കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ കോണ്‍ഗ്രസിനെ നേരിടാന്‍ ബിജെപി-അകാലിദള്‍ സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി

Google Oneindia Malayalam News

Recommended Video

cmsvideo
പഞ്ചാബില്‍ ബിജെപി-അകാലിദള്‍ സഖ്യം | Oneindia Malayalam

ദില്ലി: പഞ്ചാബില്‍ കോണ്‍ഗ്രസ് ശുഭപ്രതീക്ഷയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം മികച്ച വിജയം നേടിയത് കോണ്‍ഗ്രസ് ആയിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടുംകല്‍പ്പിച്ചാണ്. പഴയ സഖ്യകക്ഷി ശിരോമണി അകാലിദളുമായി ബിജെപി ഇത്തവണയും സഖ്യം ഉറപ്പിച്ചു.

Amit

സീറ്റ് വിഭജനം പൂര്‍ത്തിയാകുകയും ചെയ്തു. പഞ്ചാബില്‍ 13 ലോക്‌സഭാ മണ്ഡലങ്ങളാണ്. ഇതില്‍ പത്ത് മണ്ഡലങ്ങളില്‍ അകാലിദള്‍ മല്‍സരിക്കും. മൂന്നെണ്ണത്തില്‍ ബിജെപിയും. കുറഞ്ഞ സീറ്റില്‍ മാത്രമേ മല്‍സരിക്കുന്നുള്ളൂ എങ്കിലും സഖ്യം സാധ്യമാക്കുന്നത് തിരഞ്ഞെടുപ്പിന് ശേഷം ഗണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

തിരഞ്ഞെടുപ്പിന് മുമ്പ് യുദ്ധമുണ്ടാകും; ബിജെപി രണ്ടുവര്‍ഷം മുമ്പ് തന്നോട് പറഞ്ഞു- പവന്‍ കല്യാണ്‍

സഖ്യം സംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് അറിയിച്ചത്. 2014ലും ബിജെപി മൂന്ന് സീറ്റില്‍ മാത്രമാണ് മല്‍സരിച്ചത്. അരുണ്‍ ജെയ്റ്റ്‌ലി മല്‍സരിച്ച അമൃതസര്‍ മണ്ഡലത്തില്‍ ബിജെപി തോറ്റത് അന്ന് വന്‍ തിരിച്ചടിയായി വിലയിരുത്തിയിരുന്നു. എന്നാല്‍ രാജ്യസഭ വഴി അരുണ്‍ ജെയ്റ്റ്‌ലിയെ ബിജെപി പാര്‍ലമെന്റിലെത്തിച്ചു.

ശിരോമണി അകാലിദള്‍ പ്രസിഡന്റ് സുഖ്ബീര്‍ സിങ് ബാദലുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് അമിത് ഷാ സഖ്യവും സീറ്റ് വിഭജനവും സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അടുത്തിടെ നടന്ന തദ്ദേശ ഭരണതിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസാണ് വന്‍ വിജയം നേടിയത്.

English summary
Akali Dal, BJP To Fight 2019 Polls From Punjab Together, Says Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X