കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ അഖിലേഷും മായാവതിയും രാഹുലിനെ കാണും.... മുന്‍കൈയ്യെടുത്ത് ബിഎസ്പി!!

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി മറിയുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനോട് മൃദുസമീപനം സ്വീകരിച്ച് എസ്പിയും ബിഎസ്പിയും. ഇരുപാര്‍ട്ടികളും രാഹുല്‍ ഗാന്ധിയെ കാണാന്‍ ഒരുങ്ങുകയാണ്. മമതാ ബാനര്‍ജിയെ നേരിടാനുള്ള തീരുമാനം കോണ്‍ഗ്രസ് എടുത്തത് പോലെ യുപിയില്‍ ഉണ്ടായാല്‍ അത് ത്രികോണ പോരാട്ടത്തിലേക്ക് നയിക്കുമെന്ന് മായാവതിക്ക് മനസ്സിലാക്കിയിട്ടുണ്ട്. ഇത് ഒഴിവാക്കാനാണ് നീക്കം.

ശിവപാല്‍ യാദവ് അടക്കമുള്ളവര്‍ വമ്പന്‍ എതിരാളികളായി എതിര്‍ പക്ഷത്തുള്ളത് അഖിലേഷ് യാദവിനെ അസ്വസ്ഥനാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ചൊടിപ്പിക്കേണ്ടെന്നാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ പിന്തുണച്ചില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന നഷ്ടങ്ങളും ബിഎസ്പിയെ ഭയപ്പെടുത്തുന്നുണ്ട്. അതേസമയം സീറ്റ് കാര്യത്തില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരുമെന്ന് സൂചനയുണ്ട്.

എസ്പി ബിഎസ്പി സഖ്യം

എസ്പി ബിഎസ്പി സഖ്യം

എസ്പി ബിഎസ്പി സഖ്യം നേരത്തെ തന്നെ ധാരണയായതാണ്. ഇരുവരും 35 സീറ്റില്‍ അധികം മത്സരിക്കും. ബാക്കിയുള്ള സീറ്റുകള്‍ ആര്‍എല്‍ഡിക്ക് നല്‍കുമെന്നായിരുന്നു പറഞ്ഞത്. കോണ്‍ഗ്രസിനെ സഖ്യത്തില്‍ കൂട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത് കോണ്‍ഗ്രസിന്റെ ധാര്‍ഷ്ട്യമാണെന്നായിരുന്നു മായാവതി പറഞ്ഞിരുന്നത്. ഇതോടെയാണ് ഇവര്‍ യുപിയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്.

രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുന്നു

രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുന്നു

സംസ്ഥാനത്ത് രാഷ്ട്രീയ സാഹചര്യങ്ങള്‍ അതിവേഗം മാറി കൊണ്ടിരിക്കുകയാണ്. വര്‍ഗീയ ധ്രുവീകരണമാണ് ബിജെപി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവഴി മുസ്ലീങ്ങള്‍ വോട്ടുകള്‍ ഭിന്നിച്ച് പോകാന്‍ വരെ സാധ്യതയുണ്ട്. ഹിന്ദു വോട്ടുകള്‍ എങ്ങനെ ഏകീകരിക്കും എന്ന് ആശങ്കയിലാണ് എസ്പി. ഇതിന് പുറമേ ശിവപാല്‍ യാദവ് വിമതനായി ഉള്ളതും എസ്പിക്ക് തലവേദനയാണ്. ഈ സാഹചര്യത്തില്‍ വോട്ടുകളുടെ ഏകീകരണമാണ് എസ്പി ലക്ഷ്യമിടുന്നത്.

കോണ്‍ഗ്രസുമായി അടുക്കുന്നു

കോണ്‍ഗ്രസുമായി അടുക്കുന്നു

കോണ്‍ഗ്രസുമായി പിണക്കം തീര്‍ക്കാന്‍ മായാവതിയാണ് മുന്‍കൈ എടുത്തത്. കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ ദളിത് പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ അവസാനിപ്പിച്ച നടപടി അവരെ സന്തോഷിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസുമായി അടുക്കുന്നത്. ഇവര്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്താന്‍ നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സീറ്റ് വിഭജനം ഔദ്യോഗികമായി അടുത്ത ദിവസം തന്നെ തുടങ്ങും. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ മുഖമാണ് ബിഎസ്പിക്ക് ആവശ്യം.

രാഹുലിനെ ഭയം

രാഹുലിനെ ഭയം

രാഹുല്‍ ഗാന്ധിക്ക് മുസ്ലീം വിഭാഗത്തിനിടയില്‍ വന്‍ ജനപ്രീതിയാണ് ഉള്ളത്. ബിഎസ്പിയുടെയും എസ്പിയുടെയും സുപ്രധാന വോട്ട് ബാങ്കാണ് ഇത്. ഇതില്‍ വിള്ളലുണ്ടായാല്‍ ബിജെപി വന്‍ കുതിപ്പ് സംസ്ഥാനത്ത് നടത്തും. അതിന് പുറമേ രാഹുലിന്റെ ജനപ്രീതിയും മായാവതിയെ ഭയപ്പെടുത്തുന്നുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്തെ പ്രകടനം കോണ്‍ഗ്രസ് ആവര്‍ത്തിച്ചാല്‍ അത് ബിഎസ്പിക്കാവും ഏറ്റവും വലിയ തിരിച്ചടി. അതേസമയം പിന്തുണയുടെ കാര്യത്തില്‍ അഖിലേഷിന് നേരത്തെ തന്നെ അനുകൂല സമീപനമാണ് ഉള്ളത്.

ശിവപാലിന്റെ ഭീഷണി

ശിവപാലിന്റെ ഭീഷണി

അഖിലേഷ് യാദവിന്റെ അമ്മാവനായ ശിവപാല്‍ യാദവ് വന്‍ ഭീഷണിയാണ് ഒരുവശത്ത് ഉയര്‍ത്തുന്നത്. ഇയാള്‍ കോണ്‍ഗ്രസുമായി അടുത്ത് കൊണ്ടിരിക്കുകയാണ്. ലഖ്‌നൗവിലെ മുതിര്‍ന്ന നേതാവുമായി ശിവപാല്‍ ചര്‍ച്ച നടത്തി കഴിഞ്ഞു. ശിവപാല്‍ ബിജെപിയുടെ പിന്തുണയോടെയാണ് കളിക്കുന്നതെന്ന് അഖിലേഷ് ഭയപ്പെടുന്നുണ്ട്. കോണ്‍ഗ്രസുമായി ഒന്നിച്ചാല്‍ അതിന്റെ നഷ്ടം എസ്പി ബിഎസ്പി സഖ്യത്തിനായിരിക്കും. അതുകൊണ്ടാണ് പ്രശ്‌നം ഒഴിവാക്കാന്‍ അഖിലേഷ് തീരുമാനിച്ചത്.

ആര്‍എല്‍ഡിയുടെ സാന്നിധ്യം

ആര്‍എല്‍ഡിയുടെ സാന്നിധ്യം

ശിവപാലിനെ നേരിടാന്‍ ആര്‍എല്‍ഡിയെയാണ് അഖിലേഷ് രംഗത്തിറക്കുന്നത്. ജാട്ടുകളുടെ പിന്തുണ ശക്തമായുള്ള പാര്‍ട്ടിയാണ് ഇത്. ശിവപാല്‍ ലക്ഷ്യമിടുന്നതും ജാട്ട് വോട്ട്ബാങ്കാണ്. ശിവപാലിന്റെ ബിജെപി ബന്ധം കൈയ്യോടെ തുറന്നു കാട്ടാനാണ് ശ്രമം. അതിന് മുമ്പ് കോണ്‍ഗ്രസിനെ തിരികെ പ്രതിപക്ഷ നിരയിലെത്തിക്കാനാണ് മായാവതിയുടെ നീക്കം. ശിവപാല്‍ എല്ലാ മേഖലയിലും സ്വാധീനമുള്ള നേതാവാണ്. ഇത് ഒന്നൊന്നായി ഇല്ലാതാക്കാനാണ് നീക്കം.

മഹാസഖ്യം തൂത്തുവാരും

മഹാസഖ്യം തൂത്തുവാരും

കോണ്‍ഗ്രസ് എത്തുന്നതോടെ മഹാസഖ്യം ഇവിടെ ശക്തമാകും. 80 സീറ്റുകളും സഖ്യത്തിന് തൂത്തുവാരാന്‍ സാധിക്കും. കോണ്‍ഗ്രസിന് എട്ട് സീറ്റുകള്‍ നല്‍കാമെന്നാണ് മായാവതി സൂചിപ്പിക്കുന്നത്. 15 സീറ്റുകള്‍ വേണമെന്നായിരുന്നു ആവശ്യം. പക്ഷേ ഇത്രയും സീറ്റുകള്‍ നല്‍കുന്നത് വിജയ സാധ്യത ഇല്ലാതാക്കുമെന്നാണ് മായാവതി അഭിപ്രായപ്പെടുന്നത്. കോണ്‍ഗ്രസ് മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മത്സരിക്കണമെന്നാണ് മായാവതിയോട് നിര്‍ദേശിച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയെ വീഴ്ത്താന്‍ ആറു സിനിമാ താരങ്ങള്‍.... ബിജെപി തിരഞ്ഞെടുപ്പ് പട്ടിക ഒരുക്കുന്നു!!രാഹുല്‍ ഗാന്ധിയെ വീഴ്ത്താന്‍ ആറു സിനിമാ താരങ്ങള്‍.... ബിജെപി തിരഞ്ഞെടുപ്പ് പട്ടിക ഒരുക്കുന്നു!!

അഖിലേഷിന് കനത്ത തിരിച്ചടി! മുതിര്‍ന്ന മുന്‍ എസ്പി നേതാവ് ശിവപാല്‍ യാദവ് കോണ്‍ഗ്രസിനൊപ്പം!അഖിലേഷിന് കനത്ത തിരിച്ചടി! മുതിര്‍ന്ന മുന്‍ എസ്പി നേതാവ് ശിവപാല്‍ യാദവ് കോണ്‍ഗ്രസിനൊപ്പം!

English summary
grand alliance to form in up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X