Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമക്ഷേത്രം ചീറ്റിപ്പോയി, ആര്‍എസ്എസ് പിണങ്ങി, മന്ത്രിമാരും തോറ്റു; യുപിയില്‍ ബിജെപി വീണത് ഇങ്ങനെ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ എങ്ങനെ വീണു. ബിജെപി കേന്ദ്ര നേതൃത്വം അടക്കം ഞെട്ടലിലാണ്. 70 സീറ്റില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്ന ഇടത്താണ് വന്‍ തകര്‍ച്ച പാര്‍ട്ടി നേരിട്ടത്. ചിട്ടയായ പ്രവര്‍ത്തനം അടക്കം നടത്തിയെങ്കിലും അമിത ആത്മവിശ്വാസമാണ് ഇവിടെ തിരിച്ചടിയായിരിക്കുന്നത്. ബിഎസ്പിയും ആര്‍എല്‍ഡിയും പ്രതിപക്ഷ നിരയില്‍ ഇല്ലായിരുന്നു എന്ന് കൂടി ഓര്‍ക്കണം.

37 സീറ്റുകളിലേക്കാണ് എന്‍ഡിഎ വീണിരിക്കുന്നത്. ബിജെപിക്ക് ഒറ്റയ്ക്കുള്ള ഭൂരിപക്ഷം ഇല്ലാതാക്കിയതും യുപിയിലെ വീഴ്ച്ചയാണ്. പാര്‍ട്ടിയിലെ വിഭാഗീയതകള്‍, ആര്‍എസ്എസ് പിണക്കം, ക്ഷത്രിയ രോഷം എന്നിവയെല്ലാം ബിജെപിയെ യുപിയില്‍ തകര്‍ക്കുന്നതില്‍ നിര്‍ണായകമായിരിക്കുകയാണ്.

up election results

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടി പിന്തുടര്‍ന്ന രീതി തന്നെ പാളിപ്പോയിരുന്നു. സിറ്റിംഗ് എംപിമാരെ നിലനിര്‍ത്തിയത് പാളുകയും ചെയ്തു. പലരും വന്‍ പരാജയം നേരിട്ടു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വരെ അതിലുണ്ട്. മറ്റൊരു പ്രധാന പ്രശ്‌നം താക്കൂര്‍ വിഭാഗത്തിന് നല്‍കുന്ന പ്രാധാന്യമായിരുന്നു. ബ്രാഹ്‌മണര്‍, രജപുത്രര്‍, ഒബിസികള്‍ എന്നിവരെല്ലാം ബിജെപിയെ കൈവിട്ടു.

താക്കൂര്‍ ആധിപത്യത്തില്‍ ഇവരെല്ലാം അസംതൃപ്തിയിലായിരുന്നു. ഇതിനൊപ്പം മുസ്ലീം വോട്ടുകളുടെ വന്‍ ഏകീകരണവും എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമായി മാറി. സ്മൃതി ഇറാനി ഒരു ലക്ഷം വോട്ടില്‍ കൂടുതല്‍ മാര്‍ജിനിലാണ് തോറ്റത്. രാഹുല്‍ ഗാന്ധി ഇല്ലാതിരുന്നിട്ട് കൂടിയായിരുന്ന ഇങ്ങനെയുള്ള തോല്‍വി.

രാമക്ഷേത്രം അടക്കമുള്ള വിഷയങ്ങള്‍ ഫലിച്ചില്ല. അയോധ്യയില്‍ അടക്കമാണ് പാര്‍ട്ടി തോറ്റത്. റായ്ബറേയില്‍ 3.7 ലക്ഷം മാര്‍ജിനില്‍ രാഹുല്‍ ജയിച്ചത് ബിജെപിയെ ഞെട്ടിക്കുന്തനായിരുന്നു. അയോധ്യ മണ്ഡലത്തില്‍ വരുന്ന ഫൈസാബാദ് ലോക്‌സഭാ സീറ്റില്‍ നിലവിലെ എംപിയായിരുന്ന ലാലു സിംഗ് പരാജയപ്പെട്ടു. യാദവ് ബെല്‍റ്റിലെ സമ്പൂര്‍ണ പരാജയമാണ് ബിജെപി നേരിട്ടത്.

കിഴക്കന്‍ യുപിയില്‍ അതായത് യോഗി ആദിത്യനാഥിന്റെ കോട്ടകളിലെല്ലാം ബിജെപിക്ക് അടിപതറി. എസ്പിയുടെ ഏറ്റവും മികച്ച പ്രകടനമാണ് യുപിയില്‍ കണ്ടത്. 35 സീറ്റുകളാണ് പാര്‍ട്ടി നേടിയത്. 1999ല്‍ മുലായം സിംഗ് യാദവ് നേടിയ എക്കാലത്തെയും വലിയ വിജയത്തിനൊപ്പം എത്തിയിരിക്കുകയാണ് അഖിലേഷ് യാദവ്.

അഖിലേഷ് കനൗജില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചത് വലിയ വഴിത്തിരിവായി. യോഗിയുടെ ബുള്‍ഡോസര്‍ രാഷ്ട്രീയം, മുസ്ലീം വിരുദ്ധത. രൂക്ഷമായ തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയെല്ലാം ചേര്‍ന്നതോടെ ബിജെപി തകര്‍ച്ച നേരിടുകയായിരുന്നു. ബിജെപി സംവരണം തന്നെ എടുത്ത് മാറ്റുമെന്ന എസ്പിയുടെ പ്രചാരണം മുസ്ലീം കേന്ദ്രങ്ങളില്‍ വലിയ രീതിയില്‍ പ്രതിഫലിച്ചു. ഇതോടെ മണ്ഡല്‍ രാഷ്ട്രീയത്തിന് തിരിച്ചുവരവ് സാധ്യമായിരിക്കുകയാണ്.

ദളിത് വോട്ടര്‍മാര്‍ ധാരാളമായി എസ്പി സഖ്യത്തിലേക്ക് ഒഴുകിയെത്തി. രാഹുല്‍ മത്സരിച്ചതും സഖ്യത്തിന് അനുകൂലമായി കാര്യങ്ങള്‍ മാറ്റി. 2027 നിയമസഭാ തിരഞ്ഞെടുപ്പിലും ഇതോടെ ബിജെപി ഭയപ്പെടുന്ന കാര്യങ്ങള്‍ സംഭവിച്ചേക്കാം. അഖിലേഷ് യാദവിന്റെ തിരിച്ചുവരവ് യോഗിയെ ഭയപ്പെടുത്തുന്നതാണ്. ബിഎസ്പി പൂര്‍ണമായും ഇല്ലാതായതോടെ ദളിത് വോട്ടര്‍മാര്‍ അഖിലേഷിലേക്ക് ചേക്കേറിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+