കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

18 സെക്കന്റില്‍ നിസ്‌കാരം, ഒരാള്‍ തെറ്റായ ദിശയില്‍...ഗൂഢാലോചന?; ലുലുമാള്‍ വിവാദം ആന്റിക്ലൈമാക്‌സിലേക്ക്

Google Oneindia Malayalam News

ലഖ്‌നൗ: മലയാളി വ്യവസായിയായ യൂസഫലിയുടെ ഉത്തര്‍പ്രദേശിലെ ലുലു മാളില്‍ ഒരു കൂട്ടമാളുകള്‍ നിസ്‌കരിക്കുന്ന വീഡിയോ വലിയ രീതിയില്‍ പ്രചരിക്കപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ തീവ്ര ഹിന്ദുത്വ സംഘടനകള്‍ മാളിനെതിരെ രംഗത്തെത്തുകയും മാളിനുള്ളില്‍ രാമായണം പാരായണം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ മാളിനുള്ളില്‍ ഒരു മതാചാരവും അനുവദിക്കില്ല എന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പിന് ബോര്‍ഡും വെക്കേണ്ടി വന്നിരുന്നു. എന്നാല്‍ ലുലുമാളില്‍ മുസ്ലീങ്ങള്‍ നിസ്‌കരിക്കുന്ന എന്ന പേരില്‍ വിവാദമുണ്ടാക്കിയതിന് പിന്നില്‍ മനപൂര്‍വം പ്രശ്‌നമുണ്ടാക്കുക എന്ന ലക്ഷ്യമായിരുന്നു എന്നാണ് സി സി ടി വി ദൃശ്യങ്ങള്‍ ഉദ്ധരിച്ച് നാഷണല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജോര്‍ജുകുട്ടിയുടെ മകള്‍ തന്നെയല്ലേ ഇത്; സാരിയില്‍ കിടുക്കി അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍

1

ലുലു മാളിനെ അപകീര്‍ത്തിപ്പെടുത്താനും സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കാനും ബോധപൂര്‍വം നടത്തിയ കൊള്ളരുതായ്മയാണെന്ന വിവാദത്തിന്റെ തുടക്കം മുതല്‍ ഉയര്‍ന്നുവന്ന സംശയം ഇപ്പോള്‍ സി സി ടി വി ദൃശ്യങ്ങള്‍ സ്ഥിരീകരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

2

മാള്‍ പങ്കുവെച്ച സി സി ടി വി ദൃശ്യങ്ങളില്‍ എട്ട് പുരുഷന്മാര്‍ ഒരുമിച്ച് മാളിലേക്ക് പ്രവേശിക്കുന്നത് കാണിക്കുന്നു. അവരാരും മാളിന്റെ ചുറ്റും നോക്കാനോ ഏതെങ്കിലും ഷോറൂം സന്ദര്‍ശിക്കാനോ ശ്രമിക്കുന്നില്ല. അവരാരും ഒന്നും വാങ്ങുകയോ മാളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ പോലും താല്‍പ്പര്യം കാണിക്കുകയോ ചെയ്യുന്നില്ല എന്ന് സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

3

ധൃതിപ്പെട്ട് ഇരിക്കാനും നമസ്‌കരിക്കാനും ഇടം തേടാനാണ് അവര്‍ ശ്രമിക്കുന്നത്. ആദ്യം ബേസ്‌മെന്റും പിന്നീട് താഴത്തെ നിലയും ഒന്നാം നിലയും അവര്‍ പരീക്ഷിക്കാനൊരുങ്ങുന്നു. എന്നാല്‍ അവിടെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ അവരെ തടഞ്ഞു. പിന്നെ താരതമ്യേന തിരക്ക് കുറഞ്ഞ രണ്ടാം നിലയിലേക്ക് അവര്‍ പോയി.

4

ആറ് പേര്‍ ഉടന്‍ തന്നെ നമസ്‌കരിക്കാന്‍ ഇരുന്നു ബാക്കി രണ്ട് പേര്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനും ഫോട്ടോ എടുക്കുന്നതിനും ശ്രമിക്കുകയുമായിരുന്നു. നമാസ് എങ്ങനെ അര്‍പ്പിക്കുന്നു എന്നതിനെക്കുറിച്ച് പുരുഷന്മാര്‍ക്ക് ഒരു സൂചനയും ഇല്ലെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതായി അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സൗത്ത്) രാജേഷ് കുമാര്‍ ശ്രീവാസ്തവ പറയുന്നു.

5

'നമസ്' പൂര്‍ത്തിയാക്കാന്‍ ഏഴ് മുതല്‍ എട്ട് മിനിറ്റ് വരെ എടുക്കുമ്പോള്‍, ഈ ആളുകള്‍ തിടുക്കത്തില്‍ ഒരു മിനിറ്റിനുള്ളില്‍ (വാസ്തവത്തില്‍ 18 സെക്കന്‍ഡിനുള്ളില്‍ ) അത് പൂര്‍ത്തിയാക്കി. നേരത്തെ തന്നെ ഇത് സംബന്ധിച്ച് ഗൂഢാലോചനയെക്കുറിച്ച് ആക്ടിവിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ താഹിറ ഹസന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

6

വടക്കേ ഇന്ത്യയിലെ ഏകദേശം പടിഞ്ഞാറന്‍ ദിശയിലുള്ള കഅബയെ അഭിമുഖീകരിച്ചാണ് എപ്പോഴും നമസ്‌കരിക്കുന്നത് എന്നത് മാൡ കയറിയവര്‍ക്ക് വ്യക്തമായ അറിവില്ലായിരുന്നുവെന്ന് താഹിറ ഹസന്‍ പറയുന്നു. അവരെല്ലാം പടിഞ്ഞാറിനെ അഭിമുഖീകരിക്കുമ്പോള്‍ അവരില്‍ ഒരാളുടെ മുഖം മറ്റൊരു ദിശയിലേക്കാണ്.

'2018 ല്‍ രണ്ട് തവണ ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തു, അതും രണ്ട് ഡിവൈസില്‍..അത് ഗുരുതരമല്ലേ?': സംഗമേശ്വരന്‍'2018 ല്‍ രണ്ട് തവണ ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തു, അതും രണ്ട് ഡിവൈസില്‍..അത് ഗുരുതരമല്ലേ?': സംഗമേശ്വരന്‍

7

തിടുക്കപ്പെട്ട് നമസ്‌കരിച്ച് വീഡിയോ റെക്കോര്‍ഡ് ചെയ്ത ശേഷം അവര്‍ തിടുക്കത്തില്‍ മാളില്‍ നിന്ന് പുറത്തിറങ്ങുകയും ചെയതു. വിവാദത്തിന്റെ തുടക്കത്തില്‍ സി സി ടി വി ദൃശ്യങ്ങള്‍ സ്‌കാന്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടതിന് ശനിയാഴ്ച വൈകുന്നേരം ഡിസിപി (സൗത്ത്), സുശാന്ത് ഗോള്‍ഫ് സിറ്റി ഇന്‍സ്‌പെക്ടര്‍ എന്നിവരെ മാറ്റിയിരുന്നു.

8

മാള്‍ മാനേജ്മെന്റ് ദൃശ്യങ്ങള്‍ സ്‌കാന്‍ ചെയ്യാന്‍ സമയം തേടുകയും ദൃശ്യങ്ങള്‍ പോലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. അതേസമയം ആദ്യം പ്രചരിപ്പിച്ച വീഡിയോയില്‍ പ്രകോപിതരായ ഹിന്ദു സംഘടനകള്‍ മുസ്ലീങ്ങളെ മാളില്‍ പ്രാര്‍ത്ഥിക്കാന്‍ അനുവദിച്ചാല്‍ അവിടെ ഹിന്ദു ആചാരങ്ങള്‍ പാലിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു.

9

മാളില്‍ ജോലി ചെയ്യുന്ന പുരുഷന്മാരില്‍ 80% പേരും മുസ്ലീങ്ങളാണെന്നും സ്ത്രീകളെല്ലാം ഹിന്ദുക്കളാണെന്നും അവര്‍ ആരോപിച്ചിരുന്നു. ഇത് ലൗ ജിഹാദിന്റെ ഭാഗമാണെന്നും ഹിന്ദു സംഘടനകള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം മാള്‍ മാനേജ്‌മെന്റ് നിഷേധിക്കുകയും ജീവനക്കാരുടെ വിവരങ്ങള്‍ പൊലീസുമായി പങ്കിടുകയും ചെയ്തിരുന്നു.

10

ഏഷ്യയിലെ ഏറ്റവും വലിയ മാള്‍ തിങ്കളാഴ്ചയാണ് ഔപചാരികമായി തുറന്ന് കൊടുത്തത്. ബുധനാഴ്ചയാണ് വിവാദ വീഡിയോ പ്രചരിപ്പിച്ചത്. മാള്‍ മാനേജ്മെന്റിന്റെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസ് പാരമ്പര്യമുള്ള വീട്ടില്‍ നിന്ന് നാല് സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ വരെ; ആരാണ് മാര്‍ഗരറ്റ് ആല്‍വ?കോണ്‍ഗ്രസ് പാരമ്പര്യമുള്ള വീട്ടില്‍ നിന്ന് നാല് സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ വരെ; ആരാണ് മാര്‍ഗരറ്റ് ആല്‍വ?

English summary
Lucknow Lulu Mall controversy in anticlimax, cctv footage hints conspiracy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X