Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ പിതാവിന്റെ വാക്കുകളില്‍ രാജ്യം അഭിമാനിക്കുന്നു; കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

ലഖ്‌നൗ ഏറ്റുമുട്ടലിനെ സംബന്ധിച്ച് സഭയില്‍ വിശദീകരണം നല്‍കുന്നതിനിടെയാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം പറഞ്ഞത്.

ദില്ലി: ലഖ്‌നൗവിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഐസിസ് ഭീകരന്‍ സെയ്ഫുള്ളയുടെ മൃതദേഹം സ്വീകരിക്കില്ലെന്ന് പറഞ്ഞ പിതാവ് സര്‍താജ് മുഹമ്മദിന്റെ നിലപാടില്‍ രാജ്യം മുഴുവനും അഭിമാനിക്കുന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ലോക്‌സഭയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ലഖ്‌നൗ ഏറ്റുമുട്ടലിനെ സംബന്ധിച്ച് സഭയില്‍ വിശദീകരണം നല്‍കുന്നതിനിടെയാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം പറഞ്ഞത്. ലഖ്‌നൗ ഭീകരാക്രമണവും ഏറ്റുമുട്ടലും എന്‍ഐഎ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാണ്‍പൂര്‍ സ്വദേശിയായ സെയ്ഫുള്ളയെ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. തുടര്‍ന്നാണ് രാജ്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച ഭീകരവാദിയായ മകന്റെ മൃതദേഹം തങ്ങള്‍ക്ക് വേണ്ട എന്ന് സര്‍താജ് മുഹമ്മദ് പറഞ്ഞത്.

rajnathsingh

'ആ വഞ്ചകന്‍ ഞങ്ങളുടെ മകനല്ല, ഞങ്ങള്‍ ഇന്ത്യാക്കാരാണ്, ഞങ്ങള്‍ ഇവിടെയാണ് ജനിച്ചത്,ഞങ്ങളുടെ പൂര്‍വ്വികരും ഇവിടുത്തുകാരാണ്. ദേശദ്രോഹ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവര്‍ക്ക് ഞങ്ങളുടെ മകനായി തുടരാന്‍ സാധിക്കില്ല' എന്നാണ് സര്‍താജ് മുഹമ്മദ് പറഞ്ഞത്. മകന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് തങ്ങള്‍ക്ക് അറിയില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+