Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാള്‍ ഡിജിപിയേയും ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും നീക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് അപ്രതീക്ഷിത നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പശ്ചിമ ബംഗാളിലെ ഡി ജി പിയേയും ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും നീക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, ബിഹാര്‍, ഉത്തരാഖണ്ഡ്, എന്നിവയ്ക്ക് പുറമെ ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, സംസ്ഥാനങ്ങളിലെയും സെക്രട്ടറിമാരെ മാറ്റാനാണ് നിര്‍ദേശം.

മിസോറാമിലെയും ഹിമാചല്‍ പ്രദേശിലെയും ജനറല്‍ അഡ്മിനിസ്ട്രേറ്റീവ് വകുപ്പുകളുടെ സെക്രട്ടറിമാരരേയും മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കമ്മീഷണര്‍ ഇഖ്ബാല്‍ സിംഗ് ചാഹലിനെ നീക്കം ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്. അതേസമയം പശ്ചിമ ബംഗാള്‍ ഡി ജി പി രാജീവ് കുമാര്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ്.

Election Commission

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ മൂന്ന് വര്‍ഷം സേവനമനുഷ്ഠിക്കുകയോ അവരുടെ സ്വന്തം ജില്ലകളില്‍ നിലയുറപ്പിക്കുകയോ ചെയ്താല്‍ അവരെ സ്ഥലം മാറ്റണമെന്ന് കമ്മീഷന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമ ബംഗാളിന്റെ പുതിയ ഡിജിപിയെ തിരഞ്ഞെടുക്കാന്‍ മൂന്ന് ഉദ്യോഗസ്ഥരുടെ പേരുകള്‍ വൈകുന്നേരം അഞ്ച് മണിക്കകം നല്‍കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഡിസംബറില്‍ലാണ് രാജീവ് കുമാറിനെ സംസ്ഥാന ഡിജിപിയായി നിയമിച്ചത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിനും 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനും മുന്‍പ് പശ്ചിമ ബംഗാള്‍ ഡി ജി പിമാരെ മാറ്റിയിരുന്നു. സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണു നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ട്. നീക്കം ചെയ്ത ഉദ്യോഗസ്ഥര്‍ ഓരോ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ ഓഫീസുകളില്‍ ഇരട്ട ചുമതല വഹിക്കുന്നതായി കണ്ടെത്തിയതായാണ് വിവരം.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പും, നിയമസഭാ തിരഞ്ഞെടുപ്പുകളും ഉപതിരഞ്ഞെടുപ്പുകളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ നാലിന് ഫലം പ്രഖ്യാപിക്കും. അതേസമയം കുറ്റമറ്റ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചാല്‍ താക്കീതില്‍ ഒതുങ്ങില്ല എന്നും കര്‍ശന നടപടി സ്വീകരിക്കും എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+