തല്‍ക്കാലം യുപിഎ വേണ്ട; പ്രതിപക്ഷ സഖ്യത്തിനായി തന്ത്രം മാറ്റി കോണ്‍ഗ്രസ്, ലക്ഷ്യം ബിജെപിയുടെ പതനം
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ മഹാസഖ്യം രൂപീകരണത്തിനുള്ള സാധ്യതകള്‍ വീണ്ടും സജീവമാവുന്നു. നേരത്ത ചര്‍ച്ചകള്‍ സജീവമായിരുന്നെങ്കിലും പ്രാദേശിക താല്‍പര്യങ്ങളില്‍ ഉടക്കി സഖ്യ രൂപീകരണം പൂര്‍ണ്ണമായും സാധ്യമായിരുന്നില്ല.
കോണ്‍ഗ്രസിന്‍റെ നേതൃത്വം അംഗീകരിക്കാനായിരുന്നു പല പ്രാദേശിക കക്ഷികള്‍ക്കും മടി. ഈ സാഹചര്യത്തിലായിരുന്നു യുപിയില്‍ ബിഎസ്പി-എസ്പി സഖ്യം നിലവില്‍ വന്നത്. ബംഗാളിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. ഈ ഘട്ടത്തിലാണ് യുപിഎക്ക് പകരം മറ്റൊരു പ്രതിപക്ഷ സഖ്യമെന്ന തന്ത്രത്തിന് കോണ്‍ഗ്രസ് രൂപം നല്‍കുന്നത്.

തിരഞ്ഞെടുപ്പിന് മുമ്പ്
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രതിപക്ഷ സഖ്യം സാധ്യമാവണമെന്ന നിര്‍ബന്ധം കോണ്‍ഗ്രസിനുണ്ട്. തിരഞ്ഞെടുപ്പിന് മുന്‍പു വിശാല സഖ്യമുണ്ടാക്കിയില്ലെങ്കില്‍ ശേഷം കാര്യങ്ങള്‍ ഭദ്രമാകാന്‍ ഇടയില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ ആശങ്ക.

യുപിഎക്ക് പകരം
പാര്‍ട്ടി നേതൃത്വം നല്‍കുന്ന യുപിഎ വികസിപ്പിക്കുന്നതിന് പകരം പുതിയൊരു പേരും സഖ്യവും പൊതുപരിപാടിയിരിക്കും പ്രായോഗികം എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. യുപിഎ തല്‍ക്കാലം വിശാല സഖ്യത്തിന്‍റെ പിന്നില്‍ നില്‍ക്കും. പിന്നീട് ആവശ്യമുള്ളപ്പോള്‍ പുറത്തുവരാം എന്നുമാണ് കോണ്‍ഗ്രസ് കണക്ക്കൂട്ടുന്നത്.

ഏറ്റവും വലിയ ഒറ്റകക്ഷി
പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാക്കിയില്ലെങ്കില്‍ സര്‍ക്കാരുണ്ടാക്കുന്നതിന് ആദ്യ ക്ഷണം ലഭിച്ചേക്കില്ല. ഒരു മുന്നണിക്കും കൃത്യമായ ഭൂരിപക്ഷമില്ലെങ്കില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ തിരഞ്ഞെടുപ്പിന് മുമ്പ് രൂപീകരിച്ച സഖ്യത്തെയോ ആവും രാഷ്ട്രപതി ആദ്യം ക്ഷണിക്കുക.

വിവേചനാധികാരം
തൂക്കുസഭയാണ് വരുന്നതെങ്കില്‍ രാഷ്ട്രപതിയുടെ വിവേചനാധികാരവും നിര്‍ണ്ണയകമാവും. അത് നിലവിലെ പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാറിനും അനുകൂലമായേക്കും എന്നതില്‍ പ്രതിപക്ഷത്തിന് സംശയമില്ല.

പൊതുമിനിമം പരിപാടി
എല്ലാ കക്ഷികള്‍ക്കും തുല്യപ്രാധാന്യം നല്‍കുന്ന സഖ്യം, നേതൃത്വം നല്‍കാന്‍ ഓരോ പാര്‍ട്ടിയിലേയും മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ട സ്റ്റിയറിങ് കമ്മറ്റി, കക്ഷി നേതാക്കള്‍ ചേര്‍ന്നു തയ്യാറാക്കുന്ന പൊതുമിനിമം പരിപാടി, പുതിയ പേര് എന്നിവയാണ് പരിഗണിക്കുന്നത്.

തടസ്സമുണ്ടാവില്ല
ദേശീയ തലത്തില്‍ രൂപീകരിക്കുന്ന സഖ്യം സംസ്ഥാന തലത്തിലെ സഖ്യങ്ങള്‍ക്കും നിലപാടുകള്‍ക്കും തടസ്സമാവില്ല. ദേശീയ തലത്തില്‍ ഒരു സഖ്യത്തിന്‍റെ ഭാഗമായിരിക്കുമെങ്കിലും സംസ്ഥാന തലത്തില്‍ പരസ്പരം മത്സരിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അതിന് തടസ്സമുണ്ടാവില്ലെന്ന് ചുരുക്കം.

നീക്കുപോക്കുകള്‍
അതേസമയം തന്നെ ചില നീക്കുപോക്കുകള്‍ക്ക് പ്രമുഖ കക്ഷികള്‍ തയ്യാറാകേണ്ടി വരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി കരുതുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ മറ്റാരും കോണ്‍ഗ്രസിനോട് പങ്കാളിത്തം ആവശ്യപ്പെടില്ല.

ബംഗാളിലും
അതുപോലെ ബംഗാളിലും തൃണമൂല്‍ കോണ്‍ഗ്രസിനോട് ആരും പങ്കാളിത്തം ആവശ്യപ്പെടുരുത് എന്നാണ് മമതയുടെ നിലപാട്. ബംഗാളില്‍ തൃണമൂല്‍ പ്രധാന ശക്തിയായത് കൊണ്ട് അവിടെ സഖ്യത്തിന്‍റെ ആവശ്യമില്ലെന്നാണ് മമത വ്യക്തമാക്കുന്നത്. കോണ്‍ഗ്രിന് ഇടതുപക്ഷവുമായോ മറ്റോ സഖ്യം ചേരാം.

ദില്ലിയില്‍
എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ സഖ്യം അത്യാവശ്യമായേക്കും. ദില്ലിയില്‍ സഖ്യം വേണമെന്ന് അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെടുന്നതില്‍ ന്യായമാണെന്നാണ് മമത വ്യക്തമാക്കുന്നത്. എല്ലാം പാര്‍ട്ടികളേയും ഒന്നിപ്പിച്ച് നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും പരമാവധി വിശാല സഖ്യം തന്നെയാണ് പ്രതിപക്ഷത്തിന്‍റെ ലക്ഷ്യം.

സഖ്യം സാധ്യമാവാന്‍
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, എസ്പി,ബിഎസ്പി, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിഡിപി, ആര്‍ജെഡി, ഡിഎംകെ, ആംദ്മി തുടങ്ങിയ പ്രമുഖ കക്ഷികള്‍ ദേശീയതലത്തിലേയും സംസ്ഥാന തലത്തിലേയും പരസ്പര വിരോധം മാറ്റിവെച്ച് ഒന്നിച്ചാല്‍ മാത്രമേ സഖ്യം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സാധ്യമാകുകയുള്ളു.












Click it and Unblock the Notifications