു ഗാന്ധി നഗർ. 1996ൽ അടൽ ബിഹാരി വാജ്പേയി ഗാന്ധി നഗറിൽ നിന്നും വിജയിച്ചിട്ടുണ്ട്. ആറ് തവണ ഗാന്ധി നഗറിന്റെ എംപിയായി തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് എൽകെ അദ്വാനി.

ഭൂരിപക്ഷം ഉയർന്നു

ഭൂരിപക്ഷം ഉയർന്നു

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി കീർത്തിഭായ് ഈശ്വർഭായ് പട്ടേലിനെ 4,83,121
വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്വാനി പരാജയപ്പെടുത്തിയത്. ബിജെപി 68. 32ശതമാനം വോട്ട് നേടിയപ്പോൾ കോൺഗ്രസിന് 25.74 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്. 1991ൽ ആദ്യമായി ഗാന്ധി നഗറിൽ നിന്നും തിരഞ്ഞെടുക്കപ്പെടുമ്പോൾ ഒന്നേകാൽ ലക്ഷമായിരുന്നു അദ്വാനിയുടെ ഭൂരിപക്ഷം.

അദ്വാനിയുടെ പടിയിറക്കം

അദ്വാനിയുടെ പടിയിറക്കം

ആറ് തവണ അദ്വാനിയുടെ പേരിനൊപ്പം ചേർത്തെഴുതപ്പെട്ട മണ്ഡലമാണ് ഗാന്ധി നഗർ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും പടിയിറങ്ങാൻ അദ്ദേഹം നിർബന്ധിതനാവുകയായിരുന്നു. അദ്വാനിയോട് ബിജെപി ചെയ്തത് കടുത്ത നീതി നിഷേധമാണെന്ന് അഭിപ്രായ പാർട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്. അമിത് ഷായുടെ വിജയത്തിന് ശേഷവും അദ്വാനിക്ക് സീറ്റ് നിഷേധിച്ചതിലെ അമർഷം പാർട്ടിയിൽ പുകയുന്നുണ്ട്.

 കേന്ദ്ര മന്ത്രിപദത്തിലേക്ക്

കേന്ദ്ര മന്ത്രിപദത്തിലേക്ക്

ഗാന്ധി നഗറിലെ എംപി പദത്തിനപ്പുറം കേന്ദ്രമന്ത്രിസഭയിൽ ഇക്കുറി അമിത് ഷായും ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രതിരോധ വകുപ്പോ ആഭ്യന്തര വകുപ്പോ അമിത് ഷായ്ക്ക് ലഭിക്കാനാണ് സാധ്യത. അമിത് ഷായ്ക്ക് മന്ത്രി പദം ലഭിച്ചാൽ ബിജെപിയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് പകരം എത്തുക ആരാണെന്നാണ് ഇനി ഉയരുന്ന ചോദ്യം.

English summary
Lok Sabha Election results 2019: Amit Sha won Gandhinagar constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X