ഐഐടികളില്‍ മാത്രമല്ല എല്‍പിയുവിലെ പ്ലേസ്മെന്റിലും കോടികളുടെ മണികിലുക്കം
ഇന്ത്യയിലെ എന്‍ജിനീയറിങ് കോളജ് പ്ലേസ്മെന്റുകളെ സംബന്ധിച്ചിടത്തോളം എല്ലാവരും ഏറ്റവും മികച്ചതായി കണക്കാക്കുന്നത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജികള്‍ അഥവാ ഐഐടികളെയാണ്. എന്നാല്‍ പഞ്ചാബിലെ ലവ്ലി പ്രഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് അടുത്തിടെ പുറത്ത് വരുന്ന പ്ലേസ്മെന്റ് കണക്കുകള്‍ ഈ തിരക്കഥയെ മാറ്റിയെഴുതും വിധത്തിലുള്ളതാണ്. രാജ്യത്തെ ഐഐടി പോലുള്ള മുന്‍നിര സ്ഥാപനങ്ങളോട് ഒപ്പമോ ചിലപ്പോഴൊക്കെ അതുക്കും മേലെയോ ഉള്ള ശമ്പള പാക്കേജില്‍ ജോലി സ്വന്തമാക്കി പുതിയ പ്ലേസ്മെന്റ് റെക്കോര്‍ഡുകള്‍ കുറിക്കുകയാണ് എല്‍പിയുവിലെ വിദ്യാര്‍ഥികള്‍.

എല്‍പിയുവിലെ അവസാന വര്‍ഷ ബിടെക് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ വിഷ്ണു രണ്ടര കോടി രൂപയുട കണ്ണഞ്ചിപ്പിക്കുന്ന പ്രതിവര്‍ഷ ശമ്പള പാക്കേജോട് കൂടിയാണ് പ്രമുഖ റോബോട്ടിക്സ് ആന്‍ഡ് ഓട്ടമേഷന്‍ കമ്പനിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഒരു ബിരുദ വിദ്യാര്‍ഥിക്ക് ഇന്ത്യയില്‍ ലഭിക്കുന്ന ഉയര്‍ന്ന ശമ്പള പാക്കേജുകളില്‍ ഒന്നാണ് ഇത്.
ഇവിടം കൊണ്ടും തീരുന്നതല്ല എല്‍പിയുവിന്റെ പ്ലേസ്മെന്റ് പെരുമ. എല്‍പിയു ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയായ ബെറ്റിറെഡ്ഡി നാഗ വംശ റെഡ്ഡിക്ക് വന്‍കിട എഐ റോബോട്ടിക്സ് കമ്പനിയില്‍ നിന്ന് ലഭിച്ചത് 1.03 കോടി രൂപയുടെ പാക്കേജാണ്. ഉയര്‍ന്ന ശേഷിയും മികവുമുള്ള എന്‍ജിനീയര്‍മാരെ തേടി എത്തുന്ന റിക്രൂട്ടര്മാര്ക്കിടയില് എല്‍പിയുവിന്റെ വളരുന്ന ഖ്യാതിയെ അടിവരയിടുന്നതാണ് ഈ റെക്കോര്‍ഡ് പ്ലേസ്മെന്റുകള്‍.
ഇതൊന്നും ഒറ്റപ്പെട്ട വിജയകഥകളല്ല. ഉയര്‍ന്ന മത്സരശേഷിയും നൈപുണ്യങ്ങളുമുള്ള, വ്യവസായ മേഖലയ്ക്ക് ഏറ്റവും അനുയോജ്യരായ ബിരുദധാരികളെ സൃഷ്ടിക്കുന്നതിലുള്ള എല്‍പിയുവിന്റെ മികവിന്റെ പ്രതിഫലനമാണ് ഇവയെല്ലാമെന്ന് എല്‍പിയു കരിയര്‍ സേവന വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.
ഉയര്‍ന്ന ശമ്പള പാക്കേജുള്ള പ്ലേസ്മെന്റ് ഡ്രൈവ്
ആര്‍ക്കും മതിപ്പുളവാക്കുന്നതാണ് എല്‍പിയുവിന്റെ പ്ലേസ്മെന്റ് ഡ്രൈവിന്റെ വ്യാപ്തി. വിവിധ എന്‍ജിനീയറിങ് വിഭാഗങ്ങളിലായി 7204 തൊഴില്‍ വാഗ്ദാനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു എന്നത് തന്നെ ഇവിടുത്തെ ബിരുദധാരികള്‍ക്ക് തൊഴില്‍ വിപണിയില്‍ ലഭിക്കുന്ന ശക്തമായ ആവശ്യകതയുടെ പ്രതിഫലനമാണ്. ഇതില്‍ തന്നെ 1602 വിദ്യാര്‍ഥികള്‍ക്ക് ഒന്നിലധികം തൊഴില്‍ വാഗ്ദാനങ്ങള്‍ ലഭിച്ചത് ഇവരുടെ തൊഴില്‍ക്ഷമതയുടെ തെളിവാണ്. പ്ലേസ്മെന്റ് ലഭിച്ച വിദ്യാര്‍ഥികളിലെ ഏറ്റവും മികച്ച 25 ശതമാനത്തിന്റെ ശരാശരി വാര്‍ഷിക ശമ്പള പാക്കേജ് 10.23 ലക്ഷം രൂപയാണ്. പാലോ ആല്‍ട്ടോ നെറ്റ് വര്‍ക്ക്സ്, മൈക്രോസോഫ്ട്, ആമസോണ്‍, സര്‍വീസ് നൗ പോലുള്ള പ്രമുഖ റിക്രൂട്ടര്‍മാര്‍ ഓരോ വര്‍ഷവും പ്ലേസ്മെന്റിനായി എല്‍പിയു ക്യാംപസിലെത്തുന്നു. എല്‍പിയുവിലെ ബിടെക് ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയായ ആദിറെഡ്ഡി വാസുവിന് ഒന്നും രണ്ടുമല്ല ഏഴ് വ്യത്യസ്ത കമ്പനിയില്‍ നിന്നുള്ള തൊഴില്‍ വാഗ്ദാനമാണ് ലഭിച്ചത്.
ആഗോള ബ്രാന്‍ഡുകളിലെ ഉയര്‍ന്ന ശമ്പളം നല്കുന്ന ജോലികള്‍
ആഗോള ടെക്നിക്കല്‍ മേഖലയിലെ വര്‍ത്തമാന കാലത്തെ എണ്ണം പറഞ്ഞ കമ്പനികള്‍ ഏതൊക്കെയെന്ന് അറിയണമെങ്കില്‍ എല്‍പിയുവിലെ പ്ലേസ്മെന്റ് ഡേറ്റയിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതിയാകും. സാങ്കേതികവും വിശകലനാത്മകവുമായ വൈദഗ്ധ്യം ആവശ്യമുള്ള സൈബര്‍ സെക്യൂരിറ്റി, നിര്‍മ്മിത ബുദ്ധി, ക്ലൗഡ് എന്‍ജിനീയറിങ്, ഉത്പാദന വികസനം എന്നീ മേഖലകളിലെയെല്ലാം എല്‍പിയുവിലെ മിടുമിടുക്കരായ വിദ്യാര്‍ഥികള്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി സ്വന്തമാക്കിയിട്ടുണ്ട്. ആഗോള ടെക് കമ്പനികളായ മൈക്രോസോഫ്ട് 52.50 ലക്ഷം രൂപയുടെയും ആമസോണ്‍ 46.94 ലക്ഷം രൂപയുടെയും ശമ്പളം വാഗ്ദാനം ചെയ്തത് ഇവിടുത്തെ വിദ്യാര്‍ഥികളുടെ മികവ് വ്യക്തമാക്കുന്നു.
വ്യവസായ ഭീമന്മാരുടെ മാസ്സ് ഹയറിങ്
ക്യാപ്ജെമിനി 700ലധികം വിദ്യാര്‍ഥികളെയും മൈന്‍ഡ്ട്രീ 420ലധികം പേരെയും കോഗ്നിസന്റ് 400ലധികം പേരെയും ആക്സന്ച്വറും ടിസിഎസും 250ലധികം വിദ്യാര്‍ഥികളെയും എല്‍പിയുവില്‍ നിന്ന് പോയ വര്‍ഷങ്ങളില്‍ റിക്രൂട്ട് ചെയ്തു. വ്യക്തിഗത പ്രകടനമികവിന്റെ വിജയഗാഥകള്‍ മാത്രമല്ല ഇത്. വ്യവസായ ലോകവുമായി ബന്ധപ്പെടാനും വിദ്യാര്‍ഥികളെ തൊഴിലുകള്‍ക്ക് തയ്യാറാക്കാനും എല്‍പിയു സ്വീകരിച്ച് വരുന്ന ചിട്ടയോട് കൂടിയ സമീപനത്തിന്റെ ഫലമാണ് ഇത്.
ടെക് ടാലന്റുകള്ക്കുള്ള ആഗോള പൈപ്പ്ലൈന്
ആഗോള വ്യവസായ രംഗത്ത് പടിപടിയായി സ്വന്തം മേല്‍വിലാസം സ്ഥാപിച്ചെടുത്ത വിദ്യാഭ്യാസ സ്ഥാപനമാണ് എല്‍പിയു. അമേരിക്ക, യുകെ, ഓസ്ട്രേലിയ, യൂറോപ്പ് തുടങ്ങിയ ഇടങ്ങളിലെ ഫോര്‍ച്യൂണ്‍ 500 കമ്പനികളില്‍ പ്രതിവര്‍ഷം ഒരു കോടി രൂപയ്ക്കും മുകളിലുള്ള ശമ്പള പാക്കേജുകളോടെ ഇവിടുത്തെ പൂര്‍വവിദ്യാര്‍ഥികള്‍ ജോലി ചെയ്തു വരുന്നു. റോബോട്ടിക്സ്, ഓട്ടമേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് എന്നിവയെല്ലാം ആഭ്യന്തരവും രാജ്യാന്തരവുമായ പ്ലേസ്മെന്റ് പട്ടികകളെ ഇന്നും അടക്കി വാഴുന്നു.
എന്ത് കൊണ്ട് എല്‍പിയു?
നൈപുണ്യങ്ങള്‍ക്ക് പ്രഥമ പരിഗണന കൊടുത്ത് കൊണ്ടുള്ള സമീപനവും ഇതിനെ പ്രകാശിപ്പിക്കുന്ന വിദ്യാഭ്യാസ വിപ്ലവ ചട്ടക്കൂടുമാണ് എല്‍പിയുവിന്റെ വിജയരഹസ്യം. യഥാര്‍ത്ഥ ലോകത്തിലെ അനുഭവപരിചയവും, വ്യവസായ സര്‍ട്ടിഫിക്കേഷനുകളും രണ്ടാം വര്‍ഷം മുതലുള്ള സമര്‍പ്പിത പ്ലേസ്മെന്റ് പരിശീലനവുമാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
എല്‍പിയുവില്‍ വിദ്യാര്‍ഥികളെ ജോലികള്‍ക്ക് വേണ്ടി മാത്രമല്ല തയ്യാറെടുപ്പിക്കുന്നതെന്നും നയിക്കാനും, നൂതനാശയങ്ങള്‍ അവതരിപ്പിക്കാനും, ഉടച്ചു വാര്‍ക്കാനും കൂടിയാണ് അവരെ സജ്ജരാക്കുന്നതെന്നും എല്‍പിയു സ്ഥാപക ചാന്‍സലറും രാജ്യസഭ എംപിയുമായ ഡോ. അശോക് കുമാര്‍ മിത്തല്‍ പറയുന്നു. എല്‍പിയുവിന്റെ നിരന്തരം പുതുക്കപ്പെടുന്ന പ്രകടനമികവ് ഈ സ്ഥാപനത്തെ ഇന്ത്യയുടെ എന്‍ജിനീയറിങ് വിദ്യാഭ്യാസ മേഖലയിലും പ്ലേസ്മെന്റ് ഭൂമികയിലുംപ്രബലരാക്കി തീര്‍ക്കുന്നു. രാജ്യത്തെ വ്യവസ്ഥാപിത സ്ഥാപനങ്ങള്‍ക്ക് പോലും വെല്ലുവിളി ഉയര്‍ത്തുന്ന ശക്തിയായും ഇക്കാലയളവിനുള്ളില്‍ എല്‍പിയു മാറിക്കഴിഞ്ഞു.
2025ലെ പ്രവേശനം ഉടന്‍ അവസാനിക്കും
എല്‍പിയുവിലെ 2025ലെ പ്രവേശനത്തിനായുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഉടന്‍ അവസാനിക്കുന്നതാണ്. ഇന്ത്യയുടെ ഏറ്റവും ചലനാത്മകമവും വ്യവസായ പങ്കാളിത്തതോടെ നയിക്കപ്പെടുന്നതുമായ സര്‍വകലാശാലയിലൂടെ ആഗോള കരിയര്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണ് നിര്‍ണ്ണയകമായ തീരുമാനം എടുക്കാനുള്ള സമയം. സീറ്റുകള്‍ പരിമിതമം. പ്രവേശനത്തിനുള്ള ഡെഡ്ലൈനുകള് അവസാനിക്കുന്നതിന് മുന്‍പ് ഉടന്‍ അപേക്ഷിക്കാന്‍ സന്ദര്‍ശിക്കുക : http://bit.ly/46fmTrY
-
ഒമാനിൽ ജോലി ഒഴിവ്; 1.50 ലക്ഷം വരെ ശമ്പളം, സൗജന്യ വിമാനടിക്കറ്റടക്കം വമ്പൻ ആനുകൂല്യങ്ങളും..അപേക്ഷിക്കാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി












Click it and Unblock the Notifications