ലോക്സഭ തിരഞ്ഞെടുപ്പ്: നാലാംഘട്ടത്തില്‍ 96 സീറ്റിലേക്ക് 1717 സ്ഥാനാർത്ഥികള്‍; വനിതകള്‍ 170 മാത്രം
ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ട വോട്ടെടുപ്പ് മെയ് 13 ന് നടക്കും. 10 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള 1717 സ്ഥാനാർത്ഥികളാണ് ആകെ മത്സരിക്കുന്നത്. ഇതില്‍ 170 പേർ മാത്രമാണ് വനിത സ്ഥാനാർത്ഥികള്‍ എന്നതാണ് പ്രത്യേകത. 96 പാർലമെൻ്റ് മണ്ഡലങ്ങളിലായി മൊത്തം 4264 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചിരുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2024 ഏപ്രിൽ 25 ആയിരുന്നു. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം, 1970 നാമനിർദ്ദേശങ്ങൾ സാധുവാണെന്ന് കണ്ടെത്തി.
നാലാം ഘട്ടത്തിൽ, തെലങ്കാനയിലെ 17 പാർലമെൻ്റ് മണ്ഡലങ്ങളിൽ നിന്ന് 1488 നാമനിർദ്ദേശ പത്രികകളും ആന്ധ്രാപ്രദേശിലെ 25 പാർലമെൻ്റ് മണ്ഡലങ്ങളിൽ നിന്ന് 1103 നാമനിർദ്ദേശങ്ങളും ലഭിച്ചു. തെലങ്കാനയിലെ 7-മൽകാജ്ഗിരി പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് 177 നാമനിർദ്ദേശ പത്രികകളും അതേ സംസ്ഥാനത്തിലെ 13-നൽഗൊണ്ട, 14-ഭോംഗീർ എന്നിവയിൽ നിന്ന് 114 നാമനിർദ്ദേശ പത്രികകൾ വീതവും ലഭിച്ചു. നാലാം ഘട്ടത്തിൽ ഒരു പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ശരാശരി എണ്ണം 18 ആണ്.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലെ പോളിങ് ശതമാനത്തിലുണ്ടായ ചെറിയ ഇടിവ് മറികടക്കാൻ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ അതിന്റെ വോട്ടർ പങ്കാളിത്ത പ്രവർത്തനങ്ങൾ ഇരട്ടിയാക്കിയിട്ടുണ്ട്. ഇതുവരെയുള്ള പോളിംഗ് ശതമാനം ഒന്നാം ഘട്ടത്തിൽ 66.14% ഉം രണ്ടാം ഘട്ടത്തിൽ 66.71% ഉം ആയിരുന്നു. ഇത് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ മികച്ചതാണെങ്കിലും 2019-ലെ ഉയർന്ന പോളിംഗ് ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ അല്പം പിന്നിലാണ്. പോളിംഗ് പ്രക്രിയയിൽ വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ ശ്രദ്ധ നൽകുന്നു.
അടുത്ത 5 ഘട്ടങ്ങളിൽ വോട്ടർമാരുടെ എണ്ണം വർധിപ്പിക്കാൻ സാധ്യമായ എല്ലാ ഇടപെടലുകളും നടത്താൻ ഇസിഐ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി മുഖ്യാതെരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ രാജീവ് കുമാർ, അംഗങ്ങളായ ശ്രീ ഗ്യാനേഷ് കുമാർ, ശ്രീ സുഖ്ബീർ സിംഗ് സന്ധു എന്നിവരടങ്ങുന്ന കമ്മീഷൻ, നിർവാചൻ സദനിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും ചേർന്ന് വ്യത്യസ്തങ്ങളായ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ രാജീവ് കുമാർ വ്യക്തിപരമായി നയിക്കുന്ന SVEEP പ്രചാരണ പരിപാടികളിൽ പ്രധാന വകുപ്പുകൾ, കോർപ്പറേറ്റുകൾ, പ്രശസ്തരായ വ്യക്തികൾ, സംഘടനകൾ, എന്നിവയുടെ സഹകരണമാണ് ശ്രദ്ധേയമായ സവിശേഷത. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കമ്മീഷൻ അതിന്റെ പ്രധാന പരിപാടിയായ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (SVEEP) ഊർജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോയി. വിവരങ്ങൾ, പ്രചോദനം, സൗകര്യങ്ങൾ എന്നിവയാണ് ഇതിന്റെ പ്രധാന ഘടകങ്ങൾ. കുറഞ്ഞ പോളിംഗ് നിരക്കുള്ള മണ്ഡലങ്ങളെ ലക്ഷ്യമിട്ടുള്ള ടേൺ ഔട്ട് ഇംപ്ലിമെന്റേഷൻ (ടിപ്പ്) പദ്ധതിക്ക് കീഴിൽ ജനപങ്കാളിത്തം വർധിപ്പിക്കുന്നതിന് സംസ്ഥാനങ്ങളും ജില്ലകളും പ്രാദേശിക ഇടപെടലുകളിലൂടെ ശ്രമങ്ങൾ നടത്തിവരുന്നു. സമീപ ആഴ്‌ചകളിൽ രാജ്യത്തുടനീളം പ്രതിധ്വനിച്ച ചില ജനകീയ പ്രചാരണങ്ങൾ അനുബന്ധം A-യിൽ ഉണ്ട്.
രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ ചില മെട്രോപൊളിറ്റൻ നഗരങ്ങളിലെ പോളിംഗ് നിലയിൽ കമ്മീഷൻ നിരാശരാണ്. ഇത് ഇന്ത്യയിലെ ഹൈടെക് സിറ്റിയിലെ പൗരന്മാരുടെ തെരഞ്ഞെടുപ്പ് പ്രക്രിയയോടുള്ള ഉദാസീനതയുടെ ചൂണ്ടുപലകയാണ്. എൻസിആറിലെ നഗരങ്ങളും മെച്ചപ്പെട്ട നിലയിലല്ല. നഗരങ്ങളിലെ പൗരന്മാരുടെ നിസ്സംഗതയ്‌ക്കെതിരെ പോരാടാനുള്ള തന്ത്രം രൂപപ്പെടുത്തുന്നതിന് ഇസിഐ, കഴിഞ്ഞ മാസം നിരവധി മെട്രോ കമ്മീഷണർമാരെ ഡൽഹിയിൽ വിളിച്ചുകൂട്ടിയിരുന്നു. ഇതിനായി ഒരു പ്രത്യേക കർമപദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. അടുത്ത ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പിന് പോകുന്ന നഗരങ്ങളിൽ വോട്ടർ പങ്കാളിത്തത്തിൽ വർദ്ധന ഉണ്ടാകുമെന്ന് കമ്മീഷൻ പ്രതീക്ഷിക്കുന്നു. ഇത് സംബന്ധിച്ച തുടർ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട നഗരഭരണകൂടങ്ങളുമായി ചേർന്ന് കമ്മീഷൻ നിരീക്ഷിക്കും
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications