Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേഠിയില്‍ തോറ്റ രാഹുലിന് ആശ്വസിക്കാന്‍ മറ്റൊരു ചരിത്രം... ചെറിയച്ഛനും അടിപതറിയ മണ്ഡലം

അമേഠി: ഒടുക്കം കോണ്‍ഗ്രസ് ഭയന്നത് തന്നെ സംഭവിച്ചു. പാര്‍ട്ടിയുടെ ഉരുക്ക് കോട്ട എന്ന ധരിച്ചുവച്ചിരുന്ന, പാര്‍ട്ടി അധ്യക്ഷന്റെ സിറ്റിങ് സീറ്റ് കോണ്‍ഗ്രസ്സിന് നഷ്ടമായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരുലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലത്തില്‍, കഴിഞ്ഞ തവണ പരാജയപ്പെടുത്തിയ അതേ സ്ഥാനാര്‍ത്ഥിയോടാണ് രാഹുല്‍ ഗാന്ധി തോറ്റത്.

അച്ഛനും അമ്മയും ചെറിയച്ഛനും വിജയിച്ച മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കാലിടറി വീണു. സ്മൃതി ഇറാനിയോട് നാല്‍പതിനായിരത്തില്‍ പരം വോട്ടുകള്‍ക്കാണ് രാഹുലിന്റെ പരാജയം.

Rahul Gandhi

രണ്ട് തവണ മാത്രമേ ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടിട്ടുള്ളു. 1977 ല്‍ ജനത പാര്‍ട്ടി നേതാവ് രവീന്ദ്രപ്രതാപ് സിങ് സഞ്ജയ് ഗാന്ധിയെ എഴുപത്തി അയ്യായിരത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയതായിരുന്നു ആദ്യത്തെ തോല്‍വി. പിന്നീട് 1998 ല്‍ സതീഷ് ശര്‍മയെ തോല്‍പിച്ച് ബിജെപിയുടെ സഞ്ജയ് സിങ് വെന്നിക്കൊടി പാറിച്ചു.

കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഞെട്ടിക്കുന്നതാണ് ഈ തോല്‍വി. രാജീവ് ഗാന്ധിയ്ക്ക് ശേഷം അമേഠിയില്‍ നിന്ന് ഏറ്റവും അധികം തവണ തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവാണ് രാഹുല്‍ ഗാന്ധി. ചെറിയച്ഛന്‍ ഒരിക്കല്‍ തോറ്റിട്ടുണ്ടെന്ന് പറഞ്ഞ് ആശ്വസിക്കാനും വകയില്ല. ചെറിയച്ഛന്റെ ഭാര്യയും മകനും ഇപ്പോള്‍ ബിജെപിയ്‌ക്കൊപ്പമാണ്.

അമേഠിയില്‍ രാഹുല്‍ ഗാന്ധിയ്ക്ക് പരാജയ ഭീതിയുണ്ടെന്ന പ്രചാരണം ബിജെപി ആദ്യമേ അഴിച്ചുവിട്ടിരുന്നു. രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കാന്‍ തീരുമാനിച്ചതോടെ ഈ പ്രചാരണം കാട്ടുതീ പോലെ പടര്‍ന്നു. ഇതും രാഹുലിന്റെ പരാജയത്തിന് കാരണമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+