വോട്ടിംഗ് റെക്കോര്‍ഡ് നമ്പറിലെത്തിക്കണമെന്ന് വോട്ടര്‍മാരോട് ആഹ്വാനം: അമ്മയുടെ അനുഗ്രഹം വാങ്ങി മോദി
ദില്ലി: രാജ്യം മൂന്നാംഘട്ട ലോക്സഭ തിരഞ്ഞെടുപ്പിന് സാക്ഷിയാകുമ്പോള്‍ അമ്മയുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. അമ്മ ഹീരാബെന്നിനെ കണ്ട് കാലുതൊട്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് വോട്ട് ചെയ്യുന്നതിനായി പുറപ്പെട്ടത്. രാജ്യത്തെ വോട്ടര്‍മാരോട് വോട്ട് ചെയ്യാന്‍ ഒരിക്കല്‍ കൂടി ആഹ്വാനം ചെയ്ത ശേഷമാണ് മോദി വോട്ട് ചെയ്യാനെത്തിയത്. ഇന്ന് ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് റെക്കോര്‍ഡ് നമ്പറിലെത്തിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നത് നിങ്ങളുടെ വിലപ്പെട്ട വോട്ടുകളാണ്.
ഞാന്‍ അഹമ്മദാബാദിലാണ് വോട്ട് ചെയ്യുന്നതെന്നും മോദി രാവിലെ ട്വീറ്റ് ചെയ്തിരുന്നു.
തുറന്ന ജീപ്പില്‍ അഹമ്മദാബാദിലെ പോളിംഗ് ബൂത്തിലെത്തിയ മോദി അമിത് ഷാക്കൊപ്പം വോട്ടര്‍മാരെ കൈവീശി അഭിവാദ്യം ചെയ്താണ് സഞ്ചരിച്ചത്. ബിജെപി പതാകകളുമായാണ് ജനങ്ങള്‍ വോട്ട് ചെയ്യാനെത്തിയ മോദിയെ വരവേറ്റത്.

രാജ്യത്തെ 15 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശവും ഉള്‍പ്പെടെ 116 പാര്‍ലമെന്ററി സീറ്റുകളിലാണ് മൂന്നാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി പ്രസിഡന്റ് അമിത് ഷാ, കോണ്‍ഗ്രസ് തലവന്‍ രാഹുല്‍ ഗാന്ധി, മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍, മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിംഗ് യാദവ് എന്നിവരാണ് മൂന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രമുഖ രാഷ്ട്രീയ നേതാക്കള്‍. ഗുജറാത്ത്, കേരളം, ഗോവ, , അസം, അസം, ബിഹാര്‍, ഛത്തീസ്ഗഡ്, ജമ്മു കശ്മീര്‍, കര്‍ണാടക, മഹാരാഷ്ട്ര, ഒഡിഷ ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ദാദ്ര നഗര്‍ഹവേലി, ദാമന്‍ ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടിംഗ് നടക്കുന്നുണ്ട്.












Click it and Unblock the Notifications