രാമൻ എന്നാൽ സ്നേഹവും നീതിയും; രാമക്ഷേത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി
ദില്ലി; അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധി. രാമൻ സ്നേഹവും നീതിയും കാരുണ്യവുമാണെന്ന് രാഹുൽ പറഞ്ഞു. ക്ഷേത്ര നിർമ്മാണത്തിന് ആശംസ അറിയിച്ച് പ്രിയങ്ക ഗാന്ധി നേരത്തേ രംഗത്തെത്തിയിരന്നു. ഇതിന് പിന്നാലെയാണ് രാഹുലും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
മനുഷ്യനൻമകളുട പ്രതീകമാണ് മര്യാദ പുരുഷനായ ശ്രീരാമൻ. രാമൻ സ്നേഹമാണ് കൊണ്ട് തന്നെ വെറുപ്പ് പ്രകടാമാകില്ല. ശ്രീരാമൻ കരുണയാണ്, അതുകൊണ്ട് അനീതിയിൽ പ്രകടമാകില്ല. രാമൻ കരുണയാണ് അതിനാൽ ക്രൂരതയിൽ പ്രകടമാകില്ല, രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. . രാമന്റെ അനുഗ്രഹത്താൽ ചടങ്ങ് ദേശീയ ഐക്യം, സൗഹൃദം, സാംസ്കാരിക സമന്വയം എന്നിവയുടെ ആഘോഷമായിരിക്കട്ടെയെന്നായിരുന്നു പ്രിയങ്ക ഗാന്ധി ഇന്നലെ പറഞ്ഞത്. ഇന്ത്യന്‍ സംസ്കാരത്തില്‍ ശ്രീരാമന്‍റെയും സീതയുടെയും രാമായണത്തിന്‍റെയും ആഴമേറിയതും മായാത്തതുമായ അയാളങ്ങൾ ഉണ്ടെന്നും പ്രിയങ്ക പറഞ്ഞിരുന്നു.

Recommended Video
നേരത്തേ മുതിർന്ന കോൺഗ്രസ് നേതാക്കളായ ദിഗ്വിജയ് സിംഗും കമൽനാഥും ക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ചിരുന്നു. രാജ്യത്തെ എല്ലാ വിഭാഗത്തിന്റെയും പൂര്‍ണ പിന്തുണയോടെ തന്നെ ക്ഷേത്രത്തിന്റെ നിര്‍മാണം നടക്കും. ഇത് ഇന്ത്യയില്‍ മാത്രമേ സാധ്യമാകൂ എന്നായിരുന്നു കമൽനാഥ് പറഞ്ഞത്. അതേസമയം രാമക്ഷേത്രം പണിയണമെന്ന രാജീവ് ഗാന്ധി ആഗ്രഹിച്ചിരുന്നുവെന്നായിരുന്നു ദിഗ്വിജയ് സിംഗിന്റെ പ്രസ്താവന.
അതേസമയം ക്ഷേത്രനിർമ്മാണത്തെ പിന്തുണച്ച പ്രിയങ്ക ഗാന്ധിയുടെ നിലപാടിനെതിരെ മുസ്ലീം ലീഗ് രംഗത്തെത്തിയിരുന്നു. നിലപാടിൽ ലീഗ് പ്രമേയം പാസാക്കി. പ്രിയങ്കയുടെ നിലപാട് അനവസരത്തിലുള്ളതാണ് എന്ന് ലീഗ് പ്രമേയത്തിൽ പറയുന്നു. എന്നാൽ മറ്റ് പ്രതിഷേധങ്ങളൊന്നും ലീഗ് പ്രമേയത്തിൽ അവതരിപ്പിച്ചിട്ടില്ല.












Click it and Unblock the Notifications